കായംകുളം: നിയമസഭാ തെരഞ്ഞെടുപ്പിൽ കായംകുളം നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർഥി എം. ലിജുവിന്റെ ഭൂരിപക്ഷം പ്രവചിക്കുന്നവർക്കു പാരിതോഷികം പ്രഖ്യാപിച്ച യൂത്ത് കോൺഗ്രസ് നേതാവിനെതിരേ കായംകുളം പോലീസ് കേസെടുത്തു.
കായംകുളം സ്വദേശിയും യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിയുമായ ആകാശ് തഴയശേരിക്കെതിരെയാണ് നിയമനടപടി സ്വീകരിച്ചിരിക്കുന്നത്.
കായംകുളം നിയമസഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി എം. ലിജുവിന്റെ ഭൂരിപക്ഷം കൃത്യമായി പ്രവചിക്കുന്നവർക്ക് 10,001 രൂപ പാരിതോഷികം നൽകുമെന്നായിരുന്നു സോഷ്യൽ മീഡിയ വഴി ആകാശിന്റെ പ്രവചന ചലഞ്ചിലൂടെയുള്ള വാഗ്ദാനം.
