താ​ർ മ​രു​ഭൂ​മി​യി​ൽ നി​ന്ന് ക്രൂ​ഡ് ഓ​യി​ൽ ഉ​ത്പാ​ദ​നം ഉ​യ​ർ​ന്നു: പ്ര​തി​ദി​ന ഉ​ത്പാ​ദ​നം 1,202 ബാ​ര​ലി​ൽ; 70 ശ​ത​മാ​നം വ​ർ​ധ​ന

ജ​യ്പു​ർ: ആ​ഗോ​ള എ​ണ്ണ വി​പ​ണി​യി​ലെ വ​ർ​ധി​ച്ചു​വ​രു​ന്ന ഭൗ​മ​രാ​ഷ്ട്രീ​യ സം​ഘ​ർ​ഷ​ങ്ങ​ൾ​ക്കും അ​നി​ശ്ചി​ത​ത്വ​ത്തി​നും ഇ​ട​യി​ൽ ഓ​യി​ൽ ഇ​ന്ത്യ ലി​മി​റ്റ​ഡ് രാ​ജ​സ്ഥാ​നി​ലെ താ​ർ മ​രു​ഭൂ​മി​യി​ൽ നി​ന്നു​ള്ള ക്രൂ​ഡ് ഓ​യി​ൽ ഉ​ത്പാ​ദ​നം ഗ​ണ്യ​മാ​യി വ​ർ​ധി​പ്പി​ച്ചു. ഇ​ന്ന​ലെ പു​റ​ത്തു വി​ട്ട ക​ണ​ക്കു​ക​ൾ പ്ര​കാ​രം പ്ര​തി​ദി​ന ഉ​ത്പാ​ദ​നം 1,202 ബാ​ര​ൽ എ​ന്ന ച​രി​ത്ര നേ​ട്ട​ത്തി​ൽ എ​ത്തി​യി​രി​ക്കു​ക​യാ​ണ്.

ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ പ്ര​തി​ദി​നം 705 ബാ​ര​ലു​മാ​യി താ​ര​ത​മ്യം ചെ​യ്യു​ന്പോ​ൾ പൊ​തു​മേ​ഖ​ല ക​ന്പ​നി ഉ​ത്പാ​ദ​നം 70 ശ​ത​മാ​ന​മാ​ണ് വ​ർ​ധി​ച്ച​ത്. ജ​യ്സാ​ൽ​മീ​റി​ലെ ബാ​ഗേ​വാ​ല പാ​ട​ത്തു​നി​ന്നും ഉ​ത്പാ​ദി​പ്പി​ക്കു​ന്ന അ​സം​സ്കൃ​ത എ​ണ്ണ ടാ​ങ്ക​റു​ക​ൾ വ​ഴി ഗു​ജ​റാ​ത്തി​ലെ മെ​ഹ്സാ​ന​യി​ലെ ഒ​എ​ൻ​ജി​സി പ്ലാ​ന്‍റു​ക​ളി​ലേ​ക്കാ​ണ് എ​ത്തി​ക്കു​ന്ന​തെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. അ​വി​ടെ​നി​ന്ന് പൈ​പ്പ്‌​ലൈ​ൻ വ​ഴി ഇ​ന്ത്യ​ൻ ഓ​യി​ൽ കോ​ർ​പ്പ​റേ​ഷ​ന്‍റെ കൊ​യാ​ലി റി​ഫൈ​ന​റി​യി​ലേ​ക്ക് ശു​ദ്ധീ​ക​ര​ണ​ത്തി​നാ​യി വി​ടു​ന്നു.

2025-26 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ ഓ​യി​ൽ ഇ​ന്ത്യ​യു​ടെ രാ​ജ​സ്ഥാ​ൻ പാ​ട​ത്തു​നി​ന്ന് ആ​കെ 43,773 മെ​ട്രി​ക് ട​ണ്‍ ക്രൂ​ഡ് ഓ​യി​ൽ ഉ​ത്പാ​ദ​നം രേ​ഖ​പ്പെ​ടു​ത്തി. 2024-25 ലെ ​വാ​ർ​ഷി​ക ഉ​ൽ​പാ​ദ​നം 32,787 മെ​ട്രി​ക് ട​ണ്‍ ആ​യി​രു​ന്നു.

രാ​ജ​സ്ഥാ​ൻ ത​ട​ത്തി​ലെ ബി​ക്കാ​നീ​ർ-​നാ​ഗൗ​ർ ഉ​പ​ത​ട​ത്തി​ൽ സ്ഥി​തി ചെ​യ്യു​ന്ന ബാ​ഗേ​വാ​ല എ​ണ്ണ​പ്പാ​ടം ഇ​ന്ത്യ​യി​ലെ ചു​രു​ക്കം ചി​ല തീ​ര​ദേ​ശ എ​ണ്ണ​പ്പാ​ട​ങ്ങ​ളി​ൽ ഒ​ന്നാ​ണ്. താ​ർ മ​രു​ഭൂ​മി​യി​ലെ എ​ണ്ണ​പ്പാ​ട​ങ്ങ​ളി​ൽ കാ​ണ​പ്പെ​ടു​ന്ന വി​സ്കോ​സി​റ്റി​യു​ള്ള ( ക​ട്ടി​യു​ള്ള) എ​ണ്ണ വേ​ർ​തി​രി​ച്ചെ​ടു​ക്കു​ക എ​ന്ന​ത് വ​ലി​യ വെ​ല്ലു​വി​ളി​യാ​ണ്.

ഇ​തി​നാ​യി ക​ട്ടി​യു​ള്ള അ​സം​സ്കൃ​ത എ​ണ്ണ വേ​ർ​തി​രി​ച്ചെ​ടു​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന സൈ​ക്ലി​ക് സ്റ്റീം ​സ്റ്റി​മു​ലേ​ഷ​ൻ (സി​എ​സ്എ​സ്) ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ത്യാ​ധു​നി​ക തെ​ർ​മ​ൽ എ​ൻ​ഹാ​ൻ​സ്ഡ് ഓ​യി​ൽ റി​ക്ക​വ​റി സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ പ്ര​യോ​ഗി​ച്ചാ​ണ് ഉ​ത്പാ​ദ​നം ഉ​യ​ർ​ത്തി​യ​ത്. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് 72 ശ​ത​മാ​നം വ​ർ​ധ​ന​യോ​ടെ 19 എ​ണ്ണ​ക്കി​ണ​റു​ക​ളി​ൽ ക​ന്പ​നി സി​എ​സ്എ​സ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി. ഈ ​വ​ർ​ഷം 13 പു​തി​യ കി​ണ​റു​ക​ൾ കു​ഴി​ക്കു​ക​യും ചെ​യ്തു. ക​ഴി​ഞ്ഞ വ​ർ​ഷം ഇ​ത് ഒ​ന്പ​തെ​ണ്ണ​മാ​യി​രു​ന്നു.

2017 മു​ത​ൽ ഓ​യി​ൽ ഇ​ന്ത്യ ബാ​ഗേ​വാ​ല പാ​ട​ത്ത് നി​ന്ന് ക​ടു​പ്പ​മേ​റി​യ​തും സാ​ന്ദ്ര​ത കൂ​ടി യ​തു​മാ​യ അ​സം​സ്കൃ​ത എ​ണ്ണ ഉ​ത്പാ​ദി​പ്പി​ക്കു​ന്നു​ണ്ട്. 1991ലാ​ണ് ഈ ​പാ​ടം ക​ണ്ടെ​ത്തി​യ​ത്. 200.26 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​റി​ൽ വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന ഈ ​പാ​ട​ത്ത് നി​ല​വി​ൽ 52 കി​ണ​റു​ക​ളു​ണ്ട്, അ​തി​ൽ 33 എ​ണ്ണം പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ണ്. 2018ലാ​ണ് ഓ​യി​ൽ ഇ​ന്ത്യ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ സി​എ​സ്എ​സ് സാ​ങ്കേ​തി​ക വി​ദ്യ ന​ട​പ്പി​ലാ​ക്കി​യ​ത്. ഈ ​വി​ദ്യ ഉ​പ​യോ​ഗി​ച്ചാ​ണ് വ​ൻ തോ​തി​ൽ ഈ ​പാ​ട​ത്തു​നി​ന്നും അ​സം​സ്കൃ​ത എ​ണ്ണ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​ത്.

Related posts

Leave a Comment