ലോ​റ​ന്‍​സി​ന്‍റെ ശേ​ഖ​ര​ത്തി​ൽ യേ​ശു​വി​ന്‍റെ 25000 ചി​ത്ര​ങ്ങ​ൾ

കോ​ട്ട​യം: ലോ​ക​മെ​ങ്ങു​മു​ള്ള ക്രൈ​സ്ത​വ​ര്‍ യേ​ശു​വി​ന്‍റെ പീ​ഢാ​നു​ഭ​ന​വു മ​ര​ണ​വും ഉ​ത്ഥാ​നും അ​നു​സ്മ​രി​ക്കു​ന്ന പു​ണ്യ​ദി​ന​ങ്ങ​ളി​ല്‍ ച​ങ്ങ​നാ​ശേ​രി തു​രു​ത്തി സ്വ​ദേ​ശി ലോ​റ​ന്‍​സ് നേ​ര്യം​പ​റ​മ്പി​ല്‍ എ​പ്പോ​ഴും യേ​ശു​വി​നൊ​പ്പം ത​ന്നെ​യാ​ണെ​ന്നു പ​റ​യാം. കാ​ര​ണം യേ​ശു​വി​ന്‍റെ​യും മാ​താ​വി​ന്‍റെ​യും വ്യ​ത്യ​സ്ത ചി​ത്ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കു​ക​യും അ​തു പാ​വ​ന​മാ​യി സൂ​ക്ഷി​ക്കു​ക​യു​മാ​ണ് ഇ​ദ്ദേ​ഹം.

ഇ​ന്‍റ​ർ​നെ​റ്റി​ല്‍ യേ​ശു​വി​ന്‍റെ നാ​ലാ​യി​രം പ​ട​ങ്ങ​ളു​ള്ള​പ്പോ​ഴാ​ണ് ലോ​റ​ന്‍​സി​ന്‍റെ കൈ​യി​ല്‍ 25000 ല്‍ ​അ​ധി​കം ചി​ത്ര​ങ്ങ​ളു​ള്ള​ത്. ഇ​ത്ര​യ​ധി​കം ചി​ത്ര​ങ്ങ​ള്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന ഇ​ദ്ദേ​ഹം ലിം​കാ ബു​ക്ക് ഓ​ഫ് റി​ക്കാ​ര്‍​ഡും സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്.

മാ​തൃ​സ​ഹോ​ദ​രി​യു​ടെ മ​ക​നും കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത​യു​ടെ മു​ന്‍ വി​കാ​രി ജ​ന​റാ​ളാ​യി​രു​ന്ന ഫാ. ​ജോ​ര്‍​ജ് ആ​ലു​ങ്ക​ലി​ന്‍റെ കൈ​യി​ലു​ള്ള വ്യ​ത്യ​സ്ത ഡി​സൈ​നു​ക​ളി​ലു​ള്ള കു​രു​ശു​ക​ളു​ടെ​യും മാ​താ​വി​ന്‍റെ രൂ​പ​ങ്ങ​ളു​ടെ​യും വ​ലി​യ ശേ​ഖ​ര​മാ​ണ് ലോ​റ​ന്‍​സി​നെ ഇ​ത്ത​ര​മൊ​രു ചി​ത്ര​ശേ​ഖ​ര​ണ​ത്തി​ലേ​ക്ക് ന​യി​ച്ച​ത്.

ചി​ത്ര​ശേ​ഖ​ര​ണം തു​ട​ങ്ങി​യി​ട്ട് ഇ​പ്പോ​ള്‍ 25 വ​ര്‍​ഷം പി​ന്നി​ട്ടു. പ്ര​ത്യേ​ക​ത​രം ഫാ​ബ്രി​ക് ബാ​ന​റി​ല്‍ 35 ച​തു​ര​ശ്ര​യ​ടി നീ​ള​ത്തി​ലും 10 ച​തു​ര​ശ്ര​യ​ടി വീ​തി​യി​ലും ര​ണ്ടു ല​ക്ഷ​ത്തോ​ളം രൂ​പ മു​ട​ക്കി​യാ​ണ് ഷാ​ര്‍​ജ​യി​ല്‍ ലോ​റ​ന്‍​സി​ന്‍റെ സ​ഹോ​ദ​ര​ന്‍ വി​ല്യം ജോ​മോ​ന്‍റെ പ്രി​ന്‍റിം​ഗ് പ്ര​സി​ല്‍ ചി​ത്ര​ങ്ങ​ള്‍ പ്രി​ന്‍റ് ചെ​യ്ത​ത്.

ഇ​തി​ന്‍റെ​യൊ​രു മി​നി​യേ​ച്ച​ര്‍ വീ​ട്ടി​ലും സൂ​ക്ഷി​ച്ചി​ട്ടു​ണ്ട്. യേ​ശു​വി​ന്‍റെ ലോ​ക​പ്ര​ശ​സ്ത​മാ​യ നി​ര​വ​ധി ചി​ത്ര​ങ്ങ​ള്‍ ലോ​റ​ന്‍​സി​ന്‍റെ പ​ക്ക​ലു​ണ്ട്. സു​ഹൃ​ത്തു​ക്ക​ളും പ​രി​ച​യ​ക്കാ​രു​മൊ​ക്കെ സ​മ്മാ​നി​ക്കു​ന്ന​താ​ണ് ചി​ത്ര​ങ്ങ​ളി​ല​ധി​ക​വും.

അ​ബു​ദാ​ബി ലൂ​വ​ര്‍ മ്യൂ​സി​യ​ത്തി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന സാ​ല്‍​വ​ത്തോ​ര്‍ മൂ​ന്തി എ​ന്ന യേ​ശു​വി​ന്‍റെ ഏ​റ്റ​വും വി​ല​യേ​റി​യ ചി​ത്ര​വും ഇ​ദ്ദേ​ഹ​ത്തി​ന്‍റെ കൈ​യി​ലു​ണ്ട്. ഗി​ന്ന​സ് ബു​ക്കി​ല്‍ ഇ​ടം നേ​ടാ​നു​ള്ള കാ​ത്തി​രി​പ്പി​ലാ​ണ് ലോ​റ​ന്‍​സ്.

ത​ന്‍റെ കൈ​യി​ലു​ള്ള ചി​ത്ര​ങ്ങ​ളു​ടെ ശേ​ഖ​ര​വു​മാ​യി ഫ്രാ​ന്‍​സി​സ് മാ​ര്‍​പാ​പ്പ​യെ കാ​ണ​ണ​മ​ന്നൊ​രു വ​ലി​യ സ്വ​പ്നം സാ​ധ്യ​മാ​യി​ല്ലെ​ന്നൊ​രു സ​ങ്ക​ടം ലോ​റ​ന്‍​സി​നു​ണ്ട്. ലെ​യോ പ​തി​നാ​ലാ​മ​ന്‍ മാ​ര്‍​പാ​പ്പ​യെ കാ​ണാം എ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ഇ​ദ്ദേ​ഹം. 2019 ല്‍ ​ലോ​റ​ന്‍​സ് ത​ന്‍റെ ചി​ത്ര​ങ്ങ​ളെ സീ​റോ മ​ല​ബാ​ര്‍ സ​ഭാ ആ​സ്ഥാ​ന​മാ​യ കാ​ക്ക​നാ​ട് മൗ​ണ്ട് സെ​ന്‍റ് തോ​മ​സി​ല്‍ മാ​ര്‍ ജോ​ര്‍​ജ് ആ​ല​ഞ്ചേ​രി​യു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ച്ചി​രു​ന്നു.

ലോ​റ​ന്‍​സി​ന്‍റെ അ​ടു​ത്ത ക​മ്പം പേ​ന​യി​ലും കോ​ഫീ മ​ഗി​ലു​മാ​ണ്. അ​മ്പ​തി​നാ​യി​ര​ത്തി​ല​ധി​കം പേ​ന​ക​ളു​ടെ ശേ​ഖ​രം കൈ​യി​ലു​ണ്ട്. വി​വി​ധ രാ​ജ്യ​ങ്ങ​ളു​ടെ​യും വി​വ​ധ ഡി​സൈ​നു​ക​ളി​ലു​മു​ള്ള ക​പ്പു​ക​ളു​ടെ വ​ലി​യൊ​രു ശേ​ഖ​ര​വു​മു​ണ്ട്.

വി​ശു​ദ്ധ മ​ദ​ര്‍ തെ​രേ​സ നേ​ര്യം​പ​റ​മ്പി​ല്‍ കു​ടും​ബം സ​ന്ദ​ര്‍​ശി​ച്ചി​ട്ടു​ണ്ട്. 1974 ല്‍ ​കോ​ട്ട​യം വ​ട​വാ​തൂ​രി​ല്‍ എ​ത്തി​യ​പ്പോ​ഴാ​ണ് മ​ദ​ര്‍ മ​ദ​ര്‍ തെ​രേ​സ തു​രു​ത്തി​യി​ലെ നേ​ര്യം​പ​റ​മ്പി​ല്‍ കു​ടും​ബ​വീ​ട്ടി​ലെ​ത്തി​യ​ത്.

ദീ​പി​ക​യു​ടെ മു​ഖ്യ പ​ത്രാ​ധി​പ​രാ​യി​രു​ന്ന ഫാ. ​വി​ല്യം നേ​ര്യം പ​റ​മ്പി​ല്‍ ത​ങ്ങ​ളു​ടെ കു​ടും​ബ​ത്തി​ന്‍റെ എ​ക്കാ​ല​ത്തെ​യും മാ​ര്‍​ഗ​ദ​ര്‍​ശി​യാ​ണെ​ന്നും ലോ​റ​ന്‍​സ് ഓ​ര്‍​ക്കു​ന്നു.

ച​ങ്ങ​നാ​ശേ​രി തു​രു​ത്തി നേ​ര്യം​പ​റ​മ്പി​ല്‍ മാ​ത്യു ജോ​ര്‍​ജ്, അ​ച്ചാ​മ്മ മാ​ത്യു എ​ന്നി​വ​രാ​ണ് ലോ​റ​ന്‍​സി​ന്‍റെ മാ​താ​പി​താ​ക്ക​ള്‍. ലോ​റ​ന്‍​സ് നി​ല​വി​ല്‍ ദു​ബാ​യി​യി​ലെ ഒ​രു സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ലാ​ണ് ജോ​ലി ചെ​യ്യു​ന്ന​ത്. ഭാ​ര്യ ഷീ​ല​യും ഇ​ള​യ​മ​ക​ള്‍ ഇ​സ​ബെ​ല്ല​യും കേ​ര​ള​ത്തി​ലും. വി​ല്യം, ടോം ​എ​ന്നീ ര​ണ്ട് ആ​ണ്‍​മ​ക്ക​ള്‍ കാ​ന​ഡ​യി​ലു​മാ​ണ്.

നോ​മി​നി​റ്റ ജോ​സ്

Related posts

Leave a Comment