മക്കൾ വരാൻ വൈകിയാൽ ഉള്ളുപിടയ്ക്കുന്ന മാതാപിതാക്കളാണ് മിക്കവരും. മകനെ ഹോട്ടൽ റൂമിൽ ആക്കി രണ്ടാഴ്ചയ്ക്ക് ശേഷം ഒരമ്മ എത്തിയ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ചൈനയിലെ ഹെനാൻ പ്രവിശ്യയിൽ നിന്നുള്ള ഒരു ആറുവയസുകാരനെ അവന്റെ അമ്മ ഹോട്ടൽ മുറിയിൽ ഉപേക്ഷിച്ചിട്ട് പോയി.
ഹോട്ടലിൽ മുറിയെടുത്ത ശേഷം എന്നും രാത്രി അവന്റെ അമ്മ പുറത്ത് പോവുമായിരുന്നു. എന്നാൽ ഒരിക്കൽ പോയിട്ട് പിന്നെ ഏറെ നേരമായിട്ടും അവരെ കാണാതായി. മുറിയിൽ കുട്ടി മാത്രമിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട ജീവനക്കാർ അവനോട് അമ്മയെ കുറിച്ച് തിരക്കി. അമ്മ വന്നില്ല കാത്തിരിക്കുവാ എന്ന് അവൻ പറഞ്ഞതോടെ അവരും അവു കൂട്ടായി അവിടെ ഇരുന്നു. എന്നാൽ നേരം പുലർന്നിട്ടും അവന്റെ അമ്മ എത്തിയില്ല. ആപകൽ പിന്നീട് രണ്ടാഴ്ചയോളം നീണ്ടുപോയി. അതുവരെയും ഹോട്ടൽ ജീവനക്കാർ സ്വന്തം മകനെപ്പോലെ അവനെ നോക്കി. ഇതിനിടയിൽ അവന്റെ അമ്മയ്ക്കായി പോലീസിൽ പരാതിയും കൊടുത്തിരുന്നു.
ഒടുവിൽ, പോലീസും അധികൃതരും ചേർന്ന് നടത്തിയ തെരച്ചിലിനൊടുവിൽ മാർച്ച് 24 -ന് അവന്റെ അമ്മ ഹോട്ടലിൽ തിരിച്ചെത്തി. രോഗം വന്നതും വലിയ കടബാധ്യതയുമാണ് തന്നെ ഈ കടുംകൈ ചെയ്യാൻ പ്രേരിപ്പിച്ചതെന്ന് അവർ കരഞ്ഞുകൊണ്ട് പറഞ്ഞു.
അമ്മയെ കണ്ടതോടെകുട്ടി ഓടിച്ചെന്ന് കെട്ടിപ്പിടിച്ചു. അമ്മയോട് തനിക്ക് പരാതികളൊന്നുമില്ലെന്നാണ് കുട്ടി പറഞ്ഞത്. ‘എനിക്ക് എന്നെ നോക്കാൻ അറിയാം. പെട്ടെന്ന് വളർന്ന് എനിക്ക് അമ്മയെ സംരക്ഷിക്കണം’ എന്നും അവൻ പറഞ്ഞു.
ഇവരുടെ കഥ അറിഞ്ഞതോടെ വുമൺസ് ഫെഡറേഷൻ താൽക്കാലികമായി കുട്ടിയെ ഒരു ഫോസ്റ്റർ കുടുംബത്തിലേക്ക് മാറ്റി. ഇതുവരെ സ്കൂളിൽ പോയിട്ടില്ലാത്ത കുട്ടി ഇപ്പോൾ കിന്റർഗാർട്ടനിൽ പഠനം ആരംഭിച്ചു. കുട്ടിയെ ഉപേക്ഷിച്ച നടപടി ശിക്ഷ ലഭിക്കാവുന്നതാണെങ്കിലും, കുടുംബത്തിന്റെ ദാരിദ്ര്യം കൂടി കണക്കിലെടുത്താകും തുടർനടപടികൾ.
