ആ​റ​ന്മു​ള പോ​ലീ​സി​നോ​ടാ ക​ളി… സ്വ​ര്‍​ണ​മാ​ല അ​പ​ഹ​രി​ച്ച് പ​മ്പാ​ന​ദി​യി​ലേ​ക്ക് ചാ​ടി; പി​ന്നാ​ലെ നീ​ന്തി ആ​റി​ന് ന​ടു​വി​ൽ വെ​ച്ച് വ​ല​യി​ലാ​ക്കി; ക​ര​യ്ക്കെ​ത്തി​ച്ച് ജ​യി​ലി​ലാ​ക്കി

കോ​ഴ​ഞ്ചേ​രി: വീ​ട്ട​മ്മ​യു​ടെ സ്വ​ര്‍​ണ​മാ​ല​യും താ​ലി​യും പൊ​ട്ടി​ച്ചെ​ടു​ത്ത് ഓ​ടു​ന്ന​തി​നി​ടെ ര​ക്ഷ​പ്പെ​ടാ​നാ​യി പ​മ്പ​യാ​റ്റി​ല്‍ ചാ​ടി​യ ആ​ളെ പി​ന്നാ​ലെ ആ​റ്റി​ല്‍ ചാ​ടി ആ​റ​ന്മു​ള പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ആ​റ​ന്മു​ള കു​ഴി​ക്കാ​ല കു​റു​ന്താ​ര്‍ കാ​വി​ന് മേ​ലേ​തി​ല്‍ വീ​ട്ടി​ല്‍ രാ​ജേ​ഷ്കു​മാ​ര്‍ (36) നെ​യാ​ണ് ആ​റ​ന്മു​ള പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ കി​ര​ണ്‍, ആ​കേ​ഷ് എ​ന്നീ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​മ്പ​യാ​റ്റി​ല്‍ ചാ​ടി പി​ടി​കൂ​ടി​യ​ത്.

ആ​റ​ന്മു​ള വ​ഞ്ചി​ത്ര സ്വ​ദേ​ശി​നി മേ​ല​ക​ത്തി​ല്‍ തു​ണ്ടി​യി​ല്‍ വീ​ട്ടി​ല്‍ പ്ര​സ​ന്ന (62) യു​ടെ മു​ന്നു പ​വ​നി​ല്‍ അ​ധി​കം വ​രു​ന്ന സ്വ​ര്‍​ണ്ണാ​ഭ​ര​ണ​ങ്ങ​ളാ​ണ് പ്ര​തി പൊ​ട്ടി​ച്ചെ​ടു​ത്ത​ത്. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം വീ​ടി​ന്‍റെ ഗേ​റ്റ് അ​ട​യ്ക്കു​ന്ന​തി​നാ​യി മു​റ്റ​ത്തേ​ക്ക് ഇ​റ​ങ്ങി​യ​പ്പോ​ള്‍ പ​തു​ങ്ങി​യി​രു​ന്ന പ്ര​തി സ്വ​ര്‍​ണ്ണ​മാ​ല പൊ​ട്ടി​ച്ച് ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

നാ​ട്ടു​കാ​ര്‍ പെ​ട്ടെ​ന്ന് പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ വി​വ​രം അ​റി​യി​ച്ച​ത​നു​സ​രി​ച്ച് എ​സ്ഐ ആ​ഷി​ല്‍ ര​വി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഉ​ട​ന്‍​ത​ന്നെ പോ​ലീ​സ് എ​ത്തി​യെ​ങ്കി​ലും ഇ​യാ​ള്‍ സ​മീ​പ​ത്തെ മു​ള​ങ്കാ​ട്ടി​ല്‍ ഒ​ളി​ച്ചു. പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ര്‍​ന്നു ന​ട​ത്തി​യ തെ​ര​ച്ചി​ലി​നൊ​ടു​വി​ല്‍ പ്ര​തി മു​ള​ങ്കാ​ട്ടി​ല്‍​നി​ന്നു പ​മ്പ​യാ​റ്റി​ല്‍ ചാ​ടി നീ​ന്തി ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ചു.

പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പി​ന്നാ​ലെ ചാ​ടി ആ​റി​ന് ന​ടു​വി​ല്‍​നി​ന്ന് ഇ​യാ​ളെ പി​ടി​കൂ​ടി ക​ര​യ്ക്ക് എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച് ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ എ​സ്ഐ​യു​ടെ കാ​ലി​ന് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തു. ഇാ​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.

 

Related posts

Leave a Comment