ഇ​ന്‍റ​ർ​നെ​റ്റ് ഇ​ല്ലെ​ങ്കി​ലും ഇ​നി യു​പി​ഐ വ​ഴി പ​ണ​മ​ട​യ്ക്കാം; ടാ​പ്പ് ആ​ൻ​ഡ് പേ ​സം​വി​ധാ​നം വ​രു​ന്നു

പ​ര​വൂ​ർ: ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​നം ല​ഭ്യ​മ​ല്ലാ​ത്ത സ്ഥ​ല​ങ്ങ​ളി​ലും ഇ​നി മു​ത​ൽ വ​ള​രെ എ​ളു​പ്പ​ത്തി​ൽ യു​പി​ഐ ഇ​ട​പാ​ടു​ക​ൾ ന​ട​ത്താ​ൻ സാ​ധി​ക്കു​ന്ന പു​തി​യ സാ​ങ്കേ​തി​ക​വി​ദ്യ രാ​ജ്യ​ത്ത് വ​രു​ന്നു.ഉ​പ​യോ​ക്താ​ക്ക​ളു​ടെ ഫോ​ണി​ലും വ്യാ​പാ​രി​ക​ളു​ടെ പോ​സ് മെ​ഷീ​നു​ക​ളി​ലും ഇ​ന്‍റർ​നെ​റ്റ് ക​ണ​ക്ഷ​ൻ ഇ​ല്ലെ​ങ്കി​ൽ പോ​ലും പ​ണ​മി​ട​പാ​ട് സാ​ധ്യ​മാ​ക്കു​ന്ന ഓ​ഫ്‌​ലൈ​ൻ ടാ​പ്പ് ആ​ൻ​ഡ് പേ ​സം​വി​ധാ​ന​മാ​ണ് ഇ​ന്ത്യ ആ​രം​ഭി​ക്കു​ന്ന​തെ​ന്ന് പ്ര​മു​ഖ സാ​മ്പ​ത്തി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു. ഡി​ജി​റ്റ​ൽ പേ​യ്‌​മെ​ന്‍റ്് രം​ഗ​ത്ത് വ​ലി​യ മാ​റ്റ​ങ്ങ​ൾ​ക്ക് വ​ഴി​തു​റ​ക്കു​ന്ന​താ​ണ് ഈ ​പു​തി​യ വി​പ്ല​വ​ക​ര​മാ​യ മാ​റ്റം

.നി​ല​വി​ൽ ഡെ​ബി​റ്റ്, ക്രെ​ഡി​റ്റ് കാ​ർ​ഡു​ക​ളി​ൽ ല​ഭ്യ​മാ​യി​ട്ടു​ള്ള ടാ​പ്പ് ആ​ൻ​ഡ് പേ ​സൗ​ക​ര്യ​ത്തി​ന് സ​മാ​ന​മാ​യാ​ണ് ഈ ​സം​വി​ധാ​ന​വും പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. നി​യ​ർ ഫീ​ൽ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഓ​ഫ്‌​ലൈ​ൻ ഇ​ട​പാ​ടു​ക​ൾ ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ഉ​പ​യോ​ക്താ​ക്ക​ൾ ത​ങ്ങ​ൾ​ക്ക് ഇ​ന്‍റർ​നെ​റ്റ് ല​ഭ്യ​ത​യു​ള്ള സ​മ​യ​ത്ത് യു​പി​ഐ ലൈ​റ്റ് വാ​ല​റ്റി​ൽ പ​ണം നി​റ​ച്ചു വ​യ്ക്കു​ക​യാ​ണ് ആ​ദ്യം ചെ​യ്യേ​ണ്ട​ത്. ഇ​ങ്ങ​നെ വാ​ല​റ്റി​ൽ പ​ണം സ​ജ്ജ​മാ​ക്കി​യ ശേ​ഷം, എ​ൻ​എ​ഫ്സി സൗ​ക​ര്യ​മു​ള്ള സ്മാ​ർ​ട്ട്‌​ഫോ​ണു​ക​ൾ അ​നു​യോ​ജ്യ​മാ​യ പോ​സ് മെ​ഷീ​നി​ൽ ടാ​പ്പ് ചെ​യ്ത് മി​നി​റ്റു​ക​ൾ​ക്കു​ള്ളി​ൽ പ​ണ​മ​ട​യ്ക്കാ​ൻ സാ​ധി​ക്കും.

യു​പി​ഐ ലൈ​റ്റ് വാ​ല​റ്റി​ൽ പ്രീ​ലോ​ഡ് ചെ​യ്തി​രി​ക്കു​ന്ന തു​ക​യി​ൽ നി​ന്നാ​ണ് പ​ണം ഈ​ടാ​ക്കു​ന്ന​ത് എ​ന്ന​തി​നാ​ൽ ഈ ​ഇ​ട​പാ​ടു​ക​ൾ ന​ട​ത്തു​ന്ന​തി​നാ​യി ഉ​പ​യോ​ക്താ​ക്ക​ൾ പ്ര​ത്യേ​കം യു​പി​ഐ പി​ൻ ന​മ്പ​ർ ന​ൽ​കേ​ണ്ട​തി​ല്ല എ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്.സെ​ല്ലു​ലാ​ർ നെ​റ്റ്‌​വ​ർ​ക്ക് വ​ൻ​തോ​തി​ൽ ത​ട​സ​പ്പെ​ടു​ന്ന വ​ലി​യ കെ​ട്ടി​ട​ങ്ങ​ൾ, വി​മാ​ന​ങ്ങ​ൾ, ഭൂ​ഗ​ർ​ഭ മെ​ട്രോ സ്റ്റേ​ഷ​നു​ക​ൾ, നെ​റ്റ്‌​വ​ർ​ക്ക് ക​വ​റേ​ജ് കു​റ​ഞ്ഞ ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ പു​തി​യ സം​വി​ധാ​നം വ​ലി​യ രീ​തി​യി​ൽ ആ​ശ്വാ​സ​ക​ര​മാ​കും. ഈ ​ഓ​ഫ്‌​ലൈ​ൻ രീ​തി വ​ഴി ഒ​രേ​സ​മ​യം 2,000 രൂ​പ വ​രെ​യു​ള്ള ഇ​ട​പാ​ടു​ക​ൾ ന​ട​ത്താ​ൻ സാ​ധി​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.

നാ​ഷ​ണ​ൽ പേ​യ്‌​മെ​ന്‍റ്‌​സ് കോ​ർ​പ്പ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ മു​ൻ​പ് പു​റ​ത്തി​റ​ക്കി​യ യു​പി​ഐ ലൈ​റ്റ് എ​ക്‌​സ് സം​വി​ധാ​നം ര​ണ്ട് ഫോ​ണു​ക​ൾ ത​മ്മി​ലു​ള്ള ഇ​ട​പാ​ടു​ക​ൾ​ക്ക് മാ​ത്ര​മാ​ണ് സ​ഹാ​യ​ക​ര​മാ​യി​രു​ന്ന​തെ​ങ്കി​ൽ, പു​തി​യ ഫീ​ച്ച​ർ കൂ​ടു​ത​ൽ വ്യാ​പാ​രി​ക​ളി​ലേ​ക്ക് സേ​വ​നം എ​ത്തി​ക്കാ​ൻ സ​ഹാ​യി​ക്കും. നാ​ഷ​ണ​ൽ പേ​യ്‌​മെ​ന്‍റ്സ് കോ​ർ​പ്പ​റേ​ഷ​ൻ അം​ഗീ​ക​രി​ച്ച പോ​സ് മെ​ഷീ​നു​ക​ളു​ള്ള ഏ​ത് ക​ട​യി​ലും ഇ​നി ഇ​ന്‍റ​ർ​നെ​റ്റി​ല്ലാ​തെ പ​ണ​മ​ട​യ്ക്കാം. പു​തി​യ ഫീ​ച്ച​റു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്തി​മ നി​ർ​ദേ​ശ​ങ്ങ​ളും വാ​ല​റ്റ് പ​രി​ധി​ക​ളും റി​സ​ർ​വ് ബാ​ങ്കും എ​ൻ​പി​സി​ഐ​യും ഉ​ട​ൻ ത​ന്നെ ഔ​ദ്യോ​ഗി​ക​മാ​യി പു​റ​ത്തി​റ​ക്കും.

Related posts

Leave a Comment