ഹോ​ട്ട​ൽ മു​റി​യി​ലാ​ക്കി അ​മ്മ പോ​യി: പൊ​ന്നു​പോ​ലെ നോ​ക്കി ജീ​വ​ന​ക്കാ​ർ; അ​മ്മ മ​ട​ങ്ങി വ​ന്ന​ത് ര​ണ്ടാ​ഴ്ച​യ്ക്ക് ശേ​ഷം; പി​ന്നീ​ട് സം​ഭ​വി​ച്ച​ത്…

മ​ക്ക​ൾ വ​രാ​ൻ വൈ​കി​യാ​ൽ ഉ​ള്ളു​പി​ട​യ്ക്കു​ന്ന മാ​താ​പി​താ​ക്ക​ളാ​ണ് മി​ക്ക​വ​രും. മ​ക​നെ ഹോ​ട്ട​ൽ റൂ​മി​ൽ ആ​ക്കി ര​ണ്ടാ​ഴ്ച​യ്ക്ക് ശേ​ഷം ഒ​ര​മ്മ എ​ത്തി​യ വാ​ർ​ത്ത​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. ചൈ​ന​യി​ലെ ഹെ​നാ​ൻ പ്ര​വി​ശ്യ​യി​ൽ നി​ന്നു​ള്ള ഒ​രു ആ​റു​വ​യ​സു​കാ​ര​നെ അ​വ​ന്‍റെ അ​മ്മ ഹോ​ട്ട​ൽ മു​റി​യി​ൽ ഉ​പേ​ക്ഷി​ച്ചി​ട്ട് പോ​യി. ‌

ഹോ​ട്ട​ലി​ൽ മു​റി​യെ​ടു​ത്ത ശേ​ഷം എ​ന്നും രാ​ത്രി അ​വ​ന്‍റെ അ​മ്മ പു​റ​ത്ത് പോ​വു​മാ​യി​രു​ന്നു. എ​ന്നാ​ൽ ഒ​രി​ക്ക​ൽ പോ​യി​ട്ട് പി​ന്നെ ഏ​റെ നേ​ര​മാ​യി​ട്ടും അ​വ​രെ കാ​ണാ​താ​യി. മു​റി​യി​ൽ കു​ട്ടി മാ​ത്ര​മി​രി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ജീ​വ​ന​ക്കാ​ർ അ​വ​നോ​ട് അ​മ്മ​യെ കു​റി​ച്ച് തി​ര​ക്കി. അ​മ്മ വ​ന്നി​ല്ല കാ​ത്തി​രി​ക്കു​വാ എ​ന്ന് അ​വ​ൻ പ​റ​ഞ്ഞ​തോ​ടെ അ​വ​രും അ​വു കൂ​ട്ടാ​യി അ​വി​ടെ ഇ​രു​ന്നു. എ​ന്നാ​ൽ നേ​രം പു​ല​ർ​ന്നി​ട്ടും അ​വ​ന്‍റെ അ​മ്മ എ​ത്തി​യി​ല്ല. ആ​പ​ക​ൽ പി​ന്നീ​ട് ര​ണ്ടാ​ഴ്ച​യോ​ളം നീ​ണ്ടു​പോ​യി. അ​തു​വ​രെ​യും ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ർ സ്വ​ന്തം മ​ക​നെ​പ്പോ​ലെ അ​വ​നെ നോ​ക്കി. ഇ​തി​നി​ട​യി​ൽ അ​വ​ന്‍റെ അ​മ്മ​യ്ക്കാ​യി പോ​ലീ​സി​ൽ പ​രാ​തി​യും കൊ​ടു​ത്തി​രു​ന്നു.

ഒ​ടു​വി​ൽ, പോ​ലീ​സും അ​ധി​കൃ​ത​രും ചേ​ർ​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​നൊ​ടു​വി​ൽ മാ​ർ​ച്ച് 24 -ന് ​അ​വ​ന്‍റെ അ​മ്മ ഹോ​ട്ട​ലി​ൽ തി​രി​ച്ചെ​ത്തി. രോ​ഗം വ​ന്ന​തും വ​ലി​യ ക​ട​ബാ​ധ്യ​ത​യു​മാ​ണ് ത​ന്നെ ഈ ​ക​ടും​കൈ ചെ​യ്യാ​ൻ പ്രേ​രി​പ്പി​ച്ച​തെ​ന്ന് അ​വ​ർ ക​ര​ഞ്ഞു​കൊ​ണ്ട് പ​റ​ഞ്ഞു.

അ​മ്മ​യെ ക​ണ്ട​തോ​ടെ​കു​ട്ടി ഓ​ടി​ച്ചെ​ന്ന് കെ​ട്ടി​പ്പി​ടി​ച്ചു. അ​മ്മ​യോ​ട് ത​നി​ക്ക് പ​രാ​തി​ക​ളൊ​ന്നു​മി​ല്ലെ​ന്നാ​ണ് കു​ട്ടി പ​റ​ഞ്ഞ​ത്. ‘എ​നി​ക്ക് എ​ന്നെ നോ​ക്കാ​ൻ അ​റി​യാം. പെ​ട്ടെ​ന്ന് വ​ള​ർ​ന്ന് എ​നി​ക്ക് അ​മ്മ​യെ സം​ര​ക്ഷി​ക്ക​ണം’ എ​ന്നും അ​വ​ൻ പ​റ​ഞ്ഞു.

ഇ​വ​രു​ടെ ക​ഥ അ​റി​ഞ്ഞ​തോ​ടെ വു​മ​ൺ​സ് ഫെ​ഡ​റേ​ഷ​ൻ താ​ൽ​ക്കാ​ലി​ക​മാ​യി കു​ട്ടി​യെ ഒ​രു ഫോ​സ്റ്റ​ർ കു​ടും​ബ​ത്തി​ലേ​ക്ക് മാ​റ്റി. ഇ​തു​വ​രെ സ്കൂ​ളി​ൽ പോ​യി​ട്ടി​ല്ലാ​ത്ത കു​ട്ടി ഇ​പ്പോ​ൾ കി​ന്‍റ​ർ​ഗാ​ർ​ട്ട​നി​ൽ പ​ഠ​നം ആ​രം​ഭി​ച്ചു. കു​ട്ടി​യെ ഉ​പേ​ക്ഷി​ച്ച ന​ട​പ​ടി ശി​ക്ഷ ല​ഭി​ക്കാ​വു​ന്ന​താ​ണെ​ങ്കി​ലും, കു​ടും​ബ​ത്തി​ന്‍റെ ദാ​രി​ദ്ര്യം കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​കും തു​ട​ർ​ന​ട​പ​ടി​ക​ൾ.

Related posts

Leave a Comment