മാ​ലി​ന്യ​സ​ഞ്ചി​യി​ലെ ബി​ല്ല് ‘പാ​ര​യാ​യി’: റെ​യി​ൽ​വേ ട്രാ​ക്കി​ൽ മാ​ലി​ന്യം ത​ള്ളി​യ പ്ര​തി​യെ ആ​ർ​പി​എ​ഫ് പി​ടി​കൂ​ടി

പ​ര​വൂ​ർ: റെ​യി​ൽ​വേ ട്രാ​ക്കി​ന് സ​മീ​പം മാ​ലി​ന്യം ത​ള്ളി​യ പ്ര​തി​യെ സി​നി​മാ സ്റ്റൈ​ൽ അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ റെ​യി​ൽ​വേ സം​ര​ക്ഷ​ണ സേ​ന (ആ​ർ​പി​എ​ഫ്) പി​ടി​കൂ​ടി. മാ​ലി​ന്യ​സ​ഞ്ചി​യി​ൽ നി​ന്ന് ല​ഭി​ച്ച ഒ​രു സ​ഹ​ക​ര​ണ സം​ഘ​ത്തിന്‍റെ ബി​ല്ലാ​ണ് പ്ര​തി​യെ ക​ണ്ടെ​ത്താ​ൻ നി​ർ​ണാ​യ​ക​മാ​യ​ത്. തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ-പേ​ട്ട സ്റ്റേ​ഷ​നു​ക​ൾ​ക്കി​ട​യി​ലു​ള്ള റെ​യി​ൽ​വേ ട്രാ​ക്കി​ലാ​ണ് വ​ലി​യ തോ​തി​ൽ മാ​ലി​ന്യം ത​ള്ളി​യി​രു​ന്ന​ത്.

അ​ന്വേ​ഷ​ണ​ത്തി​ന് തു​മ്പാ​യ​ത് ബി​ല്ല്

ട്രാ​ക്ക് പ​രി​പാ​ല​ന ജീ​വ​ന​ക്കാ​രാ​ണ് ട്രാ​ക്കി​നോ​ട് ചേ​ർ​ന്ന് മാ​ലി​ന്യ​സ​ഞ്ചി​ക​ൾ കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന​ത് ക​ണ്ടെ​ത്തി​യ​ത്. ആ​ർ​പി​എ​ഫ് തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ യൂ​ണി​റ്റ് ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ന്ന​തി​നൊ​പ്പം മാ​ലി​ന്യ​സ​ഞ്ചി​ക​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ഒ​രു സ​ഹ​ക​ര​ണ സം​ഘം ന​ൽ​കി​യ ബി​ല്ല് ല​ഭി​ച്ച​ത്. ഇ​തു പി​ന്തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ സ​മീ​പ​ത്തെ ഒ​രു വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ൽ നി​ന്നു​ള്ള​താ​ണ് ഈ ​മാ​ലി​ന്യ​മെ​ന്ന് ക​ണ്ടെ​ത്തി.

പ്ര​തി കു​ടു​ങ്ങി​യ​ത് ഇ​ങ്ങ​നെ

സ്ഥാ​പ​ന​ത്തി​ൽ നി​ന്ന് പ​ഴ​വ​ർ​ഗ​ങ്ങ​ളു​ടെ അ​വ​ശി​ഷ്ട​ങ്ങ​ൾ നീ​ക്കം ചെ​യ്യാ​ൻ ക​രാ​റെ​ടു​ത്ത വ്യ​ക്തി​യാ​ണ് അ​വ പാ​ത​യോ​ര​ത്ത് ത​ള്ളി​യ​തെ​ന്ന് വ്യ​ക്ത​മാ​യി. കു​റ​ഞ്ഞ തു​ക​യ്ക്ക് മാ​ലി​ന്യം നീ​ക്കം ചെ​യ്യാ​മെ​ന്ന് ഏ​റ്റ ഇ​യാ​ൾ നി​യ​മ​വി​രു​ദ്ധ​മാ​യി റെ​യി​ൽ​വേ പ​രി​സ​രം ഉ​പ​യോ​ഗി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​യാ​ളെ ആ​ർ​പിഎ​ഫ് ക​ണ്ടെ​ത്തി ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

പി​ഴ​യും ശു​ചീ​ക​ര​ണ​വും

റെ​യി​ൽ​വേ നി​യ​മ​ത്തി​ലെ 147, 145(ബി) ​വ​കു​പ്പു​ക​ൾ പ്ര​കാ​രം ഇ​യാ​ൾ​ക്കെ​തി​രെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. ഇ​തി​നു പു​റ​മെ റെ​യി​ൽ​വേ ഹെ​ൽ​ത്ത് അ​തോ​റി​റ്റി 5,000 രൂ​പ പി​ഴ​യും ചു​മ​ത്തി. ത​ള്ളി​യ മാ​ലി​ന്യം മു​ഴു​വ​ൻ ഇ​യാ​ളെ​ക്കൊ​ണ്ടു​ത​ന്നെ ആ​ർ​പി​എ​ഫ് നീ​ക്കം ചെ​യ്യി​പ്പി​ച്ചു. റെ​യി​ൽ​വേ പ​രി​സ​ര​ത്ത് മാ​ലി​ന്യം ത​ള്ളു​ന്ന​ത് ട്രെ​യി​ൻ ഗ​താ​ഗ​ത​ത്തി​ന് ഭീ​ഷ​ണി​യാ​ണെ​ന്നും ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും തി​രു​വ​ന​ന്ത​പു​രം ഡി​വി​ഷ​ൻ അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

Related posts

Leave a Comment