യു​വാ​വി​ന്‍റെ അ​പ​ക​ട മ​ര​ണം; അ​പ​ക​ട​ക്കു​ഴി​യി​ലെ ജ​ല​വി​ത​ര​ണ പൈ​പ്പു​ക​ള്‍ നീ​ക്കി​ത്തു​ട​ങ്ങി

തൊ​ടു​പു​ഴ: മു​ത​ല​ക്കോ​ടം മാ​വി​ന്‍​ചു​വ​ട്ടി​ല്‍ ബൈ​ക്ക​പ​ക​ട​ത്തി​ല്‍ യു​വാ​വ് മ​രി​ക്കാ​നി​ട​യാ​യ കു​ഴി മൂ​ടി ഓ​ട ന​വീ​ക​രി​ക്കാ​നു​ള്ള പ്രാ​രം​ഭ ന​ട​പ​ടി​ക​ള്‍ തു​ട​ങ്ങി. ആ​ദ്യ​പ​ടി​യാ​യി ഓ​ട​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന ജ​ല​വി​ത​ര​ണ പൈ​പ്പു​ക​ള്‍ നീ​ക്കു​ന്ന ജോ​ലി​ക​ള്‍ ആ​രം​ഭി​ച്ചു. പൈ​പ്പു​ക​ള്‍ സു​ഗ​മ​മാ​യി നീ​ക്കു​ന്ന​തി​നാ​യി കു​ഴി​ക്കു​ള്ളി​ലെ വ​ലി​യ ക​ല്ലു​ക​ള്‍ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ള​ക്കി മാ​റ്റി. ശ​നി​യാ​ഴ്ച പൊ​തു​മ​രാ​മ​ത്ത് അ​ധി​കൃ​ത​രും വാ​ട്ട​ര്‍ അ​ഥോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ച് പ്രാ​രം​ഭ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വി​ല​യി​രു​ത്തി​യി​രു​ന്നു.

മു​ത​ല​ക്കോ​ടം സ്വ​ദേ​ശി കു​ന്നേ​ല്‍ ജെ​യി​സ് ബെ​ന്നി​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച​ത്. നി​യ​ന്ത്ര​ണം​വി​ട്ട ബൈ​ക്ക് പാ​ത​യോ​ര​ത്തെ കു​ഴി​യി​ലേ​ക്ക് പ​തി​ച്ചാ​യി​രു​ന്നു അ​പ​ക​ടം. സം​ഭ​വ​ത്തെ​ത്തു​ട​ര്‍​ന്ന് കു​ഴി മൂ​ടാ​ത്ത​തി​ല്‍ വ​ലി​യ പ്ര​തി​ഷേ​ധ​മാ​ണ് ഉ​യ​ര്‍​ന്ന​ത്. അ​പ​ക​ട​ത്തി​ല്‍ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നും സ്വ​മേ​ധ​യാ കേ​സെ​ടു​ത്തി​രു​ന്നു. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ പ​ഴ​യ ക​ലു​ങ്കി​നോ​ട് ചേ​ര്‍​ന്നു​ള്ള ഓ​ട​യാ​ണി​ത്.

വാ​ഹ​ന​മി​ടി​ച്ച് ക​ലു​ങ്ക് ത​ക​ര്‍​ന്ന​തോ​ടെ​യാ​ണ് വ​ലി​യ കു​ഴി രൂ​പ​പ്പെ​ട്ട​ത്. ആ​രു​ടെ ഭാ​ഗ​ത്തു​നി​ന്നു​ള്ള വീ​ഴ്ച​യാ​ണെ​ന്ന വി​വാ​ദം ചൂ​ടു​പി​ടി​ക്കു​ന്ന​തി​നി​ടെ അ​ടി​യ​ന്ത​ര​മാ​യി കു​ഴി മൂ​ട​ണ​മെ​ന്ന ആ​വ​ശ്യ​വും വി​വി​ധ മേ​ഖ​ല​ക​ളി​ല്‍​നി​ന്നു ശ​ക്ത​മാ​യി ഉ​യ​ര്‍​ന്നു. ഇ​തി​നി​ടെ ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത പ്ര​ശ്‌​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ ദി​വ​സം ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ പി.​ജെ. ജോ​സ​ഫ് എം​എ​ല്‍​എ​യും ഉ​ട​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് പി​ഡ​ബ്ല്യു​ഡി ഉ​ദ്യോ​ഗ​സ്ഥ​രോ​ട് നി​ര്‍​ദേ​ശി​ച്ചു.

നി​ല​വി​ലു​ള്ള ജ​ല​വി​ത​ര​ണ പൈ​പ്പു​ക​ള്‍ മാ​റ്റി എം​എ​സ് പൈ​പ്പു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​തോ​ടെ നി​ര്‍​മാ​ണം തു​ട​ങ്ങു​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് നി​ര​ത്തു വി​ഭാ​ഗം അ​സി. എ​ക്‌​സി​ക്യു​ട്ടീ​വ് എ​ന്‍​ജി​നി​യ​ര്‍ അ​റി​യി​ച്ചു.

Related posts

Leave a Comment