കു​ട്ട​നാ​ട്ടു​കാ​ര​നെ വി​ല​യ്ക്കു വാ​ങ്ങാ​ൻ ക​ഴി​യി​ല്ല; യു​ഡി​എ​ഫ് ഡീ​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​യു​മ്പോൾ വ്യ​ക്ത​മാ​കു​മെ​ന്ന് തോ​മ​സ് കെ. ​തോ​മ​സ്

രാ​മ​ങ്ക​രി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​ട്ട​നാ​ട്ടി​ൽ യു​ഡി​എ​ഫു​കാ​ർ​ക്കി​ട​യി​ൽ ന​ട​ന്ന ഡീ​ൽ മ​റ​നീ​ക്കി പു​റ​ത്തു​വ​ന്നി​രി​ക്കു​ക​യാ​ണ​ന്ന് തോ​മ​സ് കെ. ​തോ​മ​സ് എം​എ​ൽ​എ പ​റ​ഞ്ഞു.

രാ​മ​ങ്ക​രി​യി​ൽ കു​ട്ട​നാ​ട് നി​യോ​ജ​ക​മ​ണ്ഡ ലം ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ഓ​ഫീ​സി​ൽ ന​ട​ന്ന വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ​ണം ന​ല്കി ഏ​തെ​ങ്കി​ലും നേ​താ​ക്ക​ളെ ചി​ല​പ്പോ​ൾ വി​ല​യ്ക്കു വാ​ങ്ങാ​ൻ സാ​ധി​ച്ചേ​ക്കും.

എ​ന്നാ​ൽ, ആ​ത്മാ​ഭി​മാ​ന​മു​ള്ള കു​ട്ട​നാ​ട്ടു​കാ​ര​നെ വി​ല​യ് ക്കു ​വാ​ങ്ങാ​ൻ ക​ഴി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ത​ന്നെ വ​ക​വ​രു​ത്തി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തി കു​ട്ട​നാ​ട്ടി​ൽ മ​ത്സ​രി​ക്കാ​മെ​ന്ന വ്യാ​മോ​ഹ​വു​മാ​യാ​ണ് യു​ഡി​എ​ഫി​ന്‍റെ ഇ​ന്ന​ത്തെ സ്ഥാ​നാ​ർ​ഥി നേ​ര​ത്തെ എ​ൻ​സി​പി​യി​ലെ​ത്തി​യ​ത്.

അ​തു ന​ട​ക്കാ​തെ വ​ന്ന​തോ​ടെ​യാ​ണ് കേ​ര​ള കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്ന​ത്. എം​എ​ൽ​എ​യെ കൊ​ല​പ്പെ​ടു​ത്താ​നു​ള്ള പ​രി​ശ്ര​മം ന​ട​ത്തു​ന്ന​യാ​ൾ​ക്കെ​തി​രേ ന​ട​പ​ടി വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നി​യ​മ​സ​ഭ​യി​ൽ അ​ടി​യ​ന്ത​ര പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ച​ത് പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ്.

ആ ​ആ​രോ​പ​ണ​വി​ധേ​യ​ൻ ത​ന്നെ സ്ഥാ​നാ​ർ​ഥി​യാ​യ​ത് ഡീ​ലി​ന്‍റെ ഭാ​ഗ​മ​ല്ലേ​യെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു. ഡീ​ൽ ന​ട​ത്തി​യ​വ​രെ തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​യു​ന്പോ​ൾ കു​ട്ട​നാ​ട്ടു​കാ​ർ കൈ​കാ​ര്യം ചെ​യ്യു​ന്ന​ത് എ​ങ്ങ​നെ​യാ​ണെ​ന്ന് വ്യ​ക്ത​മാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Related posts

Leave a Comment