ബം​ഗാ​ൾ തെ​ര​ഞ്ഞെ​ടു​പ്പ്: വോ​ട്ടു ചെ​യ്യാൻ തൊ​ഴി​ലാ​ളി​ക​ള്‍ കൂ​ട്ട​ത്തോ​ടെ മ​ട​ങ്ങു​ന്നു; പ്ര​തി​സ​ന്ധി​യി​ലാ​യി നി​ർ​മാ​ണ​മേ​ഖ​ല

ച​ങ്ങ​നാ​ശേ​രി: ബം​ഗാ​ളി​ലെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വോ​ട്ടു ചെ​യ്യു​ന്ന​തി​നാ​യി തൊ​ഴി​ലാ​ളി​ക​ള്‍ കൂ​ട്ട​ത്തോ​ടെ മ​ട​ങ്ങു​ന്നു. ഇ​ത​ര​സം​സ്ഥാ​ന​ക്കാ​ർ ഒ​ന്ന​ട​ങ്കം മ​ട​ങ്ങു​ന്ന​ത് നി​ര്‍​മാ​ണ മേ​ഖ​ല പ്ര​തി​സ​ന്ധി​യി​ലാ​കു​മെ​ന്ന ആ​ശ​ങ്ക ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്. ഇ​തേ​ത്തു​ട​ര്‍​ന്ന് ഇ​വ​ര്‍ ജോ​ലി ചെ​യ്യു​ന്ന പ​ല ക​മ്പ​നി​ക​ളും തൊ​ഴി​ലാ​ളി​ക​ളു​ടെ ഏ​ജ​ന്‍റു​മാ​രും തൊ​ളി​ലാ​ളി​ക​ള്‍​ക്ക് ബം​ഗാ​ളി​ലേ​ക്കു പോ​കു​ന്ന​തി​നാ​യി ടൂ​റി​സ്റ്റ് ബ​സു​ക​ള്‍ ബു​ക്ക് ചെ​യ്ത് ന​ല്‍​കി​യി​ട്ടു​ണ്ട്.

പാ​യി​പ്പാ​ട്, തെ​ങ്ങ​ണ, പെ​രു​മ്പാ​വൂ​ര്‍, എ​റ​ണാ​കു​ളം, ക​ണ്ണൂ​ര്‍, കോ​ഴി​ക്കോ​ട് മേ​ഖ​ല​ക​ളി​ല്‍​നി​ന്നാ​ണ് തൊ​ഴി​ലാ​ളി​ക​ളു​മാ​യി ബം​ഗാ​ളി​ലേ​ക്ക് ടൂ​റി​സ്റ്റ് ബ​സു​ക​ള്‍ പു​റ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ബം​ഗാ​ളി​ല്‍ എ​ത്തി വോ​ട്ടു രേ​ഖ​പ്പെ​ടു​ത്തി​യാ​ല്‍ ര​ണ്ടാ​യി​രം രൂ​പ​യും ട്രെ​യി​ന്‍ ടി​ക്ക​റ്റും ഓ​ഫ​ര്‍ ചെ​യ്തി​ട്ടു​ള്ള രാ​ഷ്‌​ട്രീ​യ പാ​ര്‍​ട്ടി​ക​ളു​മു​ള്ള​താ​യും തൊ​ഴി​ലാ​ളി​ക​ള്‍ പ​റ​യു​ന്നു.

കേ​ര​ള​ത്തി​ല്‍ മ​ണ്‍​സൂ​ണ്‍​കാ​ലം തു​ട​ങ്ങു​ന്ന​തി​നാ​ല്‍ മേ​യ് അ​വ​സാ​ന​വാ​ര​ത്തോ​ടെ തൊ​ഴി​ലാ​ളി​ക​ള്‍ മ​ട​ങ്ങു​ന്ന പ​തി​വു​ണ്ടാ​യി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പാ​യ​തി​നാ​ല്‍ ഭൂ​രി​പ​ക്ഷം തൊ​ഴി​ലാ​ളി​ക​ളും ഇ​പ്രാ​വ​ശ്യം നേ​ര​ത്തേ മ​ട​ങ്ങി. ജൂ​ണ്‍, ജൂ​ലൈ മാ​സ​ങ്ങ​ളി​ല്‍ ബം​ഗാ​ളി​ല്‍ മാ​മ്പ​ഴം, ചോ​ളം, ഗോ​ത​മ്പ് തു​ട​ങ്ങി​യ​വ​യു​ടെ വി​ള​വെ​ടു​പ്പു കാ​ല​മാ​യ​തി​നാ​ല്‍ തൊ​ഴി​ലാ​ളി​ക​ള്‍ ഇ​തു​ക​ഴി​ഞ്ഞേ തി​രി​കെ വ​രി​ക​യു​ള്ളൂ​വെ​ന്ന ആ​ശ​ങ്ക​യും ഉ​യ​ര്‍​ന്നി​ട്ടു​ള്ള​തി​നാ​ലാ​ണ് ഇ​വ​ര്‍​ക്കു​വേ​ണ്ടി കേ​ര​ള​ത്തി​ലെ ക​മ്പ​നി​ക​ളും ക​രാ​റു​കാ​രും ബ​സ് ബു​ക്ക് ചെ​യ്തു ന​ല്‍​കു​ന്ന​ത​ട​ക്കം സൗ​ക​ര്യ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തു​ന്ന​ത്. എ​ന്നാ​ല്‍ ഛത്തീ​സ്ഗ​ഡ്, ഝാ​ര്‍​ഖ​ണ്ഡ് സം​സ്ഥാ​ന​ങ്ങ​ളി​ലെ തൊ​ഴി​ലാ​ളി​ക​ള്‍ കേ​ര​ള​ത്തി​ലെ തൊ​ഴി​ലി​ട​ങ്ങ​ളി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്.

പാ​യി​പ്പാ​ട്, തൃ​ക്കൊ​ടി​ത്താ​നം, തെ​ങ്ങ​ണ, പെ​രു​മ്പാ​വൂ​ര്‍, ആ​ല​പ്പു​ഴ, ക​ണ്ണൂ​ര്‍ മേ​ഖ​ല​ക​ളി​ലെ വി​വി​ധ ക്യാ​മ്പു​ക​ളി​ലു​ള്ള ഇ​രു​പ​തി​നാ​യി​ര​ത്തി​ലേ​റെ തൊ​ളി​ലാ​ളി​ക​ള്‍ വെ​സ്റ്റ് ബം​ഗാ​ളി​ലേ​ക്ക് മ​ട​ങ്ങി. ഇ​വ​ര്‍ കൂ​ട്ട​ത്തോ​ടെ യാ​ത്ര​യ്ക്കെ​ത്തി​യ​ത് ട്രെ​യി​നു​ക​ളി​ല്‍ വ​ന്‍​തി​ര​ക്കി​നു കാ​ര​ണ​മാ​യി. 23നും 29​നും ര​ണ്ടു ഘ​ട്ട​ങ്ങ​ളി​ലാ​ണ് ബം​ഗാ​ളി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്.

ക​ന്യാ​കു​മാ​രി-​ദീ​ബ്രു​ഗ​ഡ് വി​വേ​ദ് എ​ക്സ്പ്ര​സ് കൂ​ടാ​തെ ഏ​താ​നും പ്ര​തി​വാ​ര എ​ക്സ്പ്ര​സു​ക​ളാ​ണ് ബം​ഗാ​ളി​ലേ​ക്കു​ള്ള​ത്. തി​ര​ക്കു പ​രി​ഗ​ണി​ച്ച് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ പ്ര​ത്യേ​ക ട്രെ​യി​നു​ക​ള്‍ സ​ര്‍​വീ​സ് ന​ട​ത്തി​യി​രു​ന്നു. ഈ ​ട്രെ​യി​നു​ക​ളി​ലേ​ക്കു​ള്ള ടി​ക്ക​റ്റു​ക​ള്‍ നേ​ര​ത്ത​ത​ന്നെ റി​സ​ര്‍​വേ​ഷ​ന്‍ പൂ​ര്‍​ത്തി​യാ​യി​രു​ന്നു.

കേ​ര​ള​ത്തി​ലെ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി ക്യാ​മ്പ് ചെ​യ്ത് ജോ​ലി ചെ​യ്യു​ന്ന​ത് ല​ക്ഷ​ക്ക​ണ​ക്കി​ന് ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളാ​ണ്. ടി​ക്ക​റ്റെ​ടു​ക്കു​ന്ന​തി​നാ​യി വി​വി​ധ റെ​യി​ല്‍​വേ സ്റ്റേ​ഷ​നു​ക​ളി​ല്‍ ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​ക്കാ​ല​മാ​യി വ​ന്‍ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ഇ​വ​രു​ടെ തി​ര​ക്കു​മൂ​ലം മ​റ്റ് യാ​ത്ര​ക്കാ​ര്‍​ക്കും ടി​ക്ക​റ്റ് ല​ഭ്യ​മാ​കാ​ത്ത അ​വ​സ്ഥ​യാ​ണ്.

Related posts

Leave a Comment