വാ​ണി​ജ്യ എ​ല്‍​പി​ജി പ്ര​തി​സ​ന്ധി രൂ​ക്ഷം; കൊ​ച്ചി​യി​ല്‍ 70 ശ​ത​മാ​നം ഹോ​ട്ട​ലു​ക​ളും പൂ​ട്ടി

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് വാ​ണി​ജ്യ എ​ല്‍​പി​ജി പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യ​തി​നെ തു​ട​ര്‍​ന്ന് കൊ​ച്ചി​യി​ല്‍ 70 ശ​ത​മാ​ന​ത്തോ​ളം ഹോ​ട്ട​ലു​ക​ളും പൂ​ട്ടി. ഗ്യാ​സ് സി​ലി​ണ്ട​ര്‍ സ്‌​റ്റോ​ക്ക് ഉ​ണ്ടാ​യി​രു​ന്ന ഹോ​ട്ട​ലു​ക​ളും പ്ര​തി​സ​ന്ധി​യി​ലേ​ക്ക് നീ​ങ്ങി​യി​രി​ക്കു​ക​യാ​ണ്. ചി​ല ഹോ​ട്ട​ലു​ക​ള്‍ വി​റ​ക​ടു​പ്പി​ലേ​ക്ക് മാ​റി​യി​ട്ടു​ണ്ട്.

എ​റ​ണാ​കു​ളം ഉ​ദ​യം​പേ​രൂ​രി​ലു​ള്ള പ്ലാ​ന്‍റി​ല്‍ നി​ന്നാ​ണ് സി​ലി​ണ്ട​ര്‍ വി​ത​ര​ണം ചെ​യ്യു​ന്ന​ത്. എ​ന്നാ​ല്‍ പ്ലാ​ന്‍റ് പ്ര​വ​ര്‍​ത്ത​നം നി​ല​ച്ചി​രി​ക്കു​ക​യാ​ണ്. ഗാ​ര്‍​ഹി​ക സി​ലി​ണ്ട​ര്‍ വി​ത​ര​ണം ചെ​യ്തി​രു​ന്നു​വെ​ങ്കി​ലും അ​തും ഏ​റെ​ക്കു​റെ നി​ല​ച്ച അ​വ​സ്ഥ​യി​ലാ​ണ്.പാ​ച​ക​വാ​ത​ക ക്ഷാ​മം രൂ​ക്ഷ​മാ​യ​തോ​ടെ ജി​ല്ല​യി​ലെ സ്വ​കാ​ര്യ ഹോ​സ്റ്റ​ലു​ക​ളും പേ​യിം​ഗ് ഗ​സ്റ്റ് കേ​ന്ദ്ര​ങ്ങ​ളും അ​ട​ച്ചു​പൂ​ട്ട​ലി​ന്‍റെ വ​ക്കി​ലാ​ണ്.

ജി​ല്ല​യി​ലെ 2,500 ഓ​ളം സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ക​ഴി​യു​ന്ന ഒ​ന്ന​ര ല​ക്ഷ​ത്തോ​ളം ആ​ളു​ക​ള്‍ ഇ​തോ​ടെ പ്ര​തി​സ​ന്ധി​യി​ലാ​കും. പാ​ച​ക​വാ​ത​കം തീ​ര്‍​ന്ന​തോ​ടെ പ​ല​യി​ട​ങ്ങ​ളി​ലെ​യും അ​ടു​ക്ക​ള അ​ട​ച്ചു​തു​ട​ങ്ങി. പ്ര​തി​സ​ന്ധി തു​ട​ര്‍​ന്നാ​ണ് ഹോ​സ്റ്റ​ലു​ക​ളും അ​ട​ച്ചി​ടേ​ണ്ട അ​വ​സ്ഥ​വ​രു​മെ​ന്ന് ഹോ​സ്റ്റ​ല്‍ ഉ​ട​മ​ക​ള്‍ പ​റ​യു​ന്നു. പ​രീ​ക്ഷ ആ​രം​ഭി​ച്ചി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ അ​യ​ല്‍ ജി​ല്ല​ക​ളി​ല്‍ നി​ന്നു​ള്ള വി​ദ്യാ​ര്‍​ഥി​ക​ളെ പ്ര​ശ്‌​നം ഗു​രു​ത​ര​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ട്.

സ​മൃ​ദ്ധി​യി​ല്‍ വി​റ​ക് അ​ടു​പ്പ്; ഊ​ണ് മു​ട​ങ്ങി​ല്ല
വാ​ണി​ജ്യ സി​ലി​ണ്ട​റു​ക​ളു​ടെ ക്ഷാ​മം രൂ​ക്ഷ​മാ​യ​തോ​ടെ പാ​ച​കം വി​റ​ക് അ​ടു​പ്പി​ലേ​ക്ക് മാ​റ്റി കൊ​ച്ചി​യി​ലെ ജ​ന​കീ​യ ഭ​ക്ഷ​ണ​ശാ​ല സ​മൃ​ദ്ധി@​കൊ​ച്ചി. പാ​ച​ക​വാ​ത​ക ക്ഷാ​മം മ​റി​ക​ട​ക്കാ​ന്‍ പ​ത്ത് ട​ണ്‍ വി​റ​കാ​ണ് ഇ​ന്ന​ലെ എ​റ​ണാ​കു​ളം നോ​ര്‍​ത്തി​ലെ സ​മൃ​ദ്ധി​ലെ​ത്തി​ച്ച​ത്. ഇ​ത് നാ​ല് ദി​വ​സ​ത്തേ​ക്ക് മാ​ത്ര​മേ തി​ക​യു​ക​യു​ള്ളൂ. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ വി​റ​ക് എ​ത്തി​ച്ച് പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

അ​തേ​സ​മ​യം ചൈ​നീ​സ് വി​ഭ​വ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ മെ​നു​വി​ലെ നി​ര​വ​ധി വി​ഭ​വ​ങ്ങ​ള്‍ താ​ല്‍​ക്കാ​ലി​ക​മാ​യി നി​റു​ത്തി. ഏ​ഴോ​ളം ചി​ക്ക​ന്‍ വി​ഭ​വ​ങ്ങ​ള്‍ വി​ള​മ്പി​യി​രു​ന്ന​ത് ഒ​രെ​ണ്ണ​മാ​യി കു​റ​ച്ചു. ബീ​ഫ് ഇ​ന​ങ്ങ​ളും ഒ​രെ​ണ്ണം മാ​ത്ര​മാ​ക്കി. ഉ​ച്ച​യൂ​ണ് മാ​ത്ര​മാ​ണ് സ​മൃ​ദ്ധി​യി​ല്‍ ഇ​പ്പോ​ള്‍ വി​ള​മ്പു​ന്ന​ത്. പൊ​തി​ച്ചോ​റ​ട​ക്കം നി​റു​ത്തി വ​ച്ചി​രി​ക്കു​ക​യാ​ണ്.

കൊ​ച്ചി​യി​ലെ ഭൂ​രി​ഭാ​ഗം ഹോ​ട്ട​ലു​ക​ളും അ​ട​ച്ച​തോ​ടെ സ​മൃ​ദ്ധി​യെ ആ​ശ്ര​യി​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​വും വ​ര്‍​ധി​ച്ചി​ട്ടു​ണ്ട്. വി​ഭ​വ​ങ്ങ​ളു​ടെ എ​ണ്ണം പ​ര​മാ​വ​ധി കു​റ​ച്ച് ആ​വ​ശ്യ​ക്കാ​ര്‍​ക്ക് ഭ​ക്ഷ​ണം ന​ല്‍​കാ​നാ​ണ് ശ്ര​മം.

Related posts

Leave a Comment