സ്വ​ർ​ണ​ക്ക​മ്പ​ത്തി​ൽ രാ​ജ്യ​ത്ത്മ​ല​യാ​ളി ത​ന്നെ മു​ന്നി​ൽ; ഉ​പ​ഭോ​ഗ​ത്തി​ൽ 30 ശ​ത​മാ​ന​വും കേ​ര​ള​ത്തി​ൽ


പ​ര​വൂ​ർ: ഇ​ന്ത്യ​യി​ലെ സ്വ​ർ​ണ ഉ​പ​ഭോ​ഗ​ത്തി​ൽ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളെ ബ​ഹു​ദൂ​രം പി​ന്നി​ലാ​ക്കി കേ​ര​ളം ഒ​ന്നാ​മ​ത്. രാ​ജ്യ​ത്തെ ആ​കെ സ്വ​ർ​ണ ഉ​പ​ഭോ​ഗ​ത്തി​ന്‍റെ 30 ശ​ത​മാ​ന​ത്തോ​ളം കേ​ര​ള​ത്തി​ലാ​ണെ​ന്ന് കൊ​ട്ട​ക് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ണ​ൽ ഇ​ക്വി​റ്റീ​സ് പു​റ​ത്തു​വി​ട്ട റി​പ്പോ​ർ​ട്ട് വ്യ​ക്ത​മാ​ക്കു​ന്നു.ത​മി​ഴ്‌​നാ​ട്, മ​ഹാ​രാ​ഷ്ട്ര, പ​ഞ്ചാ​ബ്, ക​ർ​ണാ​ട​ക എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളാ​ണ് പ​ട്ടി​ക​യി​ൽ കേ​ര​ള​ത്തി​ന് തൊ​ട്ടു​പി​ന്നാ​ലെ​യു​ള്ള​ത്.

രാ​ജ്യ​ത്തെ വീ​ടു​ക​ളി​ലു​ള്ള ആ​കെ സ്വ​ർ​ണ​ശേ​ഖ​ര​ത്തി​ന്‍റെ മൂ​ല്യം കേ​ട്ടാ​ൽ അ​മ്പ​ര​ക്കും വി​ധം ഉ​യ​ര​ത്തി​ലാ​ണെ​ന്ന് റി​പ്പോ​ർ​ട്ട് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. 445 ല​ക്ഷം കോ​ടി രൂ​പ​യു​ടെ സ്വ​ർ​ണ​മാ​ണ് ഇ​ന്ത്യ​ൻ കു​ടും​ബ​ങ്ങ​ളു​ടെ കൈ​വ​ശ​മു​ള്ള​ത്. ഇ​ത് രാ​ജ്യ​ത്തി​ന്‍റെ മൊ​ത്തം ആ​ഭ്യ​ന്ത​ര ഉ​ൽ​പ്പാ​ദ​ന​ത്തേ​ക്കാ​ൾ (ജി​ഡി​പി) 125 ശ​ത​മാ​നം അ​ധി​ക​മാ​ണ്. 324 ല​ക്ഷം കോ​ടി രൂ​പ​യാ​ണ് ഇ​ന്ത്യ​യു​ടെ നി​ല​വി​ലെ ജി​ഡി​പി. ഓ​ഹ​രി വി​പ​ണി​യി​ലെ ക​മ്പ​നി​ക​ളു​ടെ ആ​കെ വി​പ​ണി മൂ​ല്യ​മാ​യ 460 ല​ക്ഷം കോ​ടി​യോ​ട് ഏ​ക​ദേ​ശം തു​ല്യ​മാ​യ നി​ല​യി​ലാ​ണ് ഇ​ന്ത്യ​ൻ കു​ടും​ബ​ങ്ങ​ളു​ടെ ഈ ​സ്വ​ർ​ണ സ​മ്പാ​ദ്യം.

ബാ​ങ്ക് നി​ക്ഷേ​പം, ഭൂ​മി, കെ​ട്ടി​ടം തു​ട​ങ്ങി​യ മ​റ്റ് സ​മ്പാ​ദ്യ രൂ​പ​ങ്ങ​ളേ​ക്കാ​ൾ ഇ​ന്ത്യ​ക്കാ​ർ​ക്ക് പ്രി​യം സ്വ​ർ​ണ​ത്തോ​ടാ​ണെ​ന്ന് റി​പ്പോ​ർ​ട്ടി​ലെ ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. ഇ​ന്ത്യ​ൻ കു​ടും​ബ​ങ്ങ​ളു​ടെ ആ​കെ സ​മ്പ​ത്തി​ന്‍റെ 65 ശ​ത​മാ​ന​വും ഇ​പ്പോ​ൾ സ്വ​ർ​ണ​രൂ​പ​ത്തി​ലാ​ണ്. ബാ​ങ്ക് നി​ക്ഷേ​പ​ങ്ങ​ളു​ടെ​യും ഓ​ഹ​രി സ​മ്പാ​ദ്യ​ങ്ങ​ളു​ടെ​യും മൊ​ത്തം മൂ​ല്യ​ത്തി​ന്‍റെ 175 ശ​ത​മാ​ന​ത്തോ​ള​മാ​ണി​ത്.

ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തി​നി​ടെ സ്വ​ർ​ണ​ത്തി​ന്‍റെ മൂ​ല്യം ഏ​ക​ദേ​ശം ഇ​ര​ട്ടി​യാ​യാ​ണ് വ​ർ​ധി​ച്ച​ത്. അ​ഞ്ച് വ​ർ​ഷ​ത്തെ ക​ണ​ക്കെ​ടു​ത്താ​ൽ ഇ​ത് നാ​ലി​ര​ട്ടി​യി​ല​ധി​കം വ​ർ​ധി​ച്ചു. 2019 മാ​ർ​ച്ചി​ൽ 109 ല​ക്ഷം കോ​ടി​യാ​യി​രു​ന്ന മൂ​ല്യ​മാ​ണ് 2026 ജ​നു​വ​രി​യി​ൽ 445 ല​ക്ഷം കോ​ടി​യാ​യി ഉ​യ​ർ​ന്ന​ത്.സ​മ്പാ​ദ്യം മു​ഴു​വ​ൻ സ്വ​ർ​ണ​മാ​ക്കി മാ​റ്റു​ന്ന​ത് രാ​ജ്യ​ത്തി​ന്‍റെ സൂ​ക്ഷ്മ സാ​മ്പ​ത്തി​ക മേ​ഖ​ല​യ്ക്ക് വെ​ല്ലു​വി​ളി​യാ​കു​മെ​ന്ന് വി​ദ​ഗ്ധ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു.

സ്വ​ർ​ണ​ത്തി​ന്‍റെ ആ​വ​ശ്യം വ​ർ​ധി​ക്കു​ന്ന​തി​ന​നു​സ​രി​ച്ച് ഇ​റ​ക്കു​മ​തി കൂ​ട്ടേ​ണ്ടി വ​രു​ന്ന​ത് വി​ദേ​ശ​നാ​ണ്യ ക​രു​ത​ൽ ശേ​ഖ​ര​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കും. ഉ​ത്പാ​ദ​ന​പ​ര​മാ​യ മേ​ഖ​ല​ക​ളി​ൽ നി​ക്ഷേ​പി​ക്ക​പ്പെ​ടേ​ണ്ട മൂ​ല്യം മ​ര​വി​ച്ചു കി​ട​ക്കു​ന്ന​ത് സ​മ്പ​ദ്‌​ഘ​ട​ന​യു​ടെ ച​ല​നാ​ത്മ​ക​ത​യ്ക്ക് ത​ട​സ​മാ​കു​മെ​ന്നും കൊ​ട്ട​ക് റി​പ്പോ​ർ​ട്ട് നി​രീ​ക്ഷി​ക്കു​ന്നു.

  • എ​സ്. ആ​ർ. സു​ധീ​ർ കു​മാ​ർ

Related posts

Leave a Comment