ഗ്ലാ​മ​ർ ലു​ക്കി​ൽ ശ്രു​തി ഹാ​സ​ൻ

ഉ​ല​ക​നാ​യ​ക​ൻ ക​മ​ൽ​ഹാ​സ​ന്‍റെ​യും സ​രി​ത​യു​ടേ​യും മ​ക​ളാ​ണ് ശ്രു​തി ഹ​ാസൻ. അ​ച്ഛ​ന്‍റെ പേ​രും പ്ര​ശ​സ്തിയും ഒ​രി​ക്ക​ലും ആ​ശ്ര​യി​ക്കാ​തെ​യാ​ണ് ശ്രുതി ത​ന്‍റെ വ​ഴി​ത്താ​ര തെ​ളി​ച്ച​ത്. അ​ച്ഛ​നും അ​മ്മ​യും വേ​ര്‍​പി​രി​ഞ്ഞ​തി​ന് ശേ​ഷം ഇ​ൻ​ഡി​പെ​ന്‍​ഡ​ന്‍റ് ആ​യി​ട്ടാ​ണ് ശ്രു​തി വ​ള​ര്‍​ന്ന​ത്.സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ള​രെ സ​ജീ​വ​മാ​ണ് ശ്രു​തി. വി​വി​ധ സ്റ്റൈ​ലു​ക​ളി​ലും വ്യ​ത്യ​സ്ത ഔ​ട്ട്‌​ഫി​റ്റു​ക​ളി​ലു​മുള്ള നി​ര​വ​ധി ഫോ​ട്ടോ ഷൂ​ട്ടു​ക​ൾ താ​രം അ​തി​ലൂ​ടെ പ​ങ്കി​ടാ​റു​ണ്ട്.

ഇ​പ്പോ​ഴി​താ പുതിയൊരു ലക്കി​ലൂ​ടെ പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ് താരം. ന​ക്ഷ​ത്ര​ങ്ങ​ളാ​ൽ അ​ല​ങ്ക​രി​ച്ച ക​റു​ത്ത ക്രോ​പ്പ് ടോ​പ്പും പു​ഷ്പ ഡെ​നിം സ്ക​ർ​ട്ടും ധ​രി​ച്ചാ​ണ് താ​രം ബോ​ൾ​ഡ് ലു​ക്കി​ൽ ചി​ത്ര​ങ്ങ​ളി​ൽ തി​ള​ങ്ങു​ന്ന​ത്. ജീ​വി​ത​കാ​ലം മു​ഴു​വ​ൻ ഓ​ഡ് ബോ​ൾ ബാ​ക്ക് ബെ​ഞ്ച​ർ വി​ചി​ത്ര​ൻ എ​ന്ന് അ​വ​ർ പ​റ​ഞ്ഞ​തി​ൽ നി​ന്ന് അ​വ​ൾ വ​ള​രും… എ​ന്ന ക്യാ​പ്ഷ​ൻ ന​ൽ​കി​യാ​ണ് ശ്രു​തി ചി​ത്ര​ങ്ങ​ൾ പ​ങ്കി​ട്ടി​രി​ക്കു​ന്ന​ത്.

ബാ​ല​താ​ര​മാ​യും ഗാ​യി​ക​യാ​യു​മാ​യി​ട്ടാ​ണ് ശ്രു​തി ത​ന്‍റെ ക​രി​യ​ർ ആ​രം​ഭി​ച്ച​ത്. ല​ക്ക് എ​ന്ന ഹി​ന്ദി ചി​ത്ര​ത്തി​ലൂ​ടെ താ​രം നാ​യി​ക​യാ​യി. 2011ൽ ​തെ​ലു​ങ്ക് ചി​ത്ര​മാ​യ അ​ന​ഗ​നാ​ഗ ഓ ​ധീ​രു​ഡു, ത​മി​ഴ് ചി​ത്രം ഏ​ഴാം അ​റി​വ് എ​ന്നീ ര​ണ്ട് സൗ​ത്ത് ചി​ത്ര​ങ്ങ​ളാ​ണ്‌ ക​രി​യ​റി​ൽ ബ്രേ​ക്ക്‌ ന​ൽ​കി​യ​ത്. അ​തി​നു​ശേ​ഷം ഗ​ബ്ബ​ർ സിം​ഗ്, ശ്രീ​മ​ന്തു​ഡു, ക്രാ​ക്ക്, വീ​ര സിം​ഹ റെ​ഡ്ഡി, വാ​ൾ​ട്ടെ​യ​ർ വീ​ര​യ്യ തു​ട​ങ്ങി​യ ഹി​റ്റു​ക​ളി​ലും പ്ര​ഭാ​സി​നൊ​പ്പം വ​ൻ ഹി​റ്റാ​യ സ​ലാ​ർ: പാ​ർ​ട്ട് 1-സീ​സ്ഫ​യ​ർ എ​ന്നീ ചി​ത്ര​ങ്ങ​ളി​ലും താ​രം മി​ന്നു​ന്ന പ്ര​ക​ട​നം കാ​ഴ്ച​വ​ച്ചു.

ര​ജ​നീ​കാ​ന്തി​നൊ​പ്പം അ​ടു​ത്തി​ടെ കൂ​ലി എ​ന്ന ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ച്ച ശ്രു​തി ക​രി​യ​റി​ൽ ന​ല്ല തി​ര​ക്കി​ലാ​ണി​പ്പോ​ൾ. വി​ജ​യ് സേ​തു​പ​തി​ക്കൊ​പ്പം ട്രെ​യി​ൻ, ദു​ൽ​ഖ​ർ സ​ൽ​മാ​നൊ​പ്പം പാ​ൻ-​ഇ​ന്ത്യ​ൻ സി​നി​മ ആ​കാ​ശം​ലോ ഓ​ക താ​ര, സ​ലാ​ർ ഭാ​ഗം 2 എ​ന്നി​വ​യും അ​ണി​യ​റ​യി​ലു​ണ്ട്. സൈ​ക്കോ​ള​ജി​ക്ക​ൽ ത്രി​ല്ല​റാ​യ ദി ​ഐ​യി​ലൂ​ടെ താ​രം ഹോ​ളി​വു​ഡി​ലും അ​ര​ങ്ങേ​റ്റം ന​ട​ത്തു​ക​യാ​ണ്.

Related posts

Leave a Comment