വൈ​റ​ലാ​യി ‘പീ ​പീ’

പാ​ട്ടു​പാ​ടി​യും വൈ​റ​ൽ ക​ണ്ട​ന്‍റു​ക​ൾ സൃ​ഷ്ടി​ച്ചും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​കു​ക​യാ​ണ് പ​യ്യ​ന്നൂ​ർ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​റാ​യ പി.​പി. രാ​ഹു​ൽ. ക​ണ്ണൂ​ർ​ക്കാ​ര​നാ​യ രാ​ഹു​ൽ സി​നി​മ​താ​രം അ​ഖി​ല ഭാ​ർ​ഗ​വ​ന്‍റെ ഭ​ർ​ത്താ​വാ​ണ്.

ടി​ക് ടോ​ക്കി​ലൂ​ടെ അ​ഭി​ന​യ മോ​ഹം വ​ള​ർ​ത്തി​യെ​ടു​ത്ത താ​ര​വും ഭാ​ര്യ​യും വി​വാ​ഹ​ത്തി​ന് ശേ​ഷം എ​ആ​ർ റീ​ൽ​സ് എ​ന്ന പേ​രി​ൽ ഇ​ൻ​സ്റ്റ​ഗ്രം അ​ക്കൗ​ണ്ട് തു​ട​ങ്ങു​ക​യാ​യി​രു​ന്നു. അ​ഭി​ന​യ​ത്തോ​ട് കൂ​ടു​ത​ൽ താ​ത്പ​ര്യ​മു​ള്ള ഇ​രു​വ​രും ചേ​ർ​ന്ന് റീ​ലു​ക​ൾ ചെ​യ്ത് അ​ക്കൗ​ണ്ടി​ൽ പോ​സ്റ്റ് ചെ​യ്താ​ണ് കാ​ണി​ക​ളെ കൈ​യി​ലെ​ടു​ത്ത​ത്.

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ താ​ര​മാ​യ രാ​ഹു​ൽ “പീ​പീ’​എ​ന്ന പേ​രി​ലാ​ണ് അ​റി​യ​പ്പെ​ടു​ന്ന​ത്. ത​ന്‍റേ​താ​യ രീ​തി​യി​ൽ സി​നി​മാ സീ​നു​ക​ളും ട്രെ​ൻ​ഡിം​ഗ് പാ​ട്ടു​ക​ൾ​ക്ക് ലി​പ്സിം​ഗും ന​ൽ​കി​യു​മാ​ണ് ക​ണ്ട​ന്‍റു​ക​ളു​ടെ തു​ട​ക്കം. നി​ല​വി​ൽ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ 150 കെ ​ഫോ​ളോ​വേ​ഴ്സു​ള്ള താ​ര​മാ​ണ് രാ​ഹു​ൽ. തു​ട​ക്ക​ത്തി​ൽ സി​നി​മാ രം​ഗ​ങ്ങ​ൾ അ​ഭി​ന​യി​ച്ച് തു​ട​ങ്ങി​യ രാ​ഹു​ൽ പി​ന്നീ​ട് ത​ന്‍റെ ജോ​ലി​യെ​യും ക​ണ്ട​ന്‍റാ​ക്കി മാ​റ്റി. അ​താ​ണ് കൂ​ടു​ത​ൽ ജ​ന​ശ്ര​ദ്ധ നേ​ടി​യ​ത്.

ജ​ന​ങ്ങ​ൾ​ക്ക് ബോ​ധ​വ​ത്ക​ര​ണം ന​ൽ​കു​ന്ന വി​ധ​ത്തി​ൽ ത​ന്‍റെ ജോ​ലി സം​ബ​ന്ധ​മാ​യ വി​വ​ര​ങ്ങ​ൾ സ​ഹ​പ്ര​വ​ർ​ത്ത​ക​രെ കൂ​ടെ​ക്കൂ​ട്ടി ഇ​ൻ​സ്റ്റ​ഗ്രാം റീ​ൽ ആ​ക്കി​മാ​റ്റു​ക​യാ​യി​രു​ന്നു. എ​ല്ലാ ക​ണ്ട​ന്‍റു​ക​ളും ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളി​ലേ​ക്കാ​ണ് എ​ത്തു​ന്ന​ത്. പോ​സി​റ്റീ​വാ​യ ആ​യി​ര​ക്ക​ണ​ക്കി​ന് ക​മ​ന്‍റു​ക​ളാ​ണ് ഓ​രോ പോ​സ്റ്റി​ന് താ​ഴെ​യും പി​പി​യെ തേ​ടി​യെ​ത്തു​ന്ന​ത്. എ​ന്നാ​ൽ, ക​ണ്ട​ന്‍റു​ക​ൾ​ക്ക് പു​റ​മേ പാ‌‌‌​ട്ടു​പാ​ടി പോ​സ്റ്റ് ചെ​യ്താ​ണി​പ്പോ​ൾ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. ഓ​രോ സ​മ​യ​ത്തും ട്രെ​ൻ​ഡു​ക​ൾ മാ​റ്റി​പി​ടി​ച്ചാ​ണ് രാ​ഹു​ൽ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്.

പാ​ട്ടി​ലേ​ക്കു​ള്ള ക​ട​ന്നു​വ​ര​വ്
പാ​ട്ട് പ​ഠി​ച്ചി​ല്ലെ​ങ്കി​ലും പ​ണ്ടു​മു​ത​ൽ​ക്കേ പാ​ട്ടു പാ​ടു​മാ​യി​രു​ന്നു. വ​ലി​യ പാ​ട്ടു​കാ​ര​ന​ല്ലെ​ങ്കി​ലും പാ​ട്ടു​പാ​ടാ​ൻ ഇ​ഷ്ട​മാ​ണ്. എ​ന്നാ​ൽ, പെ​ട്ട​ന്ന് ജോ​ലി​ത്തി​ര​ക്കു​ക​ൾ കാ​ര​ണം പാ​ട്ടി​ൽ ശ്ര​ദ്ധ ന​ൽ​കാ​ൻ സാ​ധി​ച്ചി​ല്ല. പി​ന്നീ​ടാ​ണ് പാ​ടി തു​ട​ങ്ങ​ണ​മെ​ന്ന ആ​ഗ്ര​ഹം തോ​ന്നി​യ​ത്. അ​ങ്ങ​നെ റീ​ൽ​സ് ചെ​യ്യു​ന്ന​തി​നൊ​പ്പം പാ​ട്ടു​ക​ൾ കൂ​ടി അ​വ​ത​രി​പ്പി​ക്കാ​മെ​ന്ന് വി​ചാ​രി​ച്ചാ​ണ് പ​തി​യെ പാ​ട്ടു​ക​ൾ പാ​ടി പോ​സ്റ്റ് ചെ​യ്ത​ത്. അ​ത് സ​മൂ​ഹ​മാ​ധ്യ​മം ഏ​റ്റെ​ടു​ത്ത​തോ​ടെ പാ​ട്ടി​ൽ സ​ജീ​വ​മാ​കു​ക​യാ​യി​രു​ന്നു.

ക​ണ്ട​ന്‍റു​ക​ൾ വൈ​റ​ലാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ചി​രു​ന്നോ
ഓ​രോ വീ​ഡി​യോ ചെ​യ്യു​മ്പോ​ഴും പാ​ട്ടാ​യാ​ലും മ​റ്റു ക​ണ്ട​ന്‍റു​ക​ളാ​യാ​ലും ചെ​യ്യു​ന്ന സ​മ​യ​ത്ത് ആ​ൾ​ക്കാ​ർ കാ​ണ​ണ​മെ​ന്ന ആ​ഗ്ര​ഹ​മു​ണ്ടാ​യി​രു​ന്നു. പ​ക്ഷേ, അ​ത് ഇ​ത്ര​ത്തോ​ളം വൈ​റ​ലാ​കു​മെ​ന്നോ ഇ​ത്ര​യും ആ​ൾ​ക്കാ​ര​റി​യു​ന്ന ക​ണ്ട​ന്‍റാ​യി മാ​റു​മെ​ന്നോ പ്ര​തീ​ക്ഷി​ച്ചി​രു​ന്നി​ല്ല.

അ​തു​കൊ​ണ്ടു​ത​ന്നെ വ​ള​രെ സ​ന്തോ​ഷ​മു​ണ്ട്. ആ​ളു​ക​ൾ​ക്ക് ക​ണ്ട​ന്‍റു​ക​ൾ ഇ​ഷ്ട​പ്പെ​ട്ട​തോ​ടു​കൂ​ടി എ​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ളും കൂ​ടി​യി​ട്ടു​ണ്ട്. ഇ​ഷ്ട​പ്പെ​ടു​ന്ന ആ​ളു​ക​ൾ​ക്ക് വേ​ണ്ടി ഇ​നി​യും ന​ല്ല രീ​തി​യി​ലു​ള്ള ക​ണ്ട​ന്‍റു​ക​ൾ ത​യാ​റാ​ക്കാ​ൻ ശ്ര​മി​ക്ക​ണം. അ​തി​നു​വേ​ണ്ടി​യു​ള്ള കാ​ര്യ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ ചെ​യ്യു​ന്ന​ത്. അ​തി​നാ​യി ജോ​ലി​ത്തി​ര​ക്കി​ലും സ​മ​യം ക​ണ്ടെ​ത്താ​നാ​യി ശ്ര​മി​ക്കു​ന്നു​ണ്ട്.

അ​ഗ്നി​ര​ക്ഷാ സേ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട റീ​ലു​ക​ൾ
ഫ​യ​ർ​ഫോ​ഴ്സു​മാ​യി ബ​ന്ധ​പ്പെ​ട്ട ബോ​ധ​വ​ത്ക​ര​ണ റീ​ൽ​സു​ക​ളാ​ണ് ആ​ദ്യം ചെ​യ്തു തു​ട​ങ്ങി​യ​ത്. എ​ങ്ങ​നെ​യാ​ണ് ഫ​യ​ർ എ​ക്സ്റ്റിം​ഗ്ക്യു​ഷ​ർ ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്ന് ആ​ദ്യം ചെ​യ്തു. ഹ​സ്ക്കി ഡാ​ൻ​സ് ട്രെ​ൻ​ഡാ​യ സ​മ​യ​മാ​യി​രു​ന്നു അ​ത്.

എ​ല്ലാ ആ​ൾ​ക്കാ​രും റീ​ൽ ചെ​യ്തി​ടു​ന്ന​ത് ക​ണ്ട​പ്പോ​ൾ ഓ​ഫീ​സി​ലെ സാ​റി​നോ​ട് എ​ന്‍റെ മ​ന​സി​ലു​ള്ള ഐ​ഡി​യ​യെ​ക്കു​റി​ച്ച് പ​റ​യു​ക​യാ​യി​രു​ന്നു. സാ​ർ ഓ​ക്കെ പ​റ​ഞ്ഞ​പ്പോ​ൾ ത​ന്നെ സ​ഹ പ്ര​വ​ർ​ത്ത​ക​ർ എ​ല്ലാ​വ​രും മു​ന്നോ​ട്ടു വ​രി​ക​യാ​യി​രു​ന്നു. വീ​ഡി​യോ പെ​ട്ട​ന്ന് ചെ​യ്ത് പോ​സ്റ്റ് ചെ​യ്ത​പ്പോ​ൾ 16 മി​ല്യ​ൺ വ്യൂ​സ് ല​ഭി​ച്ചു. അ​തി​നു ശേ​ഷ​മാ​ണ് ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ ട്രെ​ൻ​ഡാ​കു​ന്ന പാ​ട്ടു​ക​ൾ ഉ​പ​യോ​ഗി​ച്ച് ജ​ന​ങ്ങ​ൾ​ക്ക് ഉ​പ​കാ​ര പ്ര​ദ​മാ​കു​ന്ന ത​ര​ത്തി​ലു​ള്ള വീ​ഡി​യോ​ക​ൾ ചെ​യ്യാ​ൻ തീ​രു​മാ​നി​ച്ച​ത്. ഇ​തു​വ​രെ​യാ​യി ചെ​യ്ത വീ​ഡി​യോ​ക​ളെ​ല്ലാം വൈ​റ​ലാ​യി​ട്ടു​ണ്ട്. ഇ​നി​യും ഇ​ത്ത​ര​ത്തി​ലു​ള്ള ക​ണ്ട​ന്‍റു​ക​ൾ ത​യാ​റാ​ക്കാ​നു​ള്ള പ​രി​ശ്ര​മ​ത്തി​ലാ​ണ്.

തി​ര​ക്കേ​റി​യ ജോ​ലി​ക്കി​ട​യി​ൽ വൈ​റ​ൽ ക​ണ്ട​ന്‍റു​ക​ൾ
ജോ​ലി​ക്കി​ട​യി​ൽ വീ​ഡി​യോ ചെ​യ്യാ​നാ​യി സ​മ​യം ല​ഭി​ക്കാ​റു​ണ്ട്. എ​ല്ലാ​വ​ർ​ക്കും ഒ​രു ദി​വ​സം 24 മ​ണി​ക്കൂ​ർ കി​ട്ടു​ന്നു​ണ്ട്. ആ 24 ​മ​ണി​ക്കൂ​ർ ന​മ്മ​ൾ എ​ങ്ങ​നെ ഉ​പ​യോ​ഗി​ക്കു​ന്നു എ​ന്ന​തി​ലാ​ണ് കാ​ര്യം. ന​മ്മ​ൾ​ക്ക് ഇ​ഷ്ട​പ്പെ​ട്ട മ​റ്റു കാ​ര്യ​ങ്ങ​ൾ​ക്ക്കൂ​ടി സ​മ​യം മാ​റ്റി​വ​ച്ചാ​ൽ എ​ല്ലാം ചെ​യ്യാ​ൻ പ​റ്റും.

ന​മ്മ​ളി​ൽ പ​ല​രും ചെ​യ്യാ​ത്ത​ത് അ​താ​ണ്. ന​മ്മ​ൾ​ക്ക് സ​മ​യ​മി​ല്ലാ​യെ​ന്ന് പ​റ​ഞ്ഞ് ഒ​ന്നി​ൽ ത​ന്നെ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്നു. ന​മ്മ​ൾ​ക്ക് ഇ​ഷ്ട​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ​ക്ക് വേ​ണ്ടി പ​രി​ശ്ര​മി​ച്ചാ​ൽ അ​തി​ന് ഫ​ല​മു​ണ്ടാ​കും. എ​ന്‍റെ കാ​ര്യ​ത്തി​ൽ ഞാ​ൻ ഫ്രീ ​ടൈം ക​ണ്ടെ​ത്തി അ​ടു​ത്ത ക​ണ്ട​ന്‍റി​ന് വേ​ണ്ട ഐ​ഡി​ക​ൾ ത​യാ​റാ​ക്കി വ​യ്ക്കും. അ​തി​ന​നു​സ​രി​ച്ച് വീ​ഡി​യോ ത​യാ​റാ​ക്കും.

ഫാ​മി​ലി സ​പ്പോ​ർ​ട്ട്
കു​ടും​ബ​ത്തി​ന്‍റെ​യും പി​ന്തു​ണ ന​ല്ല രീ​തി​യി​ൽ ല​ഭി​ക്കു​ന്നു​ണ്ട്. അ​ച്ച​നും അ​മ്മ​യും ചേ​ച്ചി​യും ഭാ​ര്യ​യു​മ​ട​ങ്ങു​ന്ന​താ​ണ് കു​ടും​ബം. ഞാ​നും ഭാ​ര്യ അ​ഖി​ല​യും സു​ഹൃ​ത്തു​ക്ക​ൾ പോ​ലെ​യാ​ണ്. പ​ര​സ്പ​രം എ​ല്ലാ കാ​ര്യ​ങ്ങ​ളും സം​സാ​രി​ച്ച് ഒ​രു​മി​ച്ച് വ​ള​രാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​രാ​ണ്.

എ​ന്‍റെ വ​ള​ർ​ച്ച​യി​ൽ അ​വ​ൾ​ക്കും അ​വ​ളു​ടെ ന​ള​ർ​ച്ച​യി​ൽ എ​നി​ക്കും ഒ​രു​പാ​ട് സ​ന്തോ​ഷ​മു​ണ്ട്. ഇ​നി​യും ഒ​രു​പാ​ട് ഉ​യ​ർ​ച്ച​യി​ലേ​ക്ക് പോ​കാ​നു​ണ്ട് ര​ണ്ടാ​ൾ​ക്കും. അ​തി​നു വേ​ണ്ടി​യു​ള്ള പ​രി​ശ്ര​മ​ത്തി​ലാ​ണ്. എ​ല്ലാം ന​ട​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യു​ണ്ട്.

സി​നി​മ​യി​ൽ
സി​നി​മ​യി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. പ്രേ​മ​ലു എ​ന്ന സി​നി​മ​യി​ൽ ഞാ​നും ഭാ​ര്യ​യോ​ടൊ​പ്പം അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. സി​നി​മ​യി​ലേ​ക്ക് പോ​കാ​ൻ താ​ത്പ​ര്യ​മു​ണ്ട്. അ​തി​നാ​യി സി​നി​മ രം​ഗ​ത്തെ ആ​ളു​ക​ളെ കോ​ൺ​ടാ​ക്റ്റ് ചെ​യ്യാ​റു​ണ്ട്. ഓ​ഡീ​ഷ​നു​ക​ൾ​ക്ക് പോ​കാ​റു​ണ്ട്. ഇ​പ്പോ​ഴാ​ണ് അ​ഭി​ന​യ​രം​ഗ​ത്തേ​ക്ക് വ​രാ​ൻ കൂ​ടു​ത​ൽ പ​രി​ശ്ര​മി​ക്കു​ന്ന​ത്. ആ​ഗ്ര​ഹം സ​ഫ​ല​മാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു.

സ​ഹ പ്ര​വ​ർ​ത്ത​ക​രു​ടെ പി​ന്തു​ണ
സ​ഹ​പ്ര​വ​ർ​ത്ത​ക​രെ​ല്ലാ​വ​രും ന​ല്ല സ​പ്പോ​ർ​ട്ടാ​ണ്. പ്ര​ത്യേ​കി​ച്ച് പ​യ്യ​ന്നൂ​ർ സ്റ്റേ​ഷ​നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ധാ​രാ​ളം ക​ലാ​കാ​ര​ൻ​മാ​രു​ള്ള സ്റ്റേ​ഷ​ൻ കൂ​ടി​യാ​ണ്. അ​തു​കൊ​ണ്ട് പെ​ട്ട​ന്നൊ​രു ക​ണ്ട​ന്‍റ് കി​ട്ടി​ക​ഴി​ഞ്ഞാ​ൽ അ​പ്പോ​ൾ​ത​ന്നെ ചെ​യ്യാ​ൻ മു​ന്നോ​ട്ടു വ​രു​ന്ന സാ​ഹ​ച​ര്യ​മാ​ണ് ഉ​ണ്ടാ​കാ​റ്. അ​ത് വ​ലി​യൊ​രു കാ​ര്യ​മാ​യി കാ​ണു​ന്നു. അ​വ​രു​ടെ സ​പ്പോ​ർ​ട്ട് തീ​ർ​ച്ച​യാ​യി​ട്ടും എ​ന്‍റെ വ​ള​ർ​ച്ച​യ്ക്ക് കാ​ര​ണ​മാ​യി​ട്ടു​ണ്ട്.

Related posts

Leave a Comment