ഓൺലൈനിൽ നിന്ന് ഭക്ഷണം വാങ്ങാത്തവരായി ആരുംതന്നെയില്ല. എന്നാൽ ആ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്പോൾ അസ്വാഭാവികമായി എന്തെങ്കിലും സംഭവിച്ചാൽ എന്താകും അവസ്ഥ. അത്തരമൊരു സംഭവമാണ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായത്. സൊമാറ്റോയിൽ നിന്നും ഓർഡർ ചെയ്ത ബിരിയാണിയിൽ നിന്നും കിട്ടിയത് നായയുടെ കാലെന്ന് ആരോപണം.
സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. സൊമാറ്റോയുടെ എക്സ് പ്ലാറ്റ്ഫോമിൽ വീഡിയോ ടാഗ് ചെയ്തതോടെയാണ് ഇത് ശ്രദ്ധ നേടിയത്. ബിരിയാണി കഴിക്കാനായി തുറന്നപ്പോൾ ചോറിനുള്ളിൽ സംശയാസ്പദമായ രീതിയിലുള്ള ഒരു മാംസക്കഷണം കണ്ടു. ഉടൻതന്നെ ഉപഭോക്താവ് അതിന്റെ വീഡിയോ എടുത്തു. മാംസക്കഷ്ണം അദ്ദേഹം സൂം ചെയ്ത് കാണിക്കുന്നു. അത് കോഴിയുടെയോ ആട്ടിറച്ചിയുടെയോ ആകൃതിയേക്കാൾ നായയുടെ കാലിന്റെ ആകൃതിയാണെന്ന് അദ്ദേഹം ഉറപ്പിച്ചു പറയുന്നു.
ചിലർ അത് നായയുടെ കാൽ അല്ലെന്ന് പറഞ്ഞു. മറ്റ് ചിലർ സൊമാറ്റോയ്ക്ക് ഇതിലെന്ത് കാര്യമാണ് ഉളളത്, ബിരിയാണി ഉണ്ടാക്കിയ ഹോട്ടലുകാരെ അല്ലേ പറയേണ്ടത് എന്ന് വാദിച്ചു. എന്തായാലും വീഡിയോ ഇപ്പോൾ സൈബറിടം തൂക്കി.
