ഡാ​റ്റാ ചോ​ര്‍​ച്ച; മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് സ​ന്ദേ​ശം അ​യ​ച്ച​തി​ല്‍ നി​യ​മ​വി​രു​ദ്ധ​ത​യി​ല്ല; സ​ന്ദേ​ശം ന​ല്ല ഭ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മെ​ന്ന് ഹൈ​ക്കോ​ട​തി

കൊ​ച്ചി: ഡാ​റ്റാ ചോ​ര്‍​ച്ച​യി​ല്‍ സ​ര്‍​ക്കാ​രി​നെ​തി​രാ​യ ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ത​ള്ളി. മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് സ​ന്ദേ​ശം അ​യ​ച്ച​തി​ല്‍ നി​യ​മ​വി​രു​ദ്ധ​ത​യി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. സ​ന്ദേ​ശം ന​ല്ല ഭ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മെ​ന്നും സ്വ​കാ​ര്യ​താ ലം​ഘ​ന​മെ​ന്ന ഹ​ര്‍​ജി​ക്കാ​രു​ടെ വാ​ദ​ത്തി​ല്‍ ക​ഴ​മ്പി​ല്ലെ​ന്നും ഹൈ​ക്കോ​ട​തി വ്യ​ക്ത​മാ​ക്കി.

തെ​ര​ഞ്ഞെ​ടു​പ്പുകാ​ല​ത്ത് സ​ന്ദേ​ശം അ​യ​ച്ചു​വെ​ന്ന​ത് യാ​ഥാ​ര്‍​ഥ്യ​മ​ല്ലെ​ന്നും ഹ​ര്‍​ജി​ക്കാ​രു​ടെ ഭ​ര​ണ​ഘ​ട​നാ അ​വ​കാ​ശം ലം​ഘി​ച്ചി​ട്ടി​ല്ലെ​ന്നും സ​ര്‍​ക്കാ​ര്‍ കോ​ട​തി​യി​ല്‍ നേ​ര​ത്തെ വി​ശ​ദീ​ക​രി​ച്ചി​രു​ന്നു.

സ​ന്ദേ​ശം അ​യയ്​ക്കു​ന്ന​തി​നു​ള്ള സ​മ്പൂ​ര്‍​ണ നി​യ​ന്ത്ര​ണം ഐ​ടി മി​ഷ​നെ​ന്ന് സ​ര്‍​ക്കാ​ര്‍ വി​ശ​ദീ​ക​രി​ച്ചു. ഐ​ടി മി​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​ന്‍ നേ​രി​ട്ട് ഹാ​ജ​രാ​യാ​ണ് ന​ട​പ​ടി​ക്ര​മം വി​ശ​ദീ​ക​രി​ച്ച​ത്.

ഐ​ടി മി​ഷ​ന് നി​ര​വ​ധി സെ​ന്‍​ഡ​ര്‍ ഐ​ഡി ഉ​ണ്ട്, അ​തി​ലൊ​ന്നാ​ണ് സി​എം​ഒ കേ​ര​ള​യെന്നും മെ​റ്റ വെ​രി​ഫൈ ചെ​യ്ത ഐ​ഡി ആ​ണ് സ​ന്ദേ​ശ​ങ്ങ​ള്‍​ക്കാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്നു​മാ​യി​രു​ന്നു വി​ശ​ദീ​ക​ര​ണം.

Related posts

Leave a Comment