അ​കാ​ല​ത്തി​ല്‍ വി​ട്ടു​പി​രി​ഞ്ഞ ക​ണ്ണ​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളെ ആ​ശ്വ​സി​പ്പി​ച്ച് രാ​ഹു​ല്‍ ഗാ​ന്ധി

അ​ടൂ​ര്‍: രാ​ഷ്‌​ട്രീ​യ പോ​രാ​ട്ട​ങ്ങ​ളി​ലെ ഉ​റ്റ​തോ​ഴ​ന്‍റെ വി​യോ​ഗം ബാ​ക്കി​വ​ച്ച ശൂ​ന്യ​ത​യി​ലേ​ക്ക് രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ സാ​ന്ത്വ​ന​സ്പ​ര്‍​ശം.ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ അ​ടൂ​ര്‍ മ​ണ്ഡ​ല​ത്തി​ല്‍ വി​ജ​യ​ത്തി​ന​രി​കെ വ​രെ പോ​രാ​ടി അ​കാ​ല​ത്തി​ല്‍ വി​ട്ടു​പി​രി​ഞ്ഞ കോ​ണ്‍​ഗ്ര​സ് നേ​താ​വ് എം.​ജി. ക​ണ്ണ​ന്‍റെ കു​ടും​ബ​ത്തെ രാ​ഹു​ല്‍ ഗാ​ന്ധി ചേ​ര്‍​ത്തു​നി​ര്‍​ത്തി.

യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മു​ന്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റും ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യു​മാ​യി​രു​ന്ന എം.​ജി. ക​ണ്ണ​ന്‍റെ ഭാ​ര്യ സ​ജി​ത ക​ണ്ണ​ന്‍, മ​ക്ക​ളാ​യ ശി​വ​കി​ര​ണ്‍, ശി​വ​ഹ​ര്‍​ഷ് എ​ന്നി​വ​രാ​ണ് ഇ​ന്ന​ലെ അ​ടൂ​രി​ലെ പ്ര​സം​ഗ​വേ​ദി​യി​ല്‍ രാ​ഹു​ല്‍ ഗാ​ന്ധി​യെ കാ​ണാ​നെ​ത്തി​യ​ത്. കു​ട്ടി​ക​ളെ വാ​ത്സ​ല്യ​ത്തോ​ടെ ചേ​ര്‍​ത്തു​നി​ര്‍​ത്തി​യ രാ​ഹു​ല്‍, കു​ടും​ബ​ത്തി​ന്‍റെ വി​ശേ​ഷ​ങ്ങ​ള്‍ ചോ​ദി​ച്ച​റി​ഞ്ഞു. മ​ക്ക​ള്‍​ക്ക് മ​ധു​രം ന​ല്‍​കി, നി​റ​ഞ്ഞ സ്‌​നേ​ഹ​ത്തോ​ടെ​യാ​ണ് അ​ദ്ദേ​ഹം അ​വ​രെ യാ​ത്ര​യാ​ക്കി​യ​ത്.

ജീ​വി​ത​ത്തി​ലെ ക​ഠി​ന​മാ​യ പ്ര​യാ​സ​ങ്ങ​ളോ​ടു പൊ​രു​തി​യാ​ണ് ക​ണ്ണ​ന്‍ പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ന​ത്തി​ലൂ​ടെ രാ​ഷ്‌​ട്രീ​യ​ത്തി​ന്‍റെ മു​ന്‍​നി​ര​യി​ലെ​ത്തി​യ​ത്. പാ​ര്‍​ട്ടി​യോ​ടു​ള്ള അ​ച​ഞ്ച​ല​മാ​യ കൂ​റും പ്ര​വ​ര്‍​ത്ത​ന മി​ക​വു​മാ​ണ് അ​ദ്ദേ​ഹ​ത്തെ അ​ടൂ​രി​ന്‍റെ സ്ഥാ​നാ​ര്‍​ഥി​യാ​ക്കി​യ​തെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ അ​നു​സ്മ​രി​ച്ചു.

ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ നേ​രി​യ വോ​ട്ടു​ക​ള്‍​ക്കാ​ണ് ക​ണ്ണ​ന് വി​ജ​യം ന​ഷ്ട​മാ​യ​ത്. പ​രാ​ജ​യ​പ്പെ​ട്ടെ​ങ്കി​ലും ജ​ന​ങ്ങ​ള്‍​ക്കി​ട​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ അ​ത് അ​ദ്ദേ​ഹ​ത്തി​ന് ത​ട​സ​മാ​യി​ല്ല. അ​ടൂ​രി​ലെ ഏ​ത് ആ​വ​ശ്യ​ത്തി​നും ഓ​ടി​യെ​ത്തു​ന്ന നി​ത്യ​സാ​ന്നി​ധ്യ​മാ​യി​രു​ന്നു അ​ദ്ദേ​ഹം.

Related posts

Leave a Comment