ത​ല മു​ണ്ഡ​നം, ഒ​റ്റ​ക്കാ​ലി​ല്‍ ഓ​ട്ടം, സ്വ​ര്‍​ണ​മോ​തി​രം… നാ​ട്ടി​ൻ പു​റ​ങ്ങ​ളി​ൽ ഇ​ല​ക്‌​ഷ​ൻ ച​ല​ഞ്ച് നീ​ളു​ക​യാ​ണ്; ഫ​ല​ത്തി​നാ​യി കാ​ത്തി​രി​ക്കേ​ണ്ട​ത് 25 ദി​വ​സം

തൊ​ടു​പു​ഴ: തെ​ര​ഞ്ഞെ​ടു​പ്പി​നു വീ​റും​വാ​ശി​യും മു​റു​കി​യ​തോ​ടെ നാ​ട്ടി​ലാ​കെ പ​ന്താ​യ​ങ്ങ​ളും നി​റ​ഞ്ഞു. ത​ലമു​ണ്ഡ​നം, പാ​തി​മീ​ശ വ​ടി​ക്ക​ല്‍, 500 മു​ത​ല്‍ ഒ​രു​ല​ക്ഷം രൂ​പ​വ​രെ… ഇ​ങ്ങ​നെ പ​ന്ത​യ​ങ്ങ​ള്‍ നാ​ട്ടി​ൻ​പു​റ​ങ്ങ​ളി​ൽ നി​ര​വ​ധി​യാ​ണ്.മു​ന്ന​ണി​ക്കാ​യി മ​ത്സ​രി​ക്കു​ന്ന സ്ഥാ​നാ​ര്‍​ഥി തോ​റ്റാ​ല്‍ ടൗ​ണി​ലൂ​ടെ ഒ​റ്റ​ക്കാ​ലി​ല്‍ ഓ​ടാ​മെ​ന്ന് പ​റ​ഞ്ഞു​റ​പ്പി​ച്ച​വ​രു​മു​ണ്ട്. എ​തി​ര്‍​സ്ഥാ​നാ​ര്‍​ഥി ജ​യി​ച്ചാ​ല്‍ ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ​മോ​തി​രം ന​ൽ​കാ​മെ​ന്ന പ്ര​ഖ്യാ​പ​നവു​മു​ണ്ട്.

പ​ക്ഷേ, പൊ​ന്നി​ന് വി​ല ല​ക്ഷം ക​ട​ന്ന​ത് ഓ​ർ​ത്തി​ട്ടാ​ണോ എ​ന്ന​റി​യി​ല്ല.ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലും പ​ന്ത​യ​ങ്ങ​ളു​ടെ എ​ണ്ണം കു​റ​വാ​യി​രു​ന്നി​ല്ല. ഉ​ടു​മ്പ​ന്‍​ചോ​ല മ​ണ്ഡ​ല​ത്തി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ഇ.​എം.​ ആ​ഗ​സ്തി ത​ന്നെ പ​ന്ത​യ​ത്തി​ൽ തോ​റ്റ് ത​ല​മു​ണ്ഡ​നം ചെ​യ്ത​യാ​ളാ​ണ്.

2019ലെ ​ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഇ​ടു​ക്കി​യി​ലെ ഏ​തെ​ങ്കി​ലും നി​യ​മ​സ​ഭാ സീ​റ്റി​ൽ എ​ൽ​ഡി​എ​ഫ് ലീ​ഡ് ചെ​യ്താ​ൽ സ്വ​ർ​ണ​മോ​തി​രം എ​ന്ന് പ​ന്ത​യം​വി​ളി​ച്ച ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​റി​നോ​ട് പ​ക്ഷേ ആ​രും മു​ട്ടി​യി​ല്ല.

ഡീ​ൻ കു​ര്യാ​ക്കോ​സ് മി​ന്നും ജ​യം നേ​ടി​യ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഡി​സി​സി പ്ര​സി​ഡ​ന്‍റി​ന്‍റെ വെ​ല്ലു​വി​ളി അ​ക്ഷ​രം​പ്ര​തി ശ​രി​യാ​വു​ക​യാ​യി​രു​ന്നു. ഇ​ന്ന് വി​ധി​യെ​ഴു​തി​യാ​ൽ 25 ദി​വ​സം ഫ​ലം കാ​ത്തി​രി​ക്ക​ണ​മെ​ന്ന ബു​ദ്ധി​മു​ട്ട് മാ​ത്ര​മാ​ണ് ഇ​നി പ​ന്ത​യ​ക്കാ​ര്‍​ക്കു​ള്ള​ത്.

Related posts

Leave a Comment