സ്ഥി​രം മോ​ഷ​ണം പെ​ട്രോ​ൾ പ​മ്പി​ൽ; മോ​ഷ്ടി​ച്ചു കി​ട്ടി​യ മ​ദ്യം​കു​ടി​ച്ച് പൂ​സാ​യി; അ​വി​നാ​ശി​ന്‍റെ ക​ള്ള​ത്ത​രം പൊളി​ച്ച് ഓ​ട്ടോ ഡ്രൈ​വ​ൽ​മാ​ർ

കോ​ഴി​ക്കോ​ട്: നി​ര​വ​ധി പെ​ട്രോ​ൾ പ​മ്പ് ക​വ​ർ​ച്ച​ക്കേ​സു​ക​ളി​ൽ പ്ര​തി​യാ​യ മോ​ഷ്ടാ​വ് പോ​ലീ​സ് പി​ടി​യി​ൽ. കോ​ഴി​ക്കോ​ട് കു​ന്ന​മം​ഗ​ലം സ്വ​ദേ​ശി അ​വി​നാ​ഷ് (48) ആ​ണ് എ​റ​ണാ​കു​ള​ത്ത് നി​ന്നും പി​ടി​യി​ലാ​യ​ത്.

മു​ന​മ്പ​ത്ത് മോ​ഷ​ണം ന​ട​ത്തി മാ​ല്യ​ങ്ക​ര വ​ഴി തി​രി​ച്ചു പോ​ക​വേ മോ​ഷ​ണം മു​ത​ലി​ൽ പെ​ട്ട മ​ദ്യം സേ​വി​ച്ച് പൂ​സാ​യ മോ​ഷ്ടാ​വി​നെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പോ​ലീ​സി​ൽ ഏ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു.

പു​ല​ർ​ച്ചെ പ​ള്ളി​പ്പു​റം മു​ന​മ്പം ഭാ​ഗ​ത്ത് മോ​ഷ​ണ​ത്തി​നി​റ​ങ്ങി​യ പ്ര​തി മു​ന​മ്പം അ​ങ്ങാ​ടി​യി​ലെ ആ​രാ​ധ​ന ഹോ​ട്ട​ലി​ൽ നി​ന്ന് 400 രൂ​പ​യും സ​മീ​പ​ത്തു​ള്ള പെ​ട്രോ​ൾ പ​മ്പി​ൽ നി​ന്ന് 25,000 രൂ​പ​യും ക​വ​ർ​ന്നി​രു​ന്നു. മോ​ഷ​ണ​ത്തി​നി​ടെ ഹോ​ട്ട​ലി​ൽ നി​ന്നും ക​വ​ർ​ന്ന മ​ദ്യം കു​ടി​ച്ച ശേ​ഷ​മാ​ണ് മോ​ഷ്ടാ​വ് സ്ഥ​ലം​വി​ട്ട​ത്.

മാ​ല്യ​ങ്ക​ര ഭാ​ഗ​ത്ത് വ​ച്ച് സം​ശ​യാ​സ്പ​ദ​മാ​യി ക​ണ്ട ഇ​യാ​ളെ ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ ഷൈ​ബു, വാ​ർ​ഡ് മെ​മ്പ​ർ ബി​ൻ​ഷാ​ദ്, പ്ര​ദേ​ശ​വാ​സി വി​ഷ്ണു എ​ന്നി​വ​ർ ചേ​ർ​ന്ന് ത​ട​ഞ്ഞു​നി​ർ​ത്തി പ​രി​ശോ​ധി​ച്ച​പ്പോ​ൾ പ്ര​തി​യു​ടെ കൈ​യി​ൽ പ​ണം ക​ണ്ടെ​തി​നെ തു​ട​ർ​ന്ന് സം​ശ​യം തോ​ന്നി​യ ഇ​വ​ർ ഉ​ട​ൻ മു​ന​മ്പം പോ​ലീ​സി​ന് വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

പ​മ്പു​ട​മ ന​ൽ​കി​യ പ​രാ​തി​യി​ൽ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് പോ​ലീ​സ് പ്ര​തി​യാ​ക്കാ​യു​ള്ള അ​ന്വേ​ഷ​ണ​ത്തി​ൽ ആ​യി​രു​ന്നു. ഉ​ട​ൻ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ആ​ളെ തി​രി​ച്ച​റി​ഞ്ഞ​തോ​ടെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. കോ​ഴി​ക്കോ​ട് നി​ര​വ​ധി പെ​ട്രോ​ൾ പ​മ്പ് ക​വ​ർ​ച്ച കേ​സി​ൽ പ്ര​തി​യാ​ണ് ഇ​യാ​ൾ. ക​വ​ർ​ച്ച ന​ട​ത്തി മു​ങ്ങു​ക​യാ​ണ് പ്ര​തി​യു​ടെ പ​തി​വ്.

Related posts

Leave a Comment