ന്യൂഡൽഹി: പിതാവിന്റെ നേരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കവർച്ച നടത്തിയ മകനും സുഹൃത്തുക്കളും പിടിയിൽ. തവ്ലീൻ എന്നയാളും കൂട്ടുപ്രതികളായ രണ്ടുപേരുമാണ് പിടിയിലായത്.
മൂന്നുപേരും വീട്ടിൽ കയറി തവ്ലീന്റെ പിതാവിന്റെ നേരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി 10 ലക്ഷം രൂപ കൈക്കലാക്കി. തുടർന്ന് അന്തരീക്ഷത്തിലേക്ക് വെടിയുതിർത്തതിന് ശേഷമാണ് സംഘം മടങ്ങിയത്.
സംഭവം നടന്ന് 24 മണിക്കൂറിനുള്ളിൽ പോലീസ് പ്രതികളെ വലയിലാക്കി. തവ്ലീന്റെ പിതാവിന്റെ ഉടമസ്ഥതയിലുള്ള ഫാക്ടറിയിലെ ജോലിക്കാരാണ് മറ്റ് രണ്ടുപേർ. തട്ടിയെടുത്ത 10 ലക്ഷം രൂപയും ഇവരിൽ നിന്നും കണ്ടെടുത്തു.
സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്. തവ്ലീനെ ഡൽഹിയിലെ മുഖർജി നഗറിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. മറ്റ് രണ്ട് പേർ ലക്നോവിലേക്ക് കടന്നു. പിന്നീട് ഇവരെ ലക്നോവിലെ ഒരു ടോൾ പ്ലാസയ്ക്ക് സമീപത്തു വച്ചാണ് പിടികൂടിയത്. ബിഹാർ സ്വദേശികളാണ് ഇരുവരും. മൂന്ന് പ്രതികളെയും ജുഡീഷൽ കസ്റ്റഡിയിൽ വിട്ടു.
