‘സി​നി​മ​യി​ല്‍ നി​ല​നി​ല്‍​ക്കാ​ന്‍ കാ​ര​ണം ര​ണ്‍​വീ​റാ​ണ്, അ​ദ്ദേ​ഹം എ​ന്‍റെ ഭാ​ഗ്യ ന​ക്ഷ​ത്രം’: മൃ​ണാ​ള്‍ ഠാ​ക്കൂ​ര്‍

ര​ണ്‍​വീ​ര്‍ സിം​ഗി​ന്‍റെ ധു​ര​ന്ധ​ര്‍: ദി ​റി​വ​ഞ്ച് വ​മ്പ​ന്‍ വി​ജ​യ​മാ​യ​തി​ല്‍ സ​ന്തോ​ഷം പ്ര​ക​ടി​പ്പി​ച്ച് ന​ടി മൃ​ണാ​ള്‍ ഠാ​ക്കൂ​ര്‍. താ​ന്‍ സി​നി​മ​യി​ല്‍ നി​ല​നി​ല്‍​ക്കാ​ന്‍ കാ​ര​ണം ര​ണ്‍​വീ​റാ​ണെ​ന്നും ര​ണ്‍​വീ​ര്‍ ത​ന്‍റെ ഭാ​ഗ്യ​ന​ക്ഷ​ത്ര​മാ​ണെ​ന്നും മൃ​ണാ​ള്‍ പ​റ​ഞ്ഞു.

എ​ന്‍റെ ഹൃ​ദ​യം സ​ന്തോ​ഷം കൊ​ണ്ട് തു​ടി​ക്കു​ക​യാ​ണ്. ര​ണ്‍​വീ​റാ​ണ് എ​ന്‍റെ ഭാ​ഗ്യ​ന​ക്ഷ​ത്രം. ഞാ​ന്‍ സി​നി​മ​യി​ല്‍ നി​ല​നി​ല്‍​ക്കു​ന്ന​തി​ന്‍റെ ഒ​ന്നാ​മ​ത്തെ കാ​ര​ണം അ​ദ്ദേ​ഹ​മാ​ണ്. ഞാ​ന്‍ ര​ണ്‍​വീ​റി​നൊ​പ്പം പ​ര​സ്യ​ചി​ത്ര​ത്തി​ല്‍ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. ആ ​പ​ര​സ്യം ഹി​റ്റാ​യ​തി​നെ തു​ട​ര്‍​ന്നാ​ണ് സി​നി​മാ​പ്ര​വ​ര്‍​ത്ത​ക​ര്‍ എ​ന്നെ ശ്ര​ദ്ധി​ച്ചു​തു​ട​ങ്ങി​യ​ത്. അ​തി​ന്‍റെ മു​ഴു​വ​ന്‍ ക്രെ​ഡി​റ്റും ഞാ​ന്‍ ര​ണ്‍​വീ​റി​ന് ന​ല്‍​കു​ന്നു. ഈ ​മ​നു​ഷ്യ​ന്‍ എ​ന്നെ വ​ള​രെ​യ​ധി​കം സ​ഹാ​യി​ച്ചു. ഇ​ത്ര​യും പോ​സി​റ്റീ​വാ​യ മ​നു​ഷ്യ​ന്‍ വേ​റെ​യി​ല്ല. ഈ ​വി​ജ​യ​ങ്ങ​ളെ​ല്ലാം അ​ദ്ദേ​ഹം അ​ര്‍​ഹി​ക്കു​ന്നു- മൃ​ണാ​ള്‍ ഠാ​ക്കൂ​ര്‍ പ​റ​ഞ്ഞു.

അ​തേ​സ​മ​യം ധു​ര​ന്ധ​ര്‍: ദി ​റി​വ​ഞ്ച് മാ​ര്‍​ച്ച് 19നാ​ണ് തീ​യ​റ്റ​റു​ക​ളി​ലെ​ത്തി​യ​ത്. ഹി​ന്ദി​ക്ക് പു​റ​മെ എ​ല്ലാ ദ​ക്ഷി​ണേ​ന്ത്യ​ന്‍ ഭാ​ഷ​ക​ളി​ലും ചി​ത്രം തീ​യ​റ്റ​റു​ക​ളി​ലെ​ത്തി. പാ​കി​സ്താ​നി​ലേ​ക്ക് പോ​യ ഇ​ന്ത്യ​ന്‍ ചാ​ര​ന്‍ ഹം​സ അ​ലി മ​സാ​രി​യാ​യി ര​ണ്‍​വീ​ര്‍ സി​ങ് ത​ക​ര്‍​ത്താ​ടി​യ ചി​ത്രം ഇ​തി​ന​കം ആ​യി​രം കോ​ടി​യി​ലേ​റെ നേ​ടി​ക്ക​ഴി​ഞ്ഞു.

Related posts

Leave a Comment