ഒ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യെ വ​ഴ​ക്കു പ​റ​ഞ്ഞു; അ​ധ്യാ​പ​ക​നെ വീ​ട്ടി​ൽ ക​യ​റി മ​ർ​ദി​ച്ച് പി​താ​വും സു​ഹൃ​ത്തു​ക്ക​ളും; ആ​ക്ര​മ​ണം ഭാ​ര്യ​യു​ടെ​യും മ​ക്ക​ളു​ടെ​യും മു​ന്നി​ലി​ട്ട്

ചെ​റു​തോ​ണി: വി​ദ്യാ​ർ​ഥിയെ വ​ഴ​ക്കു പ​റ​ഞ്ഞെ​ന്നാ​രോ​പി​ച്ച് കൂ​ട്ടി​യു​ടെ പി​താ​വ് മ​ദ്യ​പി​ച്ചെ​ത്തി അ​ധ്യാ​പ​ക​നെ വീ​ട്ടി​ൽ ക​യ​റി മ​ർ​ദി​ച്ചു. കാ​മാ​ക്ഷി പ​ഞ്ചാ​യ​ത്തി​ലെ പു​ഷ്പ​ഗി​രി സ്വ​ദേ​ശി ക​ള​രി​ക്ക​ൽ ലി​ൻ​സ് ജോ​ർ​ജി​നെ​യാ​ണ് പു​ഷ്പ​ഗി​രി മാ​ക്ക​ൽ ശ​ര​ത് ശ​ശി​യും സു​ഹൃ​ത്തും ചേ​ർ​ന്ന് വീ​ട്ടി​ൽ ക​യ​റി മ​ർ​ദി​ച്ച​ത്. ലി​ൻ​സി​ന്‍റെ മ​ക്ക​ളു​ടെ​യും ഭാ​ര്യ​യു​ടെ​യും മു​ന്നി​ൽ വ​ച്ചാ​ണ് ആ​ക്ര​മി​ച്ച​ത്.

ആ​ക്ര​മ​ണ​ത്തി​ൽ ശ​രീ​ര​ത്തി​ന് ക്ഷ​ത​മേ​റ്റ ലി​ൻ​സി​നെ ത​ങ്ക​മ​ണി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.

സ്വ​കാ​ര്യ സ്കൂ​ളി​ൽ ഒ​ന്നാം ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന മ​ക​നെ വ​ഴ​ക്കു പ​റ​ഞ്ഞെ​ന്നാ​രോ​പി​ച്ചാ​ണ് അ​ധ്യാ​പ​ക​നാ​യ ലി​ൻ​സി​നെ ശ​ര​ത്തും സു​ഹൃ​ത്തും ചേ​ർ​ന്ന് മ​ർ​ദി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം നാ​ല​ര​യോ​ടെ ബൈ​ക്കി​ൽ ലി​ൻ​സി​ന്‍റെ വീ​ട്ടി​ലെ​ത്തി വീ​ടി​നു​ള്ളി​ൽ​നി​ന്നു വി​ളി​ച്ചി​റ​ക്കി മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ ശ​ര​ത്തി​നും സു​ഹൃ​ത്തി​നു​മെ​തി​രേ ത​ങ്ക​മ​ണി പോ​ലീ​സ് കേ​സെ​ടു​ത്തു.

Related posts

Leave a Comment