ട്രാഫിക് കുരുക്കിൽ വലയാത്തവരായി ആരുതന്നെയില്ല. പലപ്പോഴും ബംഗളൂരുവിലെ ഗതാഗതക്കുരുക്കിനെക്കുറിച്ച് വലിയ പരാതികൾ ഉയരാറുണ്ട്. വീണ്ടുമൊരു ഗതാഗത കുരുക്കിനെക്കുറിച്ചുള്ള വാർത്തയാണ് സോഷ്യൽ മീഡിയയിൽ ചർച്ച ആകുന്നത്. പങ്കജ് ഹുരിയ എന്ന ഉപയോക്താവാണ് താൻ നേരിട്ട ട്രാഫിക് ബ്ലോ്കകിനെക്കുറിച്ച് വീഡിയോ പങ്കുവച്ചത്.
തന്റെ വീട്ടിൽ നിന്നും ഓഫീസിലേക്ക് പോകുന്നതിനായി ഇറങ്ങിയതായിരുന്നു പങ്കജ്. വീട്ടിൽ നിന്നും ഓഫീസ് വരം വെറും 6.5 കിലോ മീറ്റർ മാത്രമേ ഉള്ളൂ. എന്നാൽ താൻ ഓഫീസിൽ എത്താൻ 1 മണിക്കൂർ എടുത്തു എന്നാണ് പങ്കജ് വീഡിയോയിൽ പറയുന്നത്.
ഇതാണ് ബംഗളൂരുവിലെ യാഥാർഥ്യം എന്ന് കുറിച്ചുകൊണ്ടാണ് ഇതിന്റെ വീഡിയോ ഇദ്ദേഹം പങ്കുവച്ചത്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകൾ നൽകിയത്. സത്യമായ കാര്യമാണ് പറഞ്ഞതെന്ന് ഒരു കൂട്ടർ അലുകൂലിച്ചപ്പോൾ, നേരത്തെ എഴുന്നേറ്റ് യാത്ര തിരിച്ചാൽ 15-20 മിനിറ്റിനുള്ളിൽ ഓഫീസിൽ എത്താമെന്ന് വിമർശിച്ചവരും കുറവല്ല.
