ഡാ​ൻ​സാ​ഫി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​രം; വ​ള​പ​ട്ട​ണ​ത്തെ മ​യ​ക്കു​മ​രു​ന്ന് വേ​ട്ട​യി​ൽ ആ​റം​ഗ​സം​ഘം അ​റ​സ്റ്റി​ൽ

ക​ണ്ണൂ​ർ: വ​ള​പ​ട്ട​ണ​ത്ത് മ​യ​ക്കു​മ​രു​ന്ന് വേ​ട്ട. വി​ല്പ​ന​യ്ക്കാ​യി എ​ത്തി​ച്ച 29.66 ഗ്രാം ​എം​ഡി​എം​എ പി​ടി​കൂ​ടി. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​റം​ഗ​സം​ഘ​ത്തെ വ​ള​പ​ട്ട​ണം പോ​ലീ​സും ഡാ​ൻ​സാ​ഫ് ടീ​മും പി​ടി​കൂ​ടി. ക​ണ്ണൂ​ർ-​കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലെ പ്ര​ധാ​ന​പ്പെ​ട്ട ല​ഹ​രി ഇ​ട​പാ​ട് സം​ഘ​മാ​ണ് പി​ടി​യി​ലാ​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 3.15 ഓ​ടെ ഡാ​ൻ​സാ​ഫി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു വ​ള​പ​ട്ട​ണം പോ​ലീ​സും ഡാ​ൻ​സാ​ഫ് സ്ക്വാ​ഡും ചേ​ർ​ന്ന് റെ​യ്ഡ് ന​ട​ത്തി​യ​ത്.

വ​ള​പ​ട്ട​ണം ടോ​ൾ​ബൂ​ത്തി​ന​ടു​ത്തു​ള്ള കെ​ട്ടി​ട​ത്തി​ലെ റൂ​മി​ൽ നി​ന്നാ​ണ് ആ​റം​ഗ​സം​ഘം പി​ടി​യി​ലാ​യ​ത്. ക​ണ്ണാ​ടി​പ്പ​റ​ന്പ് സ്വ​ദേ​ശി​ക​ളാ​യ കെ. ​മു​ബ​ഷീ​ർ (20), കെ.​എം. ഷ​നാ​ദ് (19), പ​ള്ളി​പ്പ​റ​ന്പി​ലെ എം.​കെ. മു​ഹ​മ്മ​ദ് (40), കാ​ഞ്ഞ​ങ്ങാ​ട് സ്വ​ദേ​ശി കെ. ​അ​ബ്ദു​ൾ നാ​സ​ർ (33), ചേ​ലേ​രി​യി​ലെ സി.​പി. മു​ഹ​മ്മ​ദ് (45), മൂ​ളി​യാ​ർ സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഷ​മീ​ർ (28) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

വ​ള​പ​ട്ട​ണം എ​സ്ഐ വി.​ആ​ർ. അ​രു​ൺ, ഗ്രേ​ഡ് എ​സ്ഐ മ​ഹേ​ഷ്കു​മാ​ർ, സി​പി​ഒ​മാ​രാ​യ ന​വീ​ൻ, ശ​ര​ത്, ഡാ​ൻ​സാ​ഫ് സ്ക്വാ​ഡ് എ​എ​സ്ഐ അ​ജി​ത്ത്, ടീം ​അം​ഗ​ങ്ങ​ളാ​യ സി​പി​ഒ എം.​കെ. പ്ര​വീ​ഷ്, സീ​നി​യ​ർ സി​പി​ഒ കെ. ​വി​നു, ഗ്രേ​ഡ് എ​എ​സ്ഐ കെ.​വി. മ​ഹേ​ഷ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Related posts

Leave a Comment