ഇ​സ്ര​യേ​ൽ; അ​മേ​രി​ക്ക-​ഇ​സ്ര​യേ​ൽ ഭി​ന്ന​ത? പി​ന്മാ​റാ​നൊ​രു​ങ്ങി അ​മേ​രി​ക്ക; പോ​രാ​ട്ടം തു​ട​രു​മെ​ന്ന് ഇ​സ്ര​യേ​ൽ

വാ​ഷിം​ഗ്ട​ൺ ഡി​സി: ഇ​റാ​ൻ യു​ദ്ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​മേ​രി​ക്ക​യും ഇ​സ്ര​യേ​ലും ര​ണ്ടു ത​ട്ടി​ലെ​ന്നു റി​പ്പോ​ർ​ട്ട്. ഇ​റാ​നെ​തി​രെ​യു​ള്ള സൈ​നി​ക​ന​ട​പ​ടി ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ൽ അ​വ​സാ​നി​പ്പി​ക്കാ​ൻ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് സ​ന്ന​ദ്ധ​ത പ്ര​ക​ടി​പ്പി​ച്ച​പ്പോ​ൾ, ഇ​റാ​ന്‍റെ ഭീ​ക​ര​ഭ​ര​ണ​കൂ​ട​ത്തെ ത​ക​ർ​ക്കും വ​രെ പോ​രാ​ട്ടം തു​ട​രു​മെ​ന്ന് ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു വ്യ​ക്ത​മാ​ക്കി. യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​ൻ ഇ​റാ​ൻ പ്ര​സി​ഡ​ന്‍റ് മ​സൂ​ദ് പെ​സെ​ഷ്കി​യാ​ൻ സ​ന്ന​ദ്ധ​ത അ​റി​യി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​രു രാ​ജ്യ​ങ്ങ​ളു​ടെ​യും പ്ര​തി​ക​ര​ണം പു​റ​ത്തു​വ​ന്ന​ത്.

ഇ​റാ​നു​മാ​യി പ്ര​ത്യേ​ക ക​രാ​റു​ക​ളി​ൽ ഏ​ർ​പ്പെ​ട്ടി​ല്ലെ​ങ്കി​ലും വ​രും ആ​ഴ്ച​ക​ളി​ൽ സൈ​നി​ക​നീ​ക്കം അ​വ​സാ​നി​പ്പി​ച്ച് പി​ന്മാ​റാ​ൻ ത​യാ​റാ​ണെ​ന്ന് ട്രം​പ് വൈ​റ്റ് ഹൗ​സി​ൽ അ​റി​യി​ച്ചു. “ഓ​പ്പ​റേ​ഷ​ൻ എ​പ്പി​ക് ഫ്യൂ​റി’ അ​വ​സാ​നി​പ്പി​ക്കാ​ൻ ന​യ​ത​ന്ത്ര ച​ർ​ച്ച​ക​ൾ നി​ർ​ബ​ന്ധ​മ​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. നേ​ര​ത്തെ ഇ​റാ​നു​മേ​ൽ ക​ർ​ശ​ന​മാ​യ പ​തി​ന​ഞ്ചു നി​ർ​ദേ​ശ​ങ്ങ​ൾ മു​ന്നോ​ട്ടു​വ​ച്ചി​രു​ന്ന ട്രം​പി​ന്‍റെ പെ​ട്ടെ​ന്നു​ള്ള ഈ ​നി​ല​പാ​ടു മാ​റ്റം അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ ച​ർ​ച്ച​യാ​യി.

ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കു തു​റ​ന്നു ന​ൽ​കേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്വം അ​തു​പ​യോ​ഗി​ക്കു​ന്ന രാ​ജ്യ​ങ്ങ​ൾ​ക്കാ​ണെ​ന്നും അ​മേ​രി​ക്ക​യ്ക്കു മാ​ത്ര​മാ​യി ഇ​ക്കാ​ര്യ​ത്തി​ൽ പ​ങ്കി​ല്ലെ​ന്നും ട്രം​പ് കൂ​ട്ടി​ച്ചേ​ർ​ത്തു.ട്രം​പി​ന്‍റെ നി​ല​പാ​ടി​നു വി​രു​ദ്ധ​മാ​യി, ഇ​റാ​ന്‍റെ സൈ​നി​ക​ശേ​ഷി പൂ​ർ​ണ​മാ​യും ത​ക​ർ​ക്കു​ന്ന​തു​വ​രെ പി​ൻ​വാ​ങ്ങി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് ഇ​സ്ര​യേ​ൽ. പ​ശ്ചി​മേ​ഷ്യ​യു​ടെ മു​ഖ​ച്ഛാ​യ മാ​റ്റാ​ൻ ഈ ​പോ​രാ​ട്ട​ത്തി​ലൂ​ടെ സാ​ധി​ച്ചെ​ന്നും സൈ​നി​ക ദൗ​ത്യം ഇ​നി​യും അ​വ​സാ​നി​ച്ചി​ട്ടി​ല്ലെ​ന്നും നെ​ത​ന്യാ​ഹു പ​റ​ഞ്ഞു. ഇ​സ്ര​യേ​ൽ മേ​ഖ​ല​യി​ലെ ത​ർ​ക്കാ​ൻ ക​ഴി​യാ​ത്ത ശ​ക്തി​യാ​യി മാ​റി​യെ​ന്നും നെ​ത​ന്യാ​ഹു അ​വ​കാ​ശ​പ്പെ​ട്ടു.

യു​എ​സ്-​ഇ​സ്ര​യേ​ൽ ഭി​ന്ന​ത?
ഫെ​ബ്രു​വ​രി 28-ന് ​ആ​രം​ഭി​ച്ച ഈ ​യു​ദ്ധം ലോ​ക സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യെ ത​ന്നെ പി​ടി​ച്ചു​ല​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​റാ​ൻ ഭ​ര​ണ​കൂ​ട​ത്തെ മാ​റ്റു​ക എ​ളു​പ്പ​മാ​ണെ​ന്ന് നെ​ത​ന്യാ​ഹു ട്രം​പി​നെ തെ​റ്റി​ദ്ധ​രി​പ്പി​ച്ച​താ​ണെ​ന്ന ത​ര​ത്തി​ലു​ള്ള റി​പ്പോ​ർ​ട്ടു​ക​ൾ നേ​ര​ത്തെ പു​റ​ത്തു​വ​ന്നി​രു​ന്നു. പ​ര​മോ​ന്ന​ത നേ​താ​വ് ആ​യ​ത്തു​ള്ള അ​ലി ഖ​മ​ന​യ്‌​യു​ടെ വ​ധ​ത്തി​നു​ശേ​ഷം ഇ​റാ​നി​ൽ പ്ര​തീ​ക്ഷി​ച്ച​പോ​ലെ ഭ​ര​ണ​മാ​റ്റം ഉ​ണ്ടാ​യി​ല്ലെ​ന്ന​തും ഇ​പ്പോ​ഴും ചെ​റു​ത്തു​നി​ൽ​പ്പു തു​ട​രു​ന്ന​തും കാ​ര്യ​ങ്ങ​ളെ പ്ര​തീ​ക്ഷി​ച്ച നി​ല​യി​ലെ​ത്തി​ച്ചി​ല്ല.

അ​മേ​രി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ.​ഡി. വാ​ൻ​സും നെ​ത​ന്യാ​ഹു​വും ത​മ്മി​ൽ ക​ഴി​ഞ്ഞ ആ​ഴ്ച ന​ട​ന്ന ഫോ​ൺ സം​ഭാ​ഷ​ണം അ​ത്യ​ന്തം വി​യോ​ജി​പ്പോ​ടെ​യാ​ണ് അ​വ​സാ​നി​ച്ച​തെ​ന്ന് അ​ന്താ​രാ​ഷ്ട്ര മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ‍​യ്തു. സ​ഖ്യ​ക​ക്ഷി​ക​ളു​ടെ പി​ന്തു​ണ കു​റ​യു​ന്ന​തി​ലു​ള്ള ട്രം​പി​ന്‍റെ അ​തൃ​പ്തി​യും നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ നി​ർ​ണാ​യ​ക​മാ​ണ്.

Related posts

Leave a Comment