തി​രു​വ​മ്പാ​ടി​യി​ൽ കാ​ട്ടു​പ​ന്നി​വേ​ട്ട മു​ട​ങ്ങി​യ സം​ഭ​വം; പ​ഞ്ചാ​യ​ത്ത് നി​ല​പാ​ടി​നെ​തി​രേ എ​ൽ​ഡി​എ​ഫ്

തി​രു​വ​മ്പാ​ടി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി എം ​പാ​ന​ൽ ഷൂ​ട്ട​ർ​മാ​രു​ടെ തോ​ക്കു​ക​ൾ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഡെ​പ്പോ​സി​റ്റ് ചെ​യ്യ​ണ​മെ​ന്ന നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്ന് തി​രു​വ​മ്പാ​ടി പ​ഞ്ചാ​യ​ത്തി​ൽ ബു​ധ​നാ​ഴ്ച ന​ട​ത്താ​നി​രു​ന്ന കാ​ട്ടു​പ​ന്നി​വേ​ട്ട മു​ട​ങ്ങി​യെ​ന്ന ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​തി​ൻ പ​ല്ലാ​ട്ടി​ന്‍റെ വാ​ദ​ത്തി​നെ​തി​രേ ഇ​ട​തു​മു​ന്ന​ണി.

പ​ഞ്ചാ​യ​ത്തി​ന്‍റെ ഭാ​ഗ​ത്ത് നി​ന്നു​ണ്ടാ​യ തി​ക​ഞ്ഞ അ​നാ​സ്ഥ മൂ​ല​മാ​ണ് വേ​ട്ട ന​ട​ക്കാ​ത്ത​തെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ൽ ക​ണ്ട് അ​ത് സ​ർ​ക്കാ​രി​നെ​തി​രേ തി​രി​ക്കാ​നാ​ണ് പ്ര​സി​ഡ​ന്‍റി​ന്‍റെ​യും ഭ​ര​ണ​സ​മി​തി​യു​ടേ​യും ല​ക്ഷ്യ​മെ​ന്നും സി​പി​എം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി ഗ​ണേ​ഷ് ബാ​ബു, പ​ഞ്ചാ​യ​ത്ത് സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ ഫി​റോ​സ് ഖാ​ൻ, പ​ഞ്ചാ​യ​ത്തം​ഗം എ​സ്. ജ​യ​പ്ര​സാ​ദ് എ​ന്നി​വ​ർ പ​റ​ഞ്ഞു. ഇ​ങ്ങ​നെ ഒ​രു കാ​ട്ടു​പ​ന്നി​വേ​ട്ട ന​ട​ക്കു​ന്ന​ത് ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​രാ​രും അ​റി​ഞ്ഞി​ട്ടി​ല്ല. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ങ്ങ​ൾ എം​എ​ൽ​എ​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ക​ള​ക്ട​റു​മാ​യി ബ​ന്ധ​പ്പെ​ട്ടി​രു​ന്നു.

എ​ന്നാ​ൽ തോ​ക്കു​ക​ൾ ഡെ​പ്പോ​സി​റ്റ് ചെ​യ്യാ​ൻ പ​റ​ഞ്ഞ​ത് സാ​ങ്കേ​തി​ക ന​ട​പ​ടി മാ​ത്ര​മാ​ണ​ന്നും ക​ള​ക്ട​റെ സ​മീ​പി​ച്ചാ​ൽ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​നം വ​രു​ന്ന​തു​വ​രെ കാ​ട്ടു​പ​ന്നി​വേ​ട്ട​യ്ക്ക് അ​നു​മ​തി ല​ഭി​ക്കു​മെ​ന്നും അ​വ​ർ അ​റി​യി​ച്ചു.

ഇ​നി​യും കാ​ട്ടു​പ​ന്നി​വേ​ട്ട​യ്ക്ക് അ​വ​സ​ര​മു​ണ്ട​ന്നും അ​ത് ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്നും ഇ​ട​ത് നേ​താ​ക്ക​ൾ പ​റ​ഞ്ഞു. മ​ല​യോ​ര മേ​ഖ​ല​യി​ൽ വ​ന്യ​മൃ​ഗ​ശ​ല്യം ഏ​റ്റ​വും രൂ​ക്ഷ​മാ​യ പ​ഞ്ചാ​യ​ത്തു​ക​ളി​ലൊ​ന്നാ​യ തി​രു​വ​മ്പാ​ടി​യി​ൽ പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​ർ രാ​ഷ്ട്രീ​യം മാ​റ്റി​വ​ച്ച് ക​ർ​ഷ​ക​ക്കൊ​പ്പം നി​ല​കൊ​ള്ള​ണ​മെ​ന്നും എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ൾ കൂ​ട്ടി​ച്ചേ​ർ​ത്തു. ക​ഴി​ഞ്ഞ ദി​വ​സം പ​ക​ൽ നേ​ര​ത്ത് പോ​ലും തി​രു​വ​മ്പാ​ടി അ​ങ്ങാ​ടി​യി​ൽ കാ​ട്ടു​പ​ന്നി ആ​ക്ര​മ​ണ​മു​ണ്ടാ​യി.

കാ​ട്ടു​പ​ന്നി​വേ​ട്ട​യ്ക്കാ​യി നാ​ൽ​പ്പ​തോ​ളം എം ​പാ​ന​ൽ ഷൂ​ട്ട​ർ​മാ​രെ​യും ഇ​രു​പ​തോ​ളം വേ​ട്ട​നാ​യ്ക്ക​ളെ​യും പ​ഞ്ചാ​യ​ത്ത് ത​യാ​റാ​ക്കി​യി​രു​ന്നു. വ​ന്യ​മൃ​ഗ​ശ​ല്യം ഏ​റെ​യു​ള്ള തി​രു​വ​മ്പാ​ടി പ​ഞ്ചാ​യ​ത്തി​ലെ കൊ​ട​ക്കാ​ട്ടു​പാ​റ, ഉ​റു​മി, പൊ​ന്നാ​ങ്ക​യം, പു​ന്ന​ക്ക​ൽ, ഒ​റ്റ​പ്പൊ​യി​ൽ, പു​ല്ലൂ​രാം​പാ​റ തു​ട​ങ്ങി​യ എ​ട്ടു വാ​ർ​ഡു​ക​ളി​ലാ​ണ് നാ​യാ​ട്ട് ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന​ത്.

Related posts

Leave a Comment