ക​റാ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി​ക​ൾ നാ​ട്ടി​ലേ​ക്ക്; പാ​ല​ക്കാ​ട് സ്വ​ദേ​ശി കൃ​ഷ്ണ​ദാ​സും കു​ടും​ബ​വു​മാ​ണ് കു​ടു​ങ്ങി​യ​ത്

തി​രു​വ​ന​ന്ത​പു​രം: പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷ​ങ്ങ​ളു​ടെ ഫ​ല​മാ​യി പാ​ക്കി​സ്ഥാ​നി​ലെ ക​റാ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി​ക​ൾ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്നു. പാ​ല​ക്കാ​ട് കൊ​ടു​മ്പ് സ്വ​ദേ​ശി കൃ​ഷ്ണ​ദാ​സ് നാ​ഗ​ലൂ​ർ, ഭാ​ര്യ ഡോ. ​ര​ശ്മി മേ​നോ​ന്‍, മ​ക​ള്‍ സ്മൃ​തി മേ​നോ​ന്‍ (മൂ​ന്ന്) എ​ന്നി​വ​രാ​ണ് ക​റാ​ച്ചി​യി​ലു​ള്ള​ത്.

ഇ​വ​ര്‍ പാ​ക്കി​സ്ഥാ​നി​ല്‍ നി​ന്നും വി​മാ​ന​മാ​ര്‍​ഗം ഇ​ന്ന് ഉ​ച്ച​യോ​ടെ ശ്രീ​ല​ങ്ക​യി​ലെ കൊ​ളം​ബോ​യി​ലെ​ത്തും. തു​ട​ർ​ന്ന് അ​ര്‍​ധ​രാ​ത്രി 12.30 ന് ​ശ്രീ​ല​ങ്ക​ന്‍ എ​യ​ര്‍​വേ​യ്സ് വി​മാ​ന​ത്തി​ല്‍ ഡ​ൽ​ഹി​യി​ലേ​ക്ക് തി​രി​ക്കു​ന്ന ഇ​വ​ർ ചൊ​വ്വാ​ഴ്ച പു​ല​ര്‍​ച്ചെ​യു​ള്ള എ​യ​ര്‍ ഇ​ന്ത്യാ വി​മാ​ന​ത്തി​ല്‍ കൊ​ച്ചി​യി​ലെ​ത്തു​മെ​ന്നാ​ണ് അ​ധി​കൃ​ത​ര്‍ അ​റി​യി​ക്കു​ന്ന​ത്.

അ​സ​ർ​ബൈ​ജാ​ൻ ത​ല​സ്ഥാ​ന​മാ​യ ബാ​ക്കു​വി​ൽ നി​ന്നും ഷാ​ർ​ജ വ​ഴി കു​വൈ​ത്തി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന എ​യ​ര്‍ അ​റേ​ബ്യ വി​മാ​ന​ത്തി​ലെ യാ​ത്ര​ക്കാ​രാ​യി​രു​ന്നു ഇ​വ​ർ. സം​ഘ​ര്‍​ഷ​ത്തെ തു​ട​ർ​ന്ന് വി​മാ​നം പാ​ത മാ​റ്റു​ക​യും ക​റാ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി ഇ​റ​ക്കു​ക​യു​മാ​യി​രു​ന്നു. മ​ല​യാ​ളി​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള എ​ട്ട് ഇ​ന്ത്യ​ന്‍ പൗ​ര​ന്മാ​രാ​ണ് ക​റാ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ൽ കു​ടു​ങ്ങി​യ​ത്.

തു​ട​ർ​ന്ന് നോ​ർ​ക്ക് റൂ​ട്ട്സും കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​വും ഇ​ട​പെ​ട്ടാ​ണ് ഇ​വ​ർ​ക്ക് നാ​ട്ടി​ലേ​ക്കു​ള്ള വ​ഴി തെ​ളി​ഞ്ഞ​ത്.

Related posts

Leave a Comment