ഡിജിറ്റൽ തട്ടിപ്പ്: ബാങ്കുകൾക്ക് കൈമലർത്താനാവില്ല; നഷ്ടപരിഹാരത്തിനു ചട്ടം വരുന്നു

കൊ​ല്ലം: അ​നു​ദി​നം വ​ർ​ധി​ച്ചു​വ​രു​ന്ന ഡി​ജി​റ്റ​ൽ സാ​മ്പ​ത്തി​ക ത​ട്ടി​പ്പു​ക​ളി​ൽ​നി​ന്നു സാ​ധാ​ര​ണ​ക്കാ​രാ​യ ബാ​ങ്ക് ഉ​പ​യോ​ക്താ​ക്ക​ളെ സം​ര​ക്ഷി​ക്കാ​ൻ വി​പ്ല​വാ​ത്മ​ക​മാ​യ നീ​ക്ക​വു​മാ​യി റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ. ചെ​റി​യ മൂ​ല്യ​മു​ള്ള വ​ഞ്ച​നാ​പ​ര​മാ​യ ഇ​ല​ക്‌​ട്രോ​ണി​ക് ബാ​ങ്കിം​ഗ് ഇ​ട​പാ​ടു​ക​ൾ​ക്കു ന​ഷ്ട​പ​രി​ഹാ​രം ഉ​റ​പ്പാ​ക്കു​ന്ന പു​തി​യ ക​ര​ട് ച​ട്ട​ങ്ങ​ൾ ആ​ർ​ബി​ഐ പു​റ​ത്തി​റ​ക്കി.

ഇ​ത​നു​സ​രി​ച്ച് 50,000 രൂ​പ വ​രെ​യു​ള്ള ഡി​ജി​റ്റ​ൽ ത​ട്ടി​പ്പ് ക്ലെ​യി​മു​ക​ൾ​ക്കു ഭാ​ഗി​ക​മാ​യോ പൂ​ർ​ണ​മാ​യോ ഉ​ള്ള ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്കും. ഉ​പ​യോ​ക്താ​ക്ക​ൾ നേ​രി​ടു​ന്ന അ​റ്റ ന​ഷ്ട​ത്തി​ന്‍റെ 85 ശ​ത​മാ​നം അ​ല്ലെ​ങ്കി​ൽ പ​ര​മാ​വ​ധി 25,000 രൂ​പ (ഏ​താ​ണോ കു​റ​വ് അ​ത്) തി​രി​കെ ന​ൽ​കാ​നാ​ണ് റി​സ​ർ​വ് ബാ​ങ്കി​ന്‍റെ നി​ർ​ദേ​ശം.

ഡി​ജി​റ്റ​ൽ ഇ​ട​പാ​ടു​ക​ളി​ൽ ത​ട്ടി​പ്പ് ന​ട​ന്നാ​ൽ പ​ല​പ്പോ​ഴും ഉ​പ​യോ​ക്താ​വ് അ​ശ്ര​ദ്ധ കാ​ണി​ച്ചു​വെ​ന്ന പേ​രി​ൽ ബാ​ങ്കു​ക​ൾ കൈ​മ​ല​ർ​ത്തു​ന്ന രീ​തി​ക്ക് ഇ​തോ​ടെ മാ​റ്റം വ​രും. ഒ​രു ഇ​ട​പാ​ടി​ൽ ഉ​പ​യോ​ക്താ​വി​ന് ബാ​ധ്യ​ത​യു​ണ്ടെ​ന്നു തെ​ളി​യി​ക്കേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്തം ഇ​നി മു​ത​ൽ ബാ​ങ്കു​ക​ൾ​ക്കാ​യി​രി​ക്കും. 2026 ജൂ​ലൈ ഒ​ന്നു മു​ത​ലോ അ​തി​നു ശേ​ഷ​മോ ന​ട​ത്തു​ന്ന ഇ​ട​പാ​ടു​ക​ൾ​ക്കാ​യി​രി​ക്കും ഈ ​പു​തി​യ നി​യ​മം ബാ​ധ​ക​മാ​കു​ക.

രാ​ജ്യ​ത്തു ന​ട​ക്കു​ന്ന മൊ​ത്തം സൈ​ബ​ർ ത​ട്ടി​പ്പു​ക​ളി​ൽ 65 ശ​ത​മാ​ന​ത്തോ​ള​വും 50,000 രൂ​പ​യി​ൽ താ​ഴെ​യു​ള്ള തു​ക​ക​ളാ​ണെ​ന്ന ക​ണ്ടെ​ത്ത​ലി​നെ​ത്തു​ട​ർ​ന്നാ​ണ് ആ​ർ​ബി​ഐ ഇ​ത്ത​ര​മൊ​രു പ​രി​ധി നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. ബാ​ങ്കി​ന്‍റെ അ​ശ്ര​ദ്ധ മൂ​ല​മോ അ​ല്ലെ​ങ്കി​ൽ ഏ​തെ​ങ്കി​ലും മൂ​ന്നാം ക​ക്ഷി​യു​ടെ സു​ര​ക്ഷാ വീ​ഴ്ച മൂ​ല​മോ ത​ട്ടി​പ്പ് ന​ട​ന്നാ​ൽ ഉ​പ​യോ​ക്താ​വി​നു യാ​തൊ​രു ബാ​ധ്യ​ത​യും ഉ​ണ്ടാ​കി​ല്ലെ​ന്ന് മാ​ത്ര​മ​ല്ല, ആ ​ഇ​ട​പാ​ട് പൂ​ർ​ണ​മാ​യും റ​ദ്ദാ​ക്കാ​നും അ​വ​ർ​ക്ക് അ​വ​കാ​ശ​മു​ണ്ട്.

ന​ഷ്‌​ട​പ​രി​ഹാ​രം കി​ട്ടാ​ൻ

ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്കാ​നാ​യി ഉ​പ​യോ​ക്താ​ക്ക​ൾ പാ​ലി​ക്കേ​ണ്ട കൃ​ത്യ​മാ​യ നി​ബ​ന്ധ​ന​ക​ളും ആ​ർ​ബി​ഐ മു​ന്നോ​ട്ടു​വ​ച്ചി​ട്ടു​ണ്ട്. ത​ട്ടി​പ്പ് ന​ട​ന്ന വി​വ​രം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട് അ​ഞ്ചു ദി​വ​സ​ത്തി​നു​ള്ളി​ൽ ബ​ന്ധ​പ്പെ​ട്ട ബാ​ങ്കി​ലും നാ​ഷ​ണ​ൽ സൈ​ബ​ർ ക്രൈം ​ഹെ​ൽ​പ്പ് ലൈ​നി​ലും (1930) റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്ക​ണം.
ബാ​ങ്കി​ന്‍റെ ആ​ന്ത​രി​ക പ​രി​ശോ​ധ​ന​യി​ൽ ന​ഷ്ടം യ​ഥാ​ർ​ഥ​മാ​ണെ​ന്നു ബോ​ധ്യ​പ്പെ​ട്ടാ​ൽ മാ​ത്ര​മേ ക്ലെ​യിം അ​നു​വ​ദി​ക്കൂ.

പ​രാ​തി ല​ഭി​ച്ചാ​ൽ 30 ദി​വ​സ​ത്തി​നു​ള്ളി​ൽ ബാ​ങ്കു​ക​ൾ അ​തു പ​രി​ശോ​ധി​ച്ചു ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. ഒ​രാ​ൾ​ക്കു ത​ന്‍റെ ജീ​വി​ത​കാ​ല​ത്ത് ഒ​രേ​യൊ​രു ത​വ​ണ മാ​ത്ര​മേ ഈ ​ആ​നു​കൂ​ല്യം ല​ഭി​ക്കൂ എ​ന്ന നി​ബ​ന്ധ​ന​യും ക​ര​ട് ച​ട്ട​ത്തി​ലു​ണ്ട്. 2026 ഏ​പ്രി​ൽ ആ​റു വ​രെ പൊ​തു​ജ​ന​ങ്ങ​ളി​ൽ​നി​ന്നും വി​വി​ധ പ​ങ്കാ​ളി​ക​ളി​ൽ​നി​ന്നും നി​ർ​ദേ​ശ​ങ്ങ​ൾ സ്വീ​ക​രി​ച്ച ശേ​ഷ​മാ​യി​രി​ക്കും ഇ​ത് അ​ന്തി​മ​മാ​ക്കു​ക.

അ​ശ്ര​ദ്ധ കാ​ണി​ച്ചാ​ൽ

ന​ഷ്ട​പ​രി​ഹാ​ര തു​ക എ​ങ്ങ​നെ പ​ങ്കി​ട​ണം എ​ന്ന​തി​നെ​ക്കു​റി​ച്ചും ആ​ർ​ബി​ഐ കൃ​ത്യ​മാ​യ ച​ട്ട​ക്കൂ​ട് ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. 29,412 രൂ​പ​യി​ൽ താ​ഴെ​യു​ള്ള ന​ഷ്ട​ങ്ങ​ൾ​ക്ക് 65 ശ​ത​മാ​നം ആ​ർ​ബി​ഐ നേ​രി​ട്ട് വ​ഹി​ക്കും. ബാ​ക്കി തു​ക ഉ​പ​ഭോ​ക്താ​വി​ന്‍റെ ബാ​ങ്കും തു​ക എ​ത്തി​യ ഗു​ണ​ഭോ​ക്തൃ ബാ​ങ്കും പ​ത്തു ശ​ത​മാ​നം വീ​തം വ​ഹി​ക്ക​ണം. വ​ലി​യ തു​ക​ക​ളു​ടെ കാ​ര്യ​ത്തി​ലും ആ​ർ​ബി​ഐ​യു​ടെ​യും ബാ​ങ്കു​ക​ളു​ടെ​യും വി​ഹി​തം കൃ​ത്യ​മാ​യി നി​ർ​വ​ചി​ച്ചി​ട്ടു​ണ്ട്.

അ​തേ​സ​മ​യം, പാ​സ്‌​വേ​ഡ്, ഒ​ടി​പി, കാ​ർ​ഡ് വി​വ​ര​ങ്ങ​ൾ തു​ട​ങ്ങി​യ​വ ത​ട്ടി​പ്പു​കാ​ർ​ക്കു കൈ​മാ​റു​ന്ന​തും ബാ​ങ്കു​ക​ളി​ൽ നി​ന്നു​ള്ള ഔ​ദ്യോ​ഗി​ക മു​ന്ന​റി​യി​പ്പു​ക​ൾ അ​വ​ഗ​ണി​ച്ച് സം​ശ​യാ​സ്പ​ദ​മാ​യ ലി​ങ്കു​ക​ളി​ൽ ക്ലി​ക്ക് ചെ​യ്യു​ന്ന​തും ഉ​പ​യോ​ക്തൃ അ​ശ്ര​ദ്ധ​യാ​യി ക​ണ​ക്കാ​ക്കും. എ​ന്നാ​ൽ, കൃ​ത്യ​മാ​യ ഇ​ട​പാ​ട് അ​ലേ​ർ​ട്ടു​ക​ൾ അ​യ​യ്ക്കാ​തി​രി​ക്കു​ന്ന​തും സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളി​ലെ വീ​ഴ്ച​യും ബാ​ങ്കു​ക​ളു​ടെ ഭാ​ഗ​ത്തെ പി​ഴ​വാ​യി ക​ണ​ക്കാ​ക്കി ഉ​പ​യോ​ക്താ​വി​നെ സം​ര​ക്ഷി​ക്കു​ക​യും ചെ​യ്യും.

എസ്.ആർ. സുധീർകുമാർ

Related posts

Leave a Comment