മ​ദ്യ ല​ഹ​രി​യി​ൽ യു​വാ​വി​ന്‍റെ പ​രാ​ക്ര​മം; കാ​ർ നി​ർ​ത്താ​ൻ ആ​വ​ശ്യ​പ്പെ​ട്ട പോ​ലീ​സു​കാ​ര​നെ ഇ​ടി​ച്ചു തെ​റി​പ്പി​ച്ചു; ബോ​ണ​റ്റി​ലേ​ക്ക് വീ​ണ പോ​ലീ​സു​കാ​ര​നേ​യും കൊ​ണ്ട് കാ​ർ വേ​ഗ​ത്തി​ൽ ഓ​ടി​ച്ച് യു​വാ​വ്

ഹൈ​ദ​രാ​ബാ​ദ്: മ​ദ്യ​ല​ഹ​രി​യി​ൽ പോ​ലീ​സി​സു​കാ​ര​നു നേ​രെ കാ​ർ ഓ​ടി​ച്ചു ക​യ​റ്റി​യ യു​വാ​വ് പി​ടി​യി​ൽ. ഗ​ച്ചി​ബൗ​ളി​ൽ ന​ർ​സിം​ഗി സ്വ​ദേ​ശി ജി. ​ത​രു​ൺ (24) ആ​ണ് പ​രാ​ക്ര​മം ന​ട​ത്തി​യ​ത്

മ​ദ്യ​പി​ച്ച് അ​മി​ത​വേ​ഗ​ത്തി​ൽ വാ​ഹ​ന​മോ​ടി​ച്ച ത​രു​ൺ, നാ​ക്രാം​ഗു​ഡ​യി​ൽ വ​ച്ച് മ​റ്റൊ​രു കാ​റു​മാ​യി കൂ​ട്ടി​യി​ടി​ച്ചി​രു​ന്നു. നി​യ​ന്ത്ര​ണം വി​ട്ട കാ​ർ ഡി​വൈ​ഡ​റി​ൽ ഇ​ടി​ച്ചു​വെ​ങ്കി​ലും ഇ​യാ​ൾ കാ​റു​മാ​യി മു​ന്നോ​ട്ട് പോ​യി.

ഈ ​സ​മ​യം വ​ഴി​യ​രി​കി​ൽ നി​ന്ന ന​ര​സിം​ഹ​ലു എ​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ കാ​ർ നി​ർ​ത്താ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. വേ​ഗ​ത കു​റ​ച്ച് കാ​ർ പെ​ട്ടെ​ന്ന് വേ​ഗ​ത കൂ​ട്ടി അ​ദ്ദേ​ഹ​ത്തെ ഇ​ടി​ക്കാ​ൻ ശ്ര​മി​ച്ചു.

കാ​റി​ടി​ക്കാ​തി​രി​ക്കാ​ൻ ന​ര​സിം​ഹ​ലു ബോ​ണ​റ്റി​ൽ ചാ​ടി ക​യ​റി. തു​ട​ർ​ന്ന് അ​ദ്ദേ​ഹ​ത്തെ ബോ​ണ​റ്റി​ൽ കി​ട​ത്തി​കൊ​ണ്ട് അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ ത​രു​ൺ 800 മീ​റ്റ​റോ​ളം കാ​റോ​ടി​ച്ചു. വ​ഴി​യ​രി​കി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​രും ബൈ​ക്ക് യാ​ത്രി​ക​രും ചേ​ർ​ന്ന് കാ​ർ ത​ട​ഞ്ഞു നി​ർ​ത്തി​യ ശേ​ഷം ത​രു​ണി​നെ പോ​ലീ​സി​നെ ഏ​ൽ​പ്പി​ച്ചു.

ന​ര​സിം​ഹ​ലു നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ട​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ച് അ​പ​ക​മു​ണ്ടാ​ക്കി​യ​തി​നും കൊ​ല​പാ​ത​ക ശ്ര​മ​ത്തി​നും ഇ​യാ​ൾ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്

Related posts

Leave a Comment