‘കേ​ര​ള​ത്തി​ൽ 10 വ​ർ​ഷ​മാ​യി വി​ക​സ​ന​ങ്ങ​ളൊ​ന്നും ന​ട​ന്നി​ട്ടി​ല്ല, എ​ൽ​ഡി​എ​ഫ് എ​ൻ​ഡി​എ​യു​ടെ സ​ഖ്യ​ക​ക്ഷി​യെ​ന്ന നി​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു, യു​ഡി​എ​ഫ് മി​ക​ച്ച ഭൂ​രി​പ​ക്ഷം നേ​ടും’: ഡി.​കെ. ശി​വ​കു​മാ​ർ

ക​ണ്ണൂ​ർ: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ൽ യു​ഡി​എ​ഫ് മൂ​ന്നി​ൽ ര​ണ്ട് ഭൂ​രി​പ​ക്ഷം നേ​ടു​മെ​ന്നു ക​ർ​ണാ​ട​ക ഉ​പ​മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​ർ. ക​ണ്ണൂ​ർ മ​ണ്ഡ​ലം സ്ഥാ​നാ​ർ​ഥി ടി.​ഒ. മോ​ഹ​ന​ന്‍റെ മെ​ഗാ റോ​ഡ്ഷോ​യി​ൽ പ​ങ്കെ​ടു​ത്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കേ​ര​ള​ത്തി​ൽ 10 വ​ർ​ഷ​മാ​യി വി​ക​സ​ന​ങ്ങ​ളൊ​ന്നും ന​ട​ന്നി​ട്ടി​ല്ല. എ​ൽ​ഡി​എ​ഫ് എ​ൻ​ഡി​എ​യു​ടെ സ​ഖ്യ​ക​ക്ഷി​യെ​ന്ന രീ​തി​യി​ലാ​ണു പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ൽ ഒ​രു കേ​സു​ക​ളി​ലും കേ​ന്ദ്ര അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നി​ല്ലെ​ന്നും ശി​വ​കു​മാ​ർ ആ​രോ​പി​ച്ചു.

കേ​ര​ള​ത്തി​ൽ തൊ​ഴി​ലി​ല്ലാ​യ്മ രൂ​ക്ഷ​മാ​യി യു​വാ​ക്ക​ൾ നാ​ടു​വി​ടേ​ണ്ട അ​വ​സ്ഥ​യാ​ണ്. ഇ​തി​നു പ​രി​ഹാ​രം കാ​ണാ​ൻ കേ​ര​ള സ​ർ​ക്കാ​രി​നു സാ​ധി​ക്കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ക​ണ്ണൂ​ർ പ​ഴ​യ ബ​സ് സ്റ്റാ​ൻ‌​ഡി​ൽ​നി​ന്നാ​രം​ഭി​ച്ച റോ​ഡ് ഷോ ​കാ​ൾ​ടെ​ക്സ്, ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്സ്, താ​യ​ത്തെ​രു എ​ന്നി​വി​ട​ങ്ങ​ളി​ൽ ചു​റ്റി ക​ണ്ണൂ​ർ സി​റ്റി​യി​ൽ സ​മാ​പി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന പൊ​തു​യോ​ഗ​ത്തി​ൽ ടി.​ഒ. മോ​ഹ​ന​ൻ, കെ. ​സു​ധാ​ക​ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Related posts

Leave a Comment