എ​ഐ​എ​ഡി​എം​കെ നേ​താ​വ് പ​നീ​ർ​ശെ​ൽ​വം ഡി​എം​കെ​യി​ൽ ; അം​ഗ​ത്വം സ്വീ​ക​രി​ച്ച​ത് എം.​കെ. സ്റ്റാ​ലി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ

ചെ​ന്നൈ: മു​ൻ മു​ഖ്യ​മ​ന്ത്രി​യും എ​ഐ​എ​ഡി​എം​കെ നേ​താ​വു​മാ​യ ഒ. ​പ​നീ​ർ​ശെ​ൽ​വം ഔ​ദ്യോ​ഗി​ക​മാ​യി ദ്രാ​വി​ഡ മു​ന്നേ​റ്റ ക​ഴ​ക​ത്തി​ൽ (ഡി​എം​കെ) ചേ​ർ​ന്നു.ദീ​ർ​ഘ​കാ​ലം ജ​യ​ല​ളി​ത​യു​ടെ വി​ശ്വ​സ്ത​നാ​യും പി​ന്നീ​ട് എ​ഐ​എ​ഡി​എം​കെ​യു​ടെ അ​നി​ഷേ​ധ്യ നേ​താ​വാ​യും അ​റി​യ​പ്പെ​ട്ടി​രു​ന്ന പ​നീ​ർ​ശെ​ൽ​വ​ത്തി​ന്‍റെ ഈ ​രാ​ഷ്ട്രീ​യ ചു​വ​ടു​മാ​റ്റം ത​മി​ഴ് രാ​ഷ്ട്രീ​യ​ത്തി​ലെ സ​മ​വാ​ക്യ​ങ്ങ​ളെ പാ​ടെ മാ​റ്റി​മ​റി​ച്ചി​രി​ക്കു​ക​യാ​ണ്.

ഇ​ന്നു രാ​വി​ലെ ഡി​എം​കെ ആ​സ്ഥാ​ന​മാ​യ അ​ണ്ണാ അ​റി​വാ​ള​യ​ത്തി​ലെ​ത്തി മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ അ​ദ്ദേ​ഹം പാ​ർ​ട്ടി അം​ഗ​ത്വം സ്വീ​ക​രി​ച്ചു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ത​ന്‍റെ എം​എ​ൽ​എ സ്ഥാ​നം അ​ദ്ദേ​ഹം രാ​ജി​വയ്​ക്കു​ക​യും ചെ​യ്തു.

ദ്രാ​വി​ഡ രാ​ഷ്ട്രീ​യ​ത്തി​ൽ ദീ​ർ​ഘ​കാ​ലം ശ​ത്രു​പ​ക്ഷ​ത്താ​യി​രു​ന്ന ഡി​എം​കെ​യി​ലേ​ക്ക് പ​നീ​ർ​ശെ​ൽ​വം എ​ത്തി​യ​ത് വ​ലി​യ അ​മ്പ​ര​പ്പോ​ടെ​യാ​ണ് രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​ർ നോ​ക്കി​ക്കാ​ണു​ന്ന​ത്.

എ​ഐ​എ​ഡി​എം​കെ​യി​ലെ എ​ട​പ്പാ​ടി പ​ള​നി​സ്വാ​മി​യു​മാ​യു​ള്ള അ​ധി​കാ​ര​ത്ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്ന് പാ​ർ​ട്ടി​യി​ൽ നി​ന്നു പു​റ​ത്താ​യ പ​നീ​ർ​ശെ​ൽ​വം ക​ഴി​ഞ്ഞ കു​റ​ച്ചു കാ​ല​മാ​യി രാ​ഷ്ട്രീ​യ​മാ​യി ഒ​റ്റ​പ്പെ​ട്ട നി​ല​യി​ലാ​യി​രു​ന്നു.

Related posts

Leave a Comment