യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ൽ വ​ന്നാ​ൽ 70 വ​യ​സ് ക​ഴി​ഞ്ഞ​വ​ർ​ക്ക് 50 ശ​ത​മാ​നം യാ​ത്രാ​സൗ​ജ​ന്യ​മെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല

ഏ​​റ്റു​​മാ​​നൂ​​ർ: കേ​​ര​​ള​​ത്തി​​ൽ യു​​ഡി​​എ​​ഫ് അ​​ധി​​കാ​​ര​​ത്തി​​ൽ വ​​ന്നാ​​ൽ 70 വ​​യ​​സ് തി​​ക​​ഞ്ഞ എ​​ല്ലാ യാ​​ത്ര​​ക്കാ​​ർ​​ക്കും 50 ശ​​ത​​മാ​​നം ഇ​​ള​​വ് അ​​നു​​വ​​ദി​​ക്കു​​ന്ന കാ​​ര്യം ഗൗ​​ര​​വ​​മാ​​യി പ​​രി​​ശോ​​ധി​​ക്കു​​മെ​​ന്ന് എ​​ഐ​​സി​​സി വ​​ർ​​ക്കിം​​ഗ് ക​​മ്മി​​റ്റി അം​​ഗം ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല എം​​എ​​ൽ​​എ.ഏ​​റ്റു​​മാ​​നൂ​​രി​​ൽ കേ​​ര​​ള സീ​​നി​​യ​​ർ ലീ​​ഡേ​​ഴ്സ് ഫോ​​റം സം​​സ്ഥാ​​ന സ​​മ്മേ​​ള​​ന​​ത്തി​​ൽ പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. തി​​രു​​വ​​ഞ്ചൂ​​ർ രാ​​ധാ​​കൃ​​ഷ്ണ​​ൻ എം​​എ​​ൽ​​എ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.

കേ​​ര​​ള സീ​​നി​​യ​​ർ ലീ​​ഡേ​​ഴ്സ് ഫോ​​റം ഏ​​ർ​​പ്പെ​​ടു​​ത്തി​​യ പ്ര​​ഥ​​മ പു​​ര​​സ്കാ​​രം ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല​​ക്ക് തി​​രു​​വ​​ഞ്ചൂ​​ർ രാ​​ധാ​​കൃ​​ഷ്ണ​​ൻ എം​​എ​​ൽ​​എ സ​​മ്മാ​​നി​​ച്ചു. സ​​മ്മാ​​ന​​ത്തു​​ക​​യാ​​യ 25,000 രൂ​​പ സീ​​നി​​യ​​ർ ലീ​​ഡേ​​ഴ്സ് ഫോ​​റ​​ത്തി​​ന്‍റെ വ​​രും​​കാ​​ല പ്ര​​വ​​ർ​​ത്ത​​ന​​ത്തി​​നാ​​യി അ​​ദ്ദേ​​ഹം തി​​രി​​ച്ചു​ന​​ൽ​​കി.

സം​​സ്ഥാ​​ന പ്ര​​സി​​ഡ​ന്‍റ് ബി. ​​രാ​​ജീ​​വ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. മാ​​ക്ട ചെ​​യ​​ർ​​മാ​​നും സം​​വി​​ധാ​​യ​​ക​​നു​​മാ​​യ ജോ​​ഷി മാ​​ത്യു​​വി​​നെ​​യും സ​​മ്മേ​​ള​​ന​​ത്തി​​ൽ ആ​​ദ​​രി​​ച്ചു. മോ​​ൻ​​സ് ജോ​​സ​​ഫ് എം​​എ​​ൽ​​എ, കെ.​​സി. ജോ​​സ​​ഫ്, ജി. ​​രാ​​മ​​ൻ നാ​​യ​​ർ, ഡോ. ​​ജോ​​ർ​​ജ് ചാ​​ക്ക​​ച്ചേ​​രി, ക​​വി​​യൂ​​ർ ബാ​​ബു, അ​​മ്പി​​ളി എ​​ൻ. നാ​​യ​​ർ തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

Related posts

Leave a Comment