യു​ദ്ധം എ​പ്പോ​ൾ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ഇ​റാ​ൻ തീ​രു​മാ​നി​ക്കും

ടെ​ഹ്‌​റാ​ൻ: ഇ​റാ​നി​ലെ സൈ​നി​ക ന​ട​പ​ടി​ക​ൾ അ​വ​സാ​നി​പ്പി​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ പ്ര​സ്താ​വ​ന​യ്ക്കെ​തി​രേ ശ​ക്ത​മാ​യ മ​റു​പ​ടി​യു​മാ​യി ഇ​റാ​ൻ. യു​ദ്ധം എ​പ്പോ​ൾ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നു തീ​രു​മാ​നി​ക്കു​ന്ന​ത് ഇ​റാ​നാ​യി​രി​ക്കു​മെ​ന്ന് ഇ​സ്‌​ലാ​മി​ക് റെ​വ​ല്യൂ​ഷ​ണ​റി ഗാ​ർ​ഡ് കോ​ർ​പ്സ് തു​റ​ന്ന​ടി​ച്ചു.

മേ​ഖ​ല ഇ​പ്പോ​ൾ ഇ​റാ​ൻ സൈ​നി​ക​ശ​ക്തി​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​ണെ​ന്നും റെ​വ​ല്യൂ​ഷ​ണ​റി ഗാ​ർ​ഡ് പ​റ​ഞ്ഞു. ഇ​റാ​നി​ലെ സം​ഘ​ർ​ഷ​ങ്ങ​ൾ ഉ​ട​ൻ അ​വ​സാ​നി​ക്കു​മെ​ന്ന ട്രം​പി​ന്‍റെ പ്ര​സ്താ​വ​ന​യ്ക്കു പി​ന്നാ​ലെ​യാ​ണ് ഇ​റാ​ന്‍റെ മ​റു​പ​ടി.

പ​ശ്ചി​മേ​ഷ്യ​യി​ലെ “തി​ന്മ​ക​ളെ’ തു​ട​ച്ചു​നീ​ക്കാ​നു​ള്ള ചെ​റി​യൊ​രു യാ​ത്ര മാ​ത്ര​മാ​ണി​തെ​ന്നാ​ണ് ട്രം​പ് വി​ശേ​ഷി​പ്പി​ച്ച​ത്. അ​തേ​സ​മ​യം, ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലൂ​ടെ​യു​ള്ള എ​ണ്ണ​നീ​ക്കം ത​ട​യാ​ൻ ഇ​റാ​ൻ ശ്ര​മി​ച്ചാ​ൽ രാ​ജ്യം ഇ​തു​വ​രെ നേ​രി​ട്ടി​ട്ടി​ല്ലാ​ത്ത രീ​തി​യി​ലു​ള്ള ശ​ക്ത​മാ​യ തി​രി​ച്ച​ടി ന​ൽ​കു​മെ​ന്ന് ട്രം​പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി. “മ​ര​ണ​വും തീ​യും ക്രോ​ധ​വും അ​വ​രു​ടെ മേ​ൽ വ​ർ​ഷി​ക്കും’- എ​ന്നാ​യി​രു​ന്നു ട്രം​പി​ന്‍റെ സോ​ഷ്യ​ൽ മീ​ഡി​യ പോ​സ്റ്റ്.

ഇ​റാ​നി​ൽ പു​തി​യ പ​ര​മോ​ന്ന​ത നേ​താ​വാ​യി ആ​യ​ത്തു​ള്ള മു​ജ്ത​ബ ഖ​മ​ന​യ് ചു​മ​ത​ല​യേ​റ്റ​തി​നു പി​ന്നാ​ലെ മേ​ഖ​ല​യി​ൽ സം​ഘ​ർ​ഷം ക​ടു​ത്തി​രി​ക്കു​ക​യാ​ണ്. പ​ത്തു ദി​വ​സ​മാ​യി തു​ട​രു​ന്ന യു​ദ്ധം ആ​ഗോ​ള എ​ണ്ണ​വി​പ​ണി​യെ വ​ൻ​തോ​തി​ൽ ബാ​ധി​ച്ചു. ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് ഇ​റാ​ൻ ഭാ​ഗി​ക​മാ​യി അ​ട​ച്ച​തോ​ടെ ആ​ഗോ​ള​ത​ല​ത്തി​ൽ ഇ​ന്ധ​ന​വി​ല കു​തി​ച്ചു​യ​ർ​ന്നു. സ്ഥി​തി​ഗ​തി​ക​ൾ ശാ​ന്ത​മാ​ക്കാ​ൻ ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വ​ൽ മാ​ക്രോ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​യ​ത​ന്ത്ര​നീ​ക്ക​ങ്ങ​ൾ ന​ട​ക്കു​ന്നു​ണ്ട്.

അ​തി​നി​ടെ, യു​ദ്ധം അ​വ​സാ​നി​പ്പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ളാ​ഡി​മി​ർ പു​ടി​നു​മാ​യി ട്രം​പ് ഫോ​ണി​ൽ സം​സാ​രി​ച്ചു. ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളു​മാ​യും ഇ​റാ​ൻ പ്ര​സി​ഡ​ന്‍റ് മ​സൂ​ദ് പെ​സെ​ഷ്കി​യാ​നു​മാ​യും ന​ട​ത്തി​യ ച​ർ​ച്ച​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പു​ടി​ൻ ചി​ല നി​ർ​ദ്ദേ​ശ​ങ്ങ​ൾ മു​ന്നോ​ട്ടു​വ​ച്ച​താ​യാ​ണ് വി​വ​രം.

എ​ങ്കി​ലും, ബ​ഹ്റി​നി​ലെ എ​ണ്ണ​ക്ക​മ്പ​നി​ക​ൾ​ക്കു​നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ങ്ങ​ളും സൗ​ദി​യി​ലെ എ​ണ്ണ​പ്പാ​ട​ത്തി​നു നേ​രെ ന​ട​ന്ന ഡ്രോ​ൺ ആ​ക്ര​മ​ണ​ശ്ര​മ​ങ്ങ​ളും മേ​ഖ​ല​യെ ഇ​പ്പോ​ഴും യു​ദ്ധ​ഭീ​തി​യി​ൽ​ത​ന്നെ നി​ർ​ത്തു​ക​യാ​ണ്.

Related posts

Leave a Comment