സി​പി​എം അ​ണി​ക​ളു​ടെ പ്ര​തി​ഷേ​ധം; ത​ളി​പ്പ​റ​ന്പി​ൽ ശ്യാ​മ​ള​യെ മാ​റ്റു​മോ? ; പു​ന​ർ​വി​ചി​ന്ത​നം അ​ർ​ഹി​ക്കു​ന്ന ഒ​ന്നാ​ണെ​ന്ന് സി​പി​എം സൈ​ബ​ർ ഇ​ട​ങ്ങ​ൾ

ക​ണ്ണൂ​ർ: ത​ളി​പ്പ​റ​മ്പ് മ​ണ്ഡ​ല​ത്തി​ൽ പി.​കെ. ശ്യാ​മ​ള​യെ സ്ഥാ​നാ​ർ​ഥി​യാ​യി പ​രി​ഗ​ണി​ക്കു​ന്ന​തി​നെ​തി​രെ പ്ര​തി​ഷേ​ധ​വു​മാ​യി സി​പി​എം അ​ണി​ക​ളും അ​നു​ഭാ​വി​ക​ളും രം​ഗ​ത്ത് എ​ത്തി​യ​തോ​ടെ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം സം​ബ​ന്ധി​ച്ച് അ​ന്തി​മ തീ​രു​മാ​നം ഇ​ന്ന​ത്തെ സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ. സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ന്‍റെ നി​ല​പാ​ട് നി​ർ​ണാ​യ​ക​മാ​കും.

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യാ​ണ് അ​ണി​ക​ൾ വി​യോ​ജി​പ്പ് പ്ര​ക​ടി​പ്പി​ക്കു​ന്ന​ത്. നേ​തൃ​ത്വം തീ​രു​മാ​നം തി​രു​ത്ത​ണ​മെ​ന്നാ​ണ് പ​ര​സ്യ​മാ​യി ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ന്‍റെ ഭാ​ര്യ എ​ന്ന പ​രി​ഗ​ണ​ന​യി​ലാ​ണ് അ​വ​ർ​ക്ക് സീ​റ്റ് ന​ൽ​കി​യ​തെ​ന്ന ആ​ക്ഷേ​പ​വും ഉ​ന്ന​യി​ക്കു​ന്നു. പി.​കെ. ശ്യാ​മ​ള​യു​ടെ ജ​ന​കീ​യ​ത​യി​ല്ലാ​യ്മ വി​ജ​യ​സാ​ധ്യ​ത​യെ ബാ​ധി​ക്കു​മെ​ന്നും പ​റ​യു​ന്നു.

സ്ഥാ​നാ​ർ​ഥി​യെ നി​ശ്ച​യി​ക്കു​മ്പോ​ൾ ആ ​വ്യ​ക്തി​ക്ക് ജ​ന​ങ്ങ​ൾ​ക്കി​ട​യി​ലു​ള്ള സ്വീ​കാ​ര്യ​ത​യും പാ​ർ​ട്ടി അ​ണി​ക​ളു​മാ​യു​ള്ള ആ​ത്മ​ബ​ന്ധ​വു​മാ​ണ് ഏ​റ്റ​വും പ്ര​ധാ​ന​മെ​ന്നും എ​ന്നാ​ൽ, ത​ളി​പ്പ​റ​മ്പ് മ​ണ്ഡ​ല​ത്തി​ലെ ഇ​പ്പോ​ഴ​ത്തെ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം അ​ങ്ങേ​യ​റ്റം പു​ന​ർ​വി​ചി​ന്ത​നം അ​ർ​ഹി​ക്കു​ന്ന ഒ​ന്നാ​ണെ​ന്നും സി​പി​എം അ​ണി​ക​ൾ സൈ​ബ​ർ ഇ​ട​ങ്ങ​ളി​ൽ ചൂ​ണ്ടി​കാ​ണി​ക്കു​ന്നു​ണ്ട്.


ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എം.​വി. ഗോ​വി​ന്ദ​ന്‍റെ ഭൂ​രി​പ​ക്ഷം കു​റ​ഞ്ഞ​തും ക​ഴി​ഞ്ഞ ലോ​ക​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കെ. ​സു​ധാ​ക​ര​ൻ ഈ ​മ​ണ്ഡ​ല​ത്തി​ൽ ഭൂ​രി​പ​ക്ഷം നേ​ടി​യ​തു​മൊ​ക്കെ അ​ണി​ക​ൾ ‌‌‌ചൂ​ണ്ടി​ക്കാ​ട്ടു​ന്നു​ണ്ട്. ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗം ത​ളി​പ്പ​റ​മ്പി​ൽ പി.​കെ. ശ്യാ​മ​ള​യു​ടെ സ്ഥാ​നാ​ർ​ഥി​ത്വം അം​ഗീ​ക​രി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് അ​ണി​ക​ളു​ടെ രോ​ഷ പ്ര​ക​ട​നം ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.

പാ​ർ​ട്ടി വാ​ട്‌​സ്ആ​പ്പ് ഗ്രൂ​പ്പു​ക​ളി​ലും ചൂ​ടേ​റി​യ ച​ർ​ച്ച​ക​ളും രൂ​ക്ഷ​മാ​യ പ്ര​തി​ക​ര​ണ​ങ്ങ​ളും ഉ​യ​രു​ന്നു​ണ്ട്. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മു​തി​ര്‍​ന്ന നേ​താ​ക്ക​ളാ​യ എ.​വി​ജ​യ​രാ​ഘ​വ​ന്‍റെ​യും എ.​കെ. ബാ​ല​ന്‍റെ​യും ഭാ​ര്യ​മാ​രു​ടെ പേ​ര് ഉ​യ​ര്‍​ന്ന​പ്പോ​ഴും വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​യ​ർ​ന്നി​രു​ന്നു.

ടി.​കെ. ഗോ​വി​ന്ദ​നു വേ​ണ്ടി​യും അ​ണി​ക​ൾ
ശ്യാ​മ​ള​യ്ക്കുപ​ക​രം സി​പി​എം നേ​താ​വ് ടി.​കെ. ഗോ​വി​ന്ദ​നെ മ​ത്സ​രി​പ്പി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​വു​മാ​യി ത​ളി​പ്പ​റ​ന്പ് സി​പി​എ​മ്മി​ലെ ഒ​രു വി​ഭാ​ഗം രം​ഗ​ത്ത് എ​ത്തി​യി​ട്ടു​ണ്ട്. ഏ​ക​പ​ക്ഷീ​യ​മാ​യി നേ​താ​ക്ക​ളു​ടെ കു​ടും​ബ​കാ​ർ​ക്കാ​യി മ​ണ്ഡ​ലം കൈ​മാ​റാ​തെ ത​ളി​പ്പ​റ​ന്പ് നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ മ​ല​പ്പ​ട്ടം സ്വ​ദേ​ശി​യാ​യ ടി.​കെ. ഗോ​വി​ന്ദ​ന് സീ​റ്റ് ന​ല്ക​ണ​മെ​ന്നാ​ണ് അ​ണി​ക​ളി​ൽ ഒ​രു വി​ഭാ​ഗ​ത്തി​ന്‍റെ ആ​വ​ശ്യം.

പ​ല ത​വ​ണ​യും നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് വ​രു​ന്പോ​ൾ ടി.​കെ. ഗോ​വി​ന്ദ​ന്‍റെ പേ​ര് ഉ​യ​ർ​ന്നു​വ​രു​ന്ന​താ​ണ്. സി.​കെ.​പി. പ​ദ്മ​നാ​ഭ​ൻ മ​ത്സ​രി​ക്കാ​ൻ വ​ന്ന​പ്പോ​ഴും ആ​ദ്യം ഉ​യ​ർ​ന്നു​വ​ന്ന​ത് ടി.​കെ. ഗോ​വി​ന്ദ​ന്‍റെ പേ​രാ​യി​രു​ന്നു.

  • സ്വ​ന്തം ലേ​ഖ​ക​ൻ

Related posts

Leave a Comment