ഏറ്റുമാനൂർ: ഭാര്യാമാതാവിനെ മാനഭംഗപ്പെടുത്തിയ കേസിലെ പ്രതിക്ക് 18 വർഷം കഠിന തടവും 72,000 രൂപ പിഴയും ശിക്ഷ. നീണ്ടൂർ പ്രാവട്ടം മഠത്തിപ്പറമ്പിൽ വീട്ടിൽ മുത്തുപ്പട്ടർ എന്നു വിളിക്കുന്ന അനിൽകുമാറി(38)നാണ് ഈരാറ്റുപേട്ട ഫാസ്റ്റ്ട്രാക്ക് സ്പെഷൽ കോടതി (പോക്സോ) ജഡ്ജി റോഷൻ തോമസ് ശിക്ഷ വിധിച്ചത്.
2022 ഡിസംബർ 31നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഏറ്റുമാനൂർ എസ്എച്ച്ഒ ആയിരുന്ന സി.ആർ. രാജേഷ്കുമാർ കേസ് രജിസ്റ്റർ ചെയ്തു പ്രതിയെ അറസ്റ്റ് ചെയ്ത കേസിൽ പിന്നീട് എസ്എച്ച്ഒ ആയിരുന്ന പ്രസാദ് ഏബ്രഹാം വർഗീസാണ് തുടരന്വേഷണംപൂർത്തിയാക്കി കുറ്റപത്രം തയാറാക്കി കോടതിയിൽ സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യുട്ടർ അഡ്വ. ജോസ് മാത്യു തയ്യിൽ ഹാജരായി.
