വ​യ​നാ​ട​ൻ കാ​ടു​ക​ൾ​ക്ക് വീ​ണ്ടും ഹ​രി​ത​ഭം​ഗി; മു​ള​ങ്കാ​ടു​ക​ൾ പു​ന​ർ​ജ്ജീ​വ​ന​ത്തി​ലേ​ക്ക്


സു​ൽ​ത്താ​ൻ ബ​ത്തേ​രി: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ൽ ന​ശി​ച്ച മു​ള​ക​ൾ വീ​ണ്ടും കൂ​ട്ട​ത്തോ​ടെ മു​ള​ച്ചു. വ​ന്യ​ജീ​വി​ക​ൾ​ക്ക് ഭ​ക്ഷ്യ​സ്രോ​ത​സാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് വ​നം​വ​കു​പ്പ്.

പ​ണ്ടു​കാ​ല​ത്ത് വ​യ​നാ​ട​ൻ കാ​ടു​ക​ളു​ടെ ഹ​രി​ത​ഭം​ഗി​ക്ക് മു​ഖ്യ​കാ​ര​ണ​മാ​യി​രു​ന്ന മു​ള​ങ്കാ​ടു​ക​ളാ​ണ് വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം വീ​ണ്ടും പു​ന​ർ​ജ്ജീ​വ​ന​ത്തി​ലേ​ക്ക് ക​ട​ന്ന​ത്.​നീ​ണ്ട ഇ​ട​വേ​ള​യ്ക്ക് ശേ​ഷം വ​യ​നാ​ട് വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ മു​ള​ക​ൾ വീ​ണ്ടും സ​ജീ​വ​മാ​യി വ​ള​രാ​ൻ തു​ട​ങ്ങി. ഒ​രു കാ​ല​ത്ത് വ​യ​നാ​ട​ൻ കാ​ടു​ക​ളു​ടെ സ​വി​ശേ​ഷ​ത​യാ​യി നി​ല​നി​ന്നി​രു​ന്ന മു​ള​ങ്കാ​ടു​ക​ൾ കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​വും പ​ഴ​ക്ക​വും മൂ​ലം വ​ലി​യ തോ​തി​ൽ ന​ശി​ച്ചി​രു​ന്നു.

തു​ട​ർ​ന്ന് വ​ർ​ഷ​ങ്ങ​ളോ​ളം കാ​ടു​ക​ളി​ൽ മു​ള​ക​ൾ കാ​ണാ​നാ​കാ​ത്ത അ​വ​സ്ഥ​യാ​യി​രു​ന്നു. എ​ന്നാ​ൽ ഈ ​വ​ർ​ഷം മു​ത​ൽ മു​ത്ത​ങ്ങ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​ണ് പു​തു​താ​യി മു​ള​ക്കാ​ടു​ക​ൾ രൂ​പ​പ്പെ​ടു​ന്ന​ത് ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്ന​ത്.

മു​ള​ക​ൾ​ക്ക് പു​റ​ത്ത് മു​ള്ളു​ക​ൾ നി​റ​ഞ്ഞ ക​വ​ചം പോ​ലെ വ​ള​രു​ക​യും ന​ടു​വി​ൽ നി​ന്ന് പു​തു​മു​ള​ക​ൾ ഉ​യ​രു​ക​യും ചെ​യ്യും. ഈ ​സ്വ​ഭാ​വം കാ​ര​ണം വ​ന്യ​ജീ​വി​ക​ൾ​ക്കോ മ​റ്റ് മൃ​ഗ​ങ്ങ​ൾ​ക്കോ മു​ള​യു​ടെ പു​തി​യ​കൂ​ന്പ് ന​ശി​പ്പി​ക്കാ​ൻ സാ​ധി​ക്കാ​തെ വ​രു​ന്നു. പ്ര​കൃ​തി​ദ​ത്ത​മാ​യ ഈ ​സം​ര​ക്ഷ​ണ രീ​തി​യാ​ൽ മു​ള​ക​ൾ കൂ​ട്ട​ത്തോ​ടെ വ​ള​രു​ന്ന അ​വ​സ്ഥ​യാ​ണ് ഇ​പ്പോ​ൾ കാ​ട്ടി​ൽ കാ​ണു​ന്ന​ത്. മു​ത്ത​ങ്ങ കാ​ടു​ക​ളി​ൽ ഇ​തി​നോ​ട​കം വ​ള​രെ ഉ​യ​ര​ത്തി​ൽ മു​ള​ക​ൾ വ​ള​ർ​ന്ന് ക​ഴി​ഞ്ഞ​താ​യി വ​ന​പ്ര​ദേ​ശ​ങ്ങ​ളി​ൽ കാ​ണാം.

ഇ​ത്ത​ര​ത്തി​ൽ മു​ള​ക്കാ​ടു​ക​ൾ വ്യാ​പ​ക​മാ​യി വ​ള​രു​ന്ന​ത് വ​ന്യ​ജീ​വി​ക​ൾ​ക്ക് കാ​ട്ടി​നു​ള്ളി​ൽ ത​ന്നെ സു​ല​ഭ​മാ​യ ഭ​ക്ഷ്യ​സ്രോ​ത​സാ​യി മാ​റു​മെ​ന്ന പ്ര​തീ​ക്ഷ​യും ഉ​യ​രു​ന്നു.​വ​രും വ​ർ​ഷ​ങ്ങ​ളി​ൽ മു​ള​ങ്കാ​ടു​ക​ളു​ടെ വ​ള​ർ​ച്ച കൂ​ടു​ത​ൽ വ്യാ​പ​ക​മാ​കു​ക​യാ​ണെ​ങ്കി​ൽ വ​യ​നാ​ട​ൻ കാ​ടു​ക​ൾ​ക്ക് പ​ഴ​യ പ്ര​താ​പ​ത്തി​ലെ ഹ​രി​ത​ഭം​ഗി വീ​ണ്ടും തി​രി​കെ ല​ഭി​ക്കു​മെ​ന്ന് വ​ന​പ​രി​സ​ര​ങ്ങ​ളി​ലു​ള്ള​വ​ർ പ്ര​തീ​ക്ഷ പ്ര​ക​ടി​പ്പി​ച്ചു.

Related posts

Leave a Comment