കുടുംബമെന്നാൽ മൂന്ന് മക്കളായിരുന്നു മനസിൽ എന്ന് ആശാ ശരത്. ‘എന്റെ വീട്ടിൽ മൂന്ന് മക്കളായിരുന്നു. അതിനാൽ എന്റെ മനസിൽ കുടുംബമെന്നാൽ മൂന്ന് മക്കളാണ്. സഹോദരങ്ങളിൽ നിന്ന് കിട്ടുന്ന സ്നേഹം മറ്റാരിൽ നിന്നും കിട്ടില്ല. ധൈര്യമായി ചീത്ത പറയാനും പിണങ്ങാനും പറ്റും. ആരോടെങ്കിലും ദേഷ്യമുണ്ടെങ്കിൽ ഞാൻ ചേട്ടനെ വിളിച്ച് ചീത്ത പറയും. എന്നെ ജഡ്ജ് ചെയ്യാത്ത ഒരാളാണു ചേട്ടൻ. എല്ലാത്തിനും ചേട്ടനുണ്ടാകും എന്ന ധൈര്യം. ചേട്ടനും അങ്ങനെയാണ്. എനിക്കു മൂന്ന് മക്കൾ വേണമെന്നായിരുന്നു’.
‘അമ്മവും പങ്കുവും കുറച്ച് വലുതായ ശേഷം കുങ്കുമപ്പൂവിൽ അഭിനയിക്കുന്നതിനു രണ്ട് വർഷം മുമ്പ് ഞാൻ ഗർഭിണിയായിരുന്നു. ബോയ് ആയിരുന്നു. എന്നാൽ എട്ട് മാസമായപ്പോൾ ഉള്ളിലെ പ്ലാസന്റ പ്രീവിയർ തിരിഞ്ഞുവരണമല്ലോ. എനിക്കു കുഞ്ഞിനെ നഷ്ടമായിരുന്നു. ഇമോഷണലി വളരെ വേദനാജനകമായിരുന്നു. പ്രസവിക്കേണ്ടി വന്നു. നോർമൽ പ്രസവത്തിന്റേതായ കലാപരിപാടികളൊക്കെയുണ്ടല്ലോ. നമ്മുടെ ഹെൽത്ത് ഇഷ്യൂസും മറ്റും. കുഞ്ഞ് ഇല്ല താനും. ഭയങ്കര ട്രോമയുള്ള കാലഘട്ടമായിരുന്നു അത്. ഞാൻ മൂന്നു കുട്ടികളെയും പ്രസവിച്ചത് നാട്ടിലാണ്’ എന്ന് ആശ ശരത്ത് പറഞ്ഞു.
