ചെ​റു​വാ​ഞ്ചേ​രി​യി​ൽ പോ​ലീ​സു​കാ​ര​ന്‍റെ വീ​ടി​ന് ബോം​ബെ​റി​ഞ്ഞ കേ​സ്: ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

കൂ​ത്തു​പ​റ​മ്പ്: ചെ​റു​വാ​ഞ്ചേ​രി​യി​ൽ സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​റു​ടെ വീ​ടി​നു നേ​രേ ബോം​ബെ​റി​ഞ്ഞ കേ​സി​ൽ ര​ണ്ടു പേ​ർ അ​റ​സ്റ്റി​ൽ. കോ​ള​യാ​ട് മെ​ട്ട​യി​ലെ കെ. ​രാ​ഹു​ൽ (31), കാ​ക്ക​യ​ങ്ങാ​ട് പാ​ല​പ്പു​ഴ​യി​ലെ പി. ​ജി​തി​ൻ (30) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​ന്ന് പു​ല​ർ​ച്ചെ​യാ​യി​രു​ന്നു ഇ​രു​വ​രും അ​റ​സ്റ്റി​ലാ​യ​ത്.

ക​ണ്ണ​വം പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ സ്പെ​ഷ​ൽ ബ്രാ​ഞ്ച് ഓ​ഫീ​സ​ർ യു.​പി. അ​ർ​ജു​ന്‍റെ ചെ​റു​വാ​ഞ്ചേ​രി പൂ​വ​ത്തൂ​രി​ലെ വീ​ടി​നു നേ​രെ ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ 12.40 ഓ​ടെ​യാ​ണ് ബോം​ബേ​റ് ന​ട​ന്ന​ത്. ഉ​ഗ്ര വ​ലി​പ്പ​മു​ള്ള ബോം​ബ് വീ​ടി​ന്‍റെ വ​രാ​ന്ത​യി​ലേ​ക്ക് എ​റി​യു​ക​യാ​യി​രു​ന്നു. സം​ഭ​വ സ​മ​യം അ​ർ​ജു​നും ഭാ​ര്യ​യും മ​ക്ക​ളും വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു.

അ​റ​സ്റ്റി​ലാ​യ​വ​ർ ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​രാ​ണെ​ന്നും ഡ്യൂ​ട്ടി വൈ​രാ​ഗ്യ​മാ​ണ് അ​ക്ര​മ​ത്തി​നി​ട​യാ​ക്കി​യ​തെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. കൂ​ത്തു​പ​റ​മ്പ് അ​സി​സ്റ്റ​ന്‍റ് പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ സി​ബി ടോം, ​ക​ണ്ണ​വം സി​ഐ സു​മി​ത്ത്കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്.

കേ​സി​ൽ കൂ​ടു​ത​ൽ പ്ര​തി​ക​ളു​ണ്ടോ​യെ​ന്ന കാ​ര്യ​വും പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. കൂ​ത്തു​പ​റ​മ്പ് എ​സി​പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​വും രൂ​പീ​ക​രി​ച്ചി​രു​ന്നു.അ​റ​സ്റ്റി​ലാ​യ രാ​ഹു​ൽ ക​ണ്ണ​വ​ത്തെ സ​ലാ​ഹു​ദീ​ൻ വ​ധ​ക്കേ​സ് പ്ര​തി​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Related posts

Leave a Comment