സം​സ്ഥാ​ന​ത്ത് കൂ​ടു​ത​ൽ സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ സ്ഥി​രം സ​ർ​വീ​സാ​ക്കി റെ​യി​ൽ​വേ


പ​ര​വൂ​ർ: വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ സ​ർ​വീ​സ് ന​ട​ത്തി​യ പ്ര​തി​വാ​ര സ്പെ​ഷ​ൽ തീ​വ​ണ്ടി​ക​ൾ സ്ഥി​രം സ​ർ​വീ​സ് ആ​ക്കി റെ​യി​ൽ​വേ. ഇ​ത് കൂ​ടാ​തെ ചി​ല ലോ​ക്ക​ൽ പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ളും സ്ഥി​രം സ​ർ​വീ​സ് ആ​ക്കാ​നും അ​ധി​കൃ​ത​ർ തീ​രു​മാ​നി​ച്ചു.

തി​രു​വ​ന​ന്ത​പു​രം നോ​ര്‍​ത്ത് – മം​ഗ​ളൂ​രു ജം​ക്‌​ഷ​ൻ അ​ന്ത്യോ​ദ​യ എ​ക്‌​സ്പ്ര​സ്, ക​ണ്ണൂ​ര്‍ – കോ​ഴി​ക്കോ​ട് പ്ര​തി​ദി​ന പാ​സ​ഞ്ച​ര്‍, പാ​ല​ക്കാ​ട് – ക​ണ്ണൂ​ര്‍ എ​ക്‌​സ്പ്ര​സ്, കൊ​ല്ലം – എ​റ​ണാ​കു​ളം ജം​ഗ്ഷ​ൻ മെ​മു പാ​സ​ഞ്ച​ര്‍, എ​റ​ണാ​കു​ളം ജം​ഗ്ഷ​ൻ – വേ​ളാ​ങ്ക​ണ്ണി പ്ര​തി​വാ​ര എ​ക്‌​സ്പ്ര​സ് എ​ന്നീ ട്രെ​യി​നു​ക​ളാ​ണ് എ​ന്നി​വ​യാ​ണ് സ്ഥി​രം സ​ർ​വീ​സാ​യി അ​നു​വ​ദി​ച്ച​ത്. മം​ഗ​ളൂ​രു സെ​ന്‍​ട്ര​ല്‍ – കോ​ഴി​ക്കോ​ട് എ​ക്‌​സ്പ്ര​സ് പാ​ല​ക്കാ​ട്ടേ​ക്ക് നീ​ട്ടാ​നും തീ​രു​മാ​നി​ച്ചു.

ട്രെ​യി​ന്‍ ന​മ്പ​ര്‍ 16313 തി​രു​വ​ന​ന്ത​പു​രം നോ​ര്‍​ത്ത് – മം​ഗ​ളൂ​രു ജം​ക്‌​ഷ​ൻ അ​ന്ത്യോ​ദ​യ എ​ക്‌​സ്പ്ര​സി​ന്‍റെ സ്ഥി​രം സ​ര്‍​വീ​സ് തി​രു​വ​ന​ന്ത​പു​രം നോ​ര്‍​ത്തി​ല്‍ നി​ന്ന് മാ​ര്‍​ച്ച് 16 മു​ത​ലും ട്രെ​യി​ന്‍ ന​മ്പ​ര്‍ 16314 മം​ഗ​ളൂ​രു ജം​ഗ്ഷ​ൻ – തി​രു​വ​ന​ന്ത​പു​രം നോ​ര്‍​ത്ത് അ​ന്ത്യോ​ദ​യ എ​ക്‌​സ്പ്ര​സ് മം​ഗ​ളൂ​രു ജം​ഗ്ഷ​നി​ൽ നി​ന്ന് മാ​ര്‍​ച്ച് 17 മു​ത​ലും ആ​രം​ഭി​ക്കും. വ​ര്‍​ക്ക​ല ശി​വ​ഗി​രി, കൊ​ല്ലം, ശാ​സ്താം​കോ​ട്ട, ക​രു​നാ​ഗ​പ്പ​ള്ളി, കാ​യം​കു​ളം, മാ​വേ​ലി​ക്ക​ര, ചെ​ങ്ങ​ന്നൂ​ര്‍, തി​രു​വ​ല്ല, ച​ങ്ങ​നാ​ശ്ശേ​രി, കോ​ട്ട​യം, എ​റ​ണാ​കു​ളം ടൗ​ണ്‍, ആ​ലു​വ, തൃ​ശൂ​ര്‍, ഷൊ​ര്‍​ണൂ​ര്‍, തി​രൂ​ര്‍, കോ​ഴി​ക്കോ​ട്, വ​ട​ക​ര, ത​ല​ശേ​രി, ക​ണ്ണു​ര്‍, പ​യ്യ​ന്നൂ​ര്‍, കാ​ഞ്ഞ​ങ്ങാ​ട്, കാ​സ​ര്‍​കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ സ്റ്റോ​പ്പു​ക​ളു​ണ്ടാ​വും.

ട്രെ​യി​ന്‍ ന​മ്പ​ര്‍ 56632 ക​ണ്ണൂ​ര്‍ – കോ​ഴി​ക്കോ​ട് പ്ര​തി​ദി​ന പാ​സ​ഞ്ച​റി​ന്‍റെ സ്ഥി​രം സ​ര്‍​വീ​സ് ക​ണ്ണൂ​രി​ല്‍ നി​ന്ന് മാ​ര്‍​ച്ച് 17 മു​ത​ല്‍ ആ​രം​ഭി​ക്കും. ത​ല​ശേ​രി, മാ​ഹി, വ​ട​ക​ര,പ​യ്യോ​ളി, കൊ​യി​ലാ​ണ്ടി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ സ്റ്റോ​പ്പു​ക​ളു​ണ്ടാ​കും.ട്രെ​യി​ന്‍ ന​മ്പ​ര്‍ 16611 പാ​ല​ക്കാ​ട് – ക​ണ്ണൂ​ര്‍ എ​ക്‌​സ്പ്ര​സി​ന്റെ സ്ഥി​രം സ​ര്‍​വീ​സ് പാ​ല​ക്കാ​ട്ട് നി​ന്ന് മാ​ര്‍​ച്ച് 16 മു​ത​ല്‍ ആ​രം​ഭി​ക്കും. ഒ​റ്റ​പ്പാ​ലം, ഷൊ​ര്‍​ണൂ​ര്‍, പ​ട്ടാ​മ്പി, കു​റ്റി​പ്പു​റം, തി​രൂ​ര്‍, താ​നൂ​ര്‍, പ​ര​പ്പ​ന​ങ്ങാ​ടി, ഫ​റോ​ക്ക്, കോ​ഴി​ക്കോ​ട്, കൊ​യി​ലാ​ണ്ടി, പ​യ്യോ​ളി, വ​ട​ക​ര, മാ​ഹി, ത​ല​ശേ​രി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ സ്റ്റോ​പ്പു​ക​ളു​ണ്ടാ​കും.

ട്രെ​യി​ന്‍ ന​മ്പ​ര്‍ 66328 കൊ​ല്ലം-എ​റ​ണാ​കു​ളം ജം​ഗ്ഷ​ൻ മെ​മു പാ​സ​ഞ്ച​ര്‍, ട്രെ​യി​ന്‍ മാ​ര്‍​ച്ച് 16 മു​ത​ല്‍ സ്ഥി​രം സ​ർ​വീ​സാ​യി ആ​രം​ഭി​ക്കും. ശ​നി, ഞാ​യ​ർ ഒ​ഴി​കെ ആ​ഴ്ച​യി​ൽ അ​ഞ്ച് ദി​വ​സ​മാ​ണ് ഈ ​മെ​മു സ​ർ​വീ​സ് ന​ട​ത്തു​ക. പെ​രി​നാ​ട്, മ​ണ്‍​ട്രോ​ത്തു​രു​ത്ത്, ശാ​സ്താം​കോ​ട്ട, ക​രു​നാ​ഗ​പ്പ​ള്ളി, ഓ​ച്ചി​റ, കാ​യം​കു​ളം, മാ​വേ​ലി​ക്ക​ര, ചെ​റി​യ​നാ​ട, ചെ​ങ്ങ​ന്നൂ​ര്‍, തി​രു​വ​ല്ല, ച​ങ്ങ​നാ​ശേരി, കോ​ട്ട​യം, ഏ​റ്റു​മാ​നൂ​ര്‍, കു​റു​പ്പ​ന്ത​റ, വൈ​ക്കം റോ​ഡ്, പി​റ​വം റോ​ഡ്, മു​ള​ന്തു​രു​ത്തി, തൃ​പ്പൂ​ണി​ത്തു​റ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ സ്റ്റോ​പ്പു​ക​ളു​ണ്ടാ​വും.

ട്രെ​യി​ന്‍ ന​മ്പ​ര്‍ 16363 എ​റ​ണാ​കു​ളം ജം​ഗ്ഷ​ൻ – വേ​ളാ​ങ്ക​ണ്ണി പ്ര​തി​വാ​ര എ​ക്‌​സ്പ്ര​സി​ന്‍റെ സ്ഥി​രം സ​ര്‍​വീ​സ് എ​റ​ണാ​കു​ളം ജം​ഗ്ഷ​നി​ൽ നി​ന്ന് മാ​ര്‍​ച്ച് 18 മു​ത​ലും ട്രെ​യി​ന്‍ ന​മ്പ​ര്‍ 16364 വേ​ളാ​ങ്ക​ണ്ണി-എ​റ​ണാ​കു​ളം ജം​ഗ്ഷ​ൻ പ്ര​തി​വാ​ര എ​ക്‌​സ്പ്ര​സ് വേ​ളാ​ങ്ക​ണ്ണി​യി​ല്‍ നി​ന്ന് മാ​ര്‍​ച്ച് 19 മു​ത​ലു​മാ​ണ് സ്ഥി​രം സ​ർ​വീ​സാ​യി ഓ​ടി​ത്തു​ട​ങ്ങു​ന്ന​ത്. കോ​ട്ട​യം, ച​ങ്ങ​നാ​ശേ​രി, തി​രു​വ​ല്ല, ചെ​ങ്ങ​ന്നൂ​ര്‍, മാ​വേ​ലി​ക്ക​ര, കാ​യം​കു​ളം, ക​രു​നാ​ഗ​പ്പ​ള്ളി, ശാ​സ്താം​കോ​ട്ട, കൊ​ല്ലം, കു​ണ്ട​റ, കൊ​ട്ടാ​ര​ക്ക​ര, ആ​വ​ണീ​ശ്വ​രം, പു​ന​ലൂ​ര്‍, തെ​ന്മ​ല, ചെ​ങ്കോ​ട്ട, തെ​ങ്കാ​ശി, ക​ട​യ​ന​ല്ലൂ​ര്‍, രാ​ജ​പാ​ള​യം, ശി​വ​കാ​ശി, വി​രു​ദു​ന​ഗ​ര്‍, മ​ധു​ര, ദി​ണ്ടി​ഗ​ല്‍, തി​രു​ച്ചി​റ​പ്പ​ള്ളി, ത​ഞ്ചാ​വൂ​ര്‍, തി​രു​വാ​രൂ​ര്‍, നാ​ഗ​പ​ട്ട​ണം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ സ്‌​റ്റോ​പ്പു​ക​ളു​ണ്ടാ​കും.

ട്രെ​യി​ന്‍ ന​മ്പ​ര്‍ 16610 മം​ഗ​ളൂ​രു സെ​ന്‍​ട്ര​ല്‍ – കോ​ഴി​ക്കോ​ട് പ്ര​തി​ദി​ന എ​ക്‌​സ്പ്ര​സ് മാ​ര്‍​ച്ച് 16 മു​ത​ല്‍ പാ​ല​ക്കാ​ട്ടേ​ക്ക് നീ​ട്ടും.ഫ​റോ​ക്ക്, പ​ര​പ്പ​ന​ങ്ങാ​ടി, താ​നൂ​ര്‍, തി​രൂ​ര്‍, കു​റ്റി​പ്പു​റം, പ​ട്ടാ​മ്പി, ഷൊ​ര്‍​ണൂ​ര്‍, ഒ​റ്റ​പ്പാ​ലം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ സ്റ്റോ​പ്പു​ക​ളു​ണ്ടാ​വും. മം​ഗ​ളൂ​രു സെ​ന്‍​ട്ര​ലി​നും കോ​ഴി​ക്കോ​ടി​നും ഇ​ട​യി​ലു​ള്ള സ്റ്റോ​പ്പു​ക​ളി​ലും സ​മ​യ​ക്ര​മ​ത്തി​ലും മാ​റ്റ​മി​ല്ല​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Related posts

Leave a Comment