കു​രു​ന്നു​ക​ളു​ടെ ജീ​വ​നേ​ക്കാ​ൾ വി​ല​യോ മ​ര​ത്തി​ന്? അ​ങ്ക​ണ​വാ​ടി​ക്ക് ഭീ​ഷ​ണി​യാ​യി ആ​ഞ്ഞി​ലി​മ​രം; മു​റി​ക്കാ​നെ​ത്തി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് മു​ന്നി​ൽ മ​ര​ത്തി​ൽ ക​യ​റി ​ആ​ത്മ​ഹ​ത്യാ​ഭീ​ഷ​ണി​യു​മാ​യി സ്ഥ​ല​ഉ​ട​മ

ചി​​റ​​ക്ക​​ട​​വ്: അ​​ങ്ക​​ണ​​വാ​​ടി​​ക്ക് ഭീ​​ഷ​​ണി​​യെ​​ന്ന പ​​രാ​​തി​​യി​​ൽ മ​​രം മു​​റി​​ച്ചു​​നീ​​ക്കാ​​ൻ അ​​ധി​​കൃ​​ത​​രെ​​ത്തി​​യ​​പ്പോ​​ൾ സ്ഥ​​ല​​മു​​ട​​മ ചെ​​റു​​വ​​ള്ളി ക​​റു​​ത്ത​​മ​​ഞ്ഞാ​​ടി തു​​ണ്ട​​ത്തി​​ൽ ശ്രീ​​കു​​മാ​​ർ (അ​​നി) ആ​​ത്മ​​ഹ​​ത്യാ​​ഭീ​​ഷ​​ണി​​യു​​മാ​​യി മ​​ര​​ത്തി​​നു​​മു​​ക​​ളി​​ൽ ക​​യ​​റി. അ​​നു​​ന​​യ​​ത്തി​​നൊ​​ടു​​വി​​ൽ ര​​ണ്ടു​​മ​​ണി​​ക്കൂ​​റി​​ന് ശേ​​ഷം താ​​ഴെ​​യി​​റ​​ക്കി. അ​​ങ്ക​​ണ​​വാ​​ടി​​ക്ക് ഭീ​​ഷ​​ണി​​യെ​​ന്ന് പ​​ഞ്ചാ​​യ​​ത്ത് അ​​സി​​സ്റ്റ​​ന്‍റ് എ​​ൻ​​ജി​​നി​​യ​​ർ റി​​പ്പോ​​ർ​​ട്ട് ന​​ൽ​​കി​​യ ആ​​ഞ്ഞി​​ലി​​മ​​രം ലീ​​ഗ​​ൽ സ​​ർ​​വീ​​സ് കോ​​ട​​തി​​യു​​ടെ ഉ​​ത്ത​​ര​​വി​​ൻ​​പ്ര​​കാ​​രം മു​​റി​​ക്കാ​​നെ​​ത്തി​​യ​​പ്പോ​​ഴാ​​ണ് ഉ​​ട​​മ സ​​മീ​​പ​​മു​​ള്ള തേ​​ക്കു​​മ​​ര​​ത്തി​​ൽ ക​​യ​​റി ക​​യ​​റി​​ൽ കു​​രു​​ക്കി​​ട്ട് ആ​​ത്മ​​ഹ​​ത്യാ​​ശ്ര​​മം ന​​ട​​ത്തി​​യ​​ത്.

ചി​​റ​​ക്ക​​ട​​വ് പ​​ഞ്ചാ​​യ​​ത്ത് 13ാം വാ​​ർ​​ഡി​​ലെ 19ാം ന​​മ്പ​​ർ അ​​ങ്ക​​ണ​​വാ​​ടി കെ​​ട്ടി​​ട​​ത്തി​​ന് ഭീ​​ഷ​​ണി​​യാ​​ണെ​​ന്ന പ​​രാ​​തി​​യെ തു​​ട​​ർ​​ന്നു​​ള്ള ന​​ട​​പ​​ടി​​ക​​ളാ​​ണ് നാ​​ട​​കീ​​യ നീ​​ക്ക​​ങ്ങ​​ൾ മൂ​​ലം ത​​ത്കാ​​ലം നി​​ല​​ച്ച​​ത്. പാ​​രാ ലീ​​ഗ​​ൽ വോ​​ള​​ന്‍റി​​യ​​റാ​​യ സോ​​ജാ ബേ​​ബി​​യാ​​ണ് മ​​രം മു​​റി​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് ലീ​​ഗ​​ൽ സ​​ർ​​വീ​​സ് കോ​​ട​​തി​​യി​​ൽ പ​​രാ​​തി ന​​ൽ​​കി​​യ​​ത്. ഇ​​തി​​ൻ​​പ്ര​​കാ​​ര​​മാ​​ണ് മു​​റി​​ച്ചു​​നീ​​ക്കാ​​ൻ പ​​ഞ്ചാ​​യ​​ത്തി​​ന് ഉ​​ത്ത​​ര​​വ് ന​​ൽ​​കി​​യ​​തും പോ​​ലീ​​സ് സം​​ര​​ക്ഷ​​ണ​​യി​​ൽ മു​​റി​​ച്ചു​​നീ​​ക്കാ​​നെ​​ത്തി​​യ​​തും. മ​​രം മു​​റി​​ച്ചു​​നീ​​ക്കി ഈ ​​മാ​​സം 26ന​​കം റി​​പ്പോ​​ർ​​ട്ട് ന​​ൽ​​കാ​​ൻ ലീ​​ഗ​​ൽ സ​​ർ​​വീ​​സ് കോ​​ട​​തി നി​​ർ​​ദേ​​ശം ന​​ൽ​​കി​​യ​​തി​​നാ​​ലാ​​ണ് മ​​രം മു​​റി​​ക്കാ​​നെ​​ത്തി​​യ​​തെ​​ന്നാ​​ണ് അ​​ധി​​കൃ​​ത​​രു​​ടെ വി​​ശ​​ദീ​​ക​​ര​​ണം.

അ​​പ​​ക​​ട​​ര​​മാ​​യ മ​​രം മു​​റി​​ച്ചു​​നീ​​ക്കാ​​ൻ പ​​ല​​വ​​ട്ടം നോ​​ട്ടീ​​സ് ന​​ൽ​​കി​​യ​​പ്പോ​​ഴും സ്ഥ​​ലം ത​​ന്‍റെ മ​​രി​​ച്ചു​​പോ​​യ അ​​ച്ഛ​​ന്‍റെ പേ​​രി​​ലാ​​ണെ​​ന്നും ത​​നി​​ക്ക് ഉ​​ത്ത​​ര​​വാ​​ദി​​ത്വ​​മി​​ല്ലെ​​ന്നും ശ്രീ​​കു​​മാ​​ർ അ​​റി​​യി​​ച്ച​​താ​​യാ​​ണ് പ​​ഞ്ചാ​​യ​​ത്ത് അ​​ധി​​കൃ​​ത​​ർ വി​​ശ​​ദീ​​ക​​രി​​ച്ച​​ത്. അ​​തി​​നാ​​ൽ മ​​ക്ക​​ൾ എ​​ല്ലാ​​വ​​ർ​​ക്കും നോ​​ട്ടീ​​സ് ന​​ൽ​​കി.ഇ​​തി​​നി​​ടെ മ​​ര​​ത്തി​​ന്‍റെ ഏ​​താ​​നും ചി​​ല്ല​​ക​​ൾ ശ്രീ​​കു​​മാ​​ർ മു​​റി​​ച്ചു​​നീ​​ക്കു​​ക​​യും ചെ​​യ്തു. എ​​ന്നാ​​ൽ, അ​​പ​​ക​​ട​​ക​​ര​​മാ​​യ ശി​​ഖ​​ര​​ങ്ങ​​ൾ മു​​റി​​ച്ചു​​നീ​​ക്കി​​യി​​രു​​ന്നെ​​ന്നും ആ​​ഞ്ഞി​​ലി​​മ​​രം ചു​​വ​​ടോ​​ടെ മു​​റി​​ക്ക​​ണ​​മെ​​ന്ന വാ​​ദം ബാ​​ലി​​ശ​​മാ​​ണെ​​ന്നു​​മാ​​ണ് സ്ഥ​​ല​​മു​​ട​​മ പ​​റ​​യു​​ന്ന​​ത്.

മ​​രം മ​​റി​​ഞ്ഞു​​വീ​​ഴാ​​ൻ സാ​​ധ്യ​​ത​​യു​​ണ്ടെ​​ന്ന് കാ​​ണി​​ച്ച് പ​​ഞ്ചാ​​യ​​ത്ത് അ​​സി​​സ്റ്റ​​ന്‍റ് എ​​ൻ​​ജി​​നി​​യ​​ർ അ​​ങ്ക​​ണ​​വാ​​ടി​​ക്ക് ഫി​​റ്റ്‌​​ന​​സ് ന​​ൽ​​കി​​യി​​ല്ല. അ​​തി​​നാ​​ൽ അ​​ങ്ക​​ണ​​വാ​​ടി വാ​​ട​​ക​​ക്കെ​​ട്ടി​​ട​​ത്തി​​ലേ​​ക്ക് മാ​​റ്റി പ്ര​​വ​​ർ​​ത്തി​​ച്ചു. സ്വ​​ന്തം കെ​​ട്ടി​​ട​​മു​​ള്ള​​പ്പോ​​ൾ വാ​​ട​​ക പ​​ഞ്ചാ​​യ​​ത്തി​​ൽ നി​​ന്ന് കൊ​​ടു​​ക്കു​​ന്ന​​തി​​ന് ത​​ട​​സ​​മു​​ണ്ടെ​​ന്ന കാ​​ര​​ണ​​ത്താ​​ൽ അ​​ങ്ക​​ണ​​വാ​​ടി പ്ര​​വ​​ർ​​ത്ത​​നം നി​​ർ​​ത്തി കു​​ട്ടി​​ക​​ൾ മ​​റ്റ് അ​​ങ്ക​​ണ​​വാ​​ടി​​ക​​ളി​​ലേ​​ക്ക് പോ​​യി.ഇ​​ന്ന​​ത്തെ സം​​ഭ​​വ​​ത്തി​​ന്‍റെ റി​​പ്പോ​​ർ​​ട്ട് ലീ​​ഗ​​ൽ സ​​ർ​​വീ​​സ് കോ​​ട​​തി​​യി​​ൽ ന​​ൽ​​കു​​മെ​​ന്ന് പ​​ഞ്ചാ​​യ​​ത്ത് സെ​​ക്ര​​ട്ട​​റി എ​​സ്. ചി​​ത്ര പ​​റ​​ഞ്ഞു.

Related posts

Leave a Comment