താ​ര​പ്പോ​രി​ൽ ത​മി​ഴ​കം: വി​ജ​യ്‌​യെ നേ​രി​ടാ​ൻ ക​മ​ൽ‌​ഹാ​സ​ൻ

ചെ​ന്നൈ: വോ​ട്ടെ​ടു​പ്പി​നു ദി​വ​സ​ങ്ങ​ൾ മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ, ത​മി​ഴ​ക രാ​ഷ്‌​ട്രീ​യ​പ്പോ​രാ​ട്ടം ക​ടു​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ന​ട​ൻ വി​ജ​യ്‌​യു​ടെ പാ​ർ​ട്ടി‍​യാ​യ ടി​വി​കെ ഉ​യ​ർ​ത്തു​ന്ന വെ​ല്ലു​വി​ളി നേ​രി​ടാ​ൻ ഉ​ല​ക​നാ​യ​ക​ൻ ക​മ​ൽ​ഹാ​സ​നെ രം​ഗ​ത്തി​റ​ക്കി ഡി​എം​കെ. ത​മി​ഴ്‌​നാ​ട്ടി​ലു​ട​നീ​ളം ഡി​എം​കെ​യു​ടെ താ​ര​പ്ര​ചാ​ര​ക​നാ​യി മ​ക്ക​ൾ നീ​തി മ​യ്യം നേ​താ​വ് ക​മ​ൽ ഹാ​സ​ൻ മാ​റി​യി​രി​ക്കു​ക​യാ​ണ്. കോ​യ​മ്പ​ത്തൂ​രി​ലെ ഡി​എം​കെ സ്ഥാ​നാ​ർ​ഥി സെ​ന്തി​ൽ ബാ​ലാ​ജി​ക്കാ​യി വോ​ട്ട് അ​ഭ്യ​ർ​ഥി​ച്ചു​കൊ​ണ്ടു ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​നെ​തി​രെ​യും ബി​ജെ​പി​ക്കെ​തി​രെ​യും ക​ടു​ത്ത വി​മ​ർ​ശ​ന​ങ്ങ​ളാ​ണ് ക​മ​ൽ​ഹാ​സ​ൻ ഉ​യ​ർ​ത്തി​യ​ത്.

കോ​യ​മ്പ​ത്തൂ​രി​ലെ മെ​ട്രോ റെ​യി​ൽ പ​ദ്ധ​തി നി​ഷേ​ധി​ച്ച കേ​ന്ദ്ര നി​ല​പാ​ടി​നെ ക​മ​ൽ​ഹാ​സ​ൻ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചു. പ​ട്‌​ന​യി​ലും ആ​ഗ്ര​യി​ലും ന​ൽ​കു​ന്ന ഇ​ള​വു​ക​ൾ ദ​ക്ഷി​ണേ​ന്ത്യ​യു​ടെ മാ​ഞ്ച​സ്റ്റ​ർ എ​ന്നു വി​ളി​ക്ക​പ്പെ​ടു​ന്ന കോ​യ​മ്പ​ത്തൂ​രി​ന് എ​ന്തു​കൊ​ണ്ടു നി​ഷേ​ധി​ക്കു​ന്നു​വെ​ന്നു താ​രം ചോ​ദി​ച്ചു. അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ളെ​ത്തു​ട​ർ​ന്നു മ​ന്ത്രി​സ്ഥാ​നം രാ​ജി​വ​യ്ക്കേ​ണ്ടി​വ​ന്ന സെ​ന്തി​ൽ ബാ​ലാ​ജി വ​ലി​യ ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ക്കു​മെ​ന്ന ആ​ത്മ​വി​ശ്വാ​സ​വും അ​ദ്ദേ​ഹം പ്ര​ക​ടി​പ്പി​ച്ചു.

ചെ​ന്നൈ​യി​ലെ പ്ര​ചാ​ര​ണ​ത്തി​ലും ക​മ​ൽ​ഹാ​സ​ൻ സ​ജീ​വ​മാ​ണ്. ഉ​പ​മു​ഖ്യ​മ​ന്ത്രി ഉ​ദ​യ​നി​ധി സ്റ്റാ​ലി​ൻ മ​ത്സ​രി​ക്കു​ന്ന ചേ​പ്പോ​ക്ക്-​തി​രു​വ​ള്ളി​ക്കേ​നി​യി​ൽ പ്ര​ചാ​ര​ണം തു​ട​ങ്ങി​യ അ​ദ്ദേ​ഹം, കാ​യി​ക മേ​ഖ​ല​യി​ൽ ഉ​ദ​യ​നി​ധി ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ പ്ര​ശം​സി​ച്ചു. മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​ൻ ചെ​ന്നൈ​യി​ൽ മ​ത്സ​രി​ക്കു​ന്ന​തും ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​നെ ഭ​ര​ണ​ക​ക്ഷി​യെ സം​ബ​ന്ധി​ച്ച് അ​ഭി​മാ​ന പോ​രാ​ട്ട​മാ​ക്കി മാ​റ്റു​ന്നു.

സി​നി​മ​യി​ലെ ത​ന്‍റെ ക​രി​യ​റി​ന്‍റെ ഉ​ന്ന​തി​യി​ൽ നി​ൽ​ക്കു​മ്പോ​ൾ രാ​ഷ്ട്രീ​യ​ത്തി​ലി​റ​ങ്ങി​യ വി​ജ​യ്, യു​വാ​ക്ക​ൾ​ക്കും സ്ത്രീ​ക​ൾ​ക്കു​മി​ട​യി​ലു​ള്ള ത​ന്‍റെ സ്വാ​ധീ​നം വോ​ട്ടാ​ക്കി മാ​റ്റാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്. പെ​ര​മ്പൂ​ർ, തി​രു​ച്ചി​റ​പ്പ​ള്ളി ഈ​സ്റ്റ് മ​ണ്ഡ​ല​ങ്ങ​ളി​ൽ വി​ജ​യ് മ​ത്സ​രി​ക്കു​മ്പോ​ൾ, ചെ​ന്നൈ​യി​ലെ പ്ര​ധാ​ന മ​ണ്ഡ​ല​ങ്ങ​ളാ​യ ടി ​ന​ഗ​റി​ലും വി​ല്ലി​വാ​ക്ക​ത്തി​ലും ത​ന്‍റെ വി​ശ്വ​സ്ത​രെ​യാ​ണ് വി​ജ​യ് ക​ള​ത്തി​ലി​റ​ക്കി​യി​രി​ക്കു​ന്ന​ത്. ഡി​എം​കെ​യു​ടെ ശ​ക്ത​മാ​യ സ​ഖ്യ​ത്തി​ന് വി​ജ​യ്‌​യു​ടെ വ​ര​വു തി​രി​ച്ച​ടി​യാ​കു​മോ എ​ന്ന ആ​ശ​ങ്ക ഭ​ര​ണ​പ​ക്ഷ​ത്തി​നു​ണ്ട്.

ത​മി​ഴ് രാ​ഷ്ട്രീ​യ​ത്തി​ലെ താ​ര​പ്പോ​രാ​ട്ട​ങ്ങ​ളു​ടെ ച​രി​ത്ര​ത്തി​ൽ എം​ജി​ആ​റി​നും ജ​യ​ല​ളി​ത​യ്ക്കും ശേ​ഷം മ​റ്റൊ​രു ന​ട​നും മു​ഖ്യ​മ​ന്ത്രി പ​ദ​വി​യി​ലെ​ത്താ​ൻ സാ​ധി​ച്ചി​ട്ടി​ല്ല. ശി​വാ​ജി ഗ​ണേ​ശ​ൻ, വി​ജ​യ​കാ​ന്ത് എ​ന്നി​വ​രും തെ​ര​ഞ്ഞെ​ടു​പ്പ് രാ​ഷ്ട്രീ​യ​ത്തി​ൽ തി​രി​ച്ച​ടി നേ​രി​ട്ട​വ​രാ​ണ്. ഈ ​ച​രി​ത്രം വി​ജ​യ് തി​രു​ത്തു​മോ എ​ന്നാ​ണ് രാ​ഷ്ട്രീ​യ​ലോ​കം ഉ​റ്റു​നോ​ക്കു​ന്ന​ത്. അ​ഴി​മ​തി​ക്കെ​തി​രേ മൂ​ന്നാം ബ​ദ​ൽ എ​ന്ന ല​ക്ഷ്യ​ത്തോ​ടെ പാ​ർ​ട്ടി രൂ​പീ​ക​രി​ച്ച ക​മ​ൽ​ഹാ​സ​ൻ, ബി​ജെ​പി​യെ നേ​രി​ടാ​ൻ ഡി​എം​കെ സ​ഖ്യ​ത്തി​നൊ​പ്പം ചേ​രു​ക​യാ​യി​രു​ന്നു. ഇ​ത്ത​വ​ണ നി​യ​മ​സ​ഭ​യി​ലേ​ക്കു മ​ത്സ​രി​ക്കു​ന്നി​ല്ലെ​ങ്കി​ലും ഡി​എം​കെ സ​ഖ്യ​ത്തി​ന്‍റെ വി​ജ​യ​ത്തി​നാ​യി ത​മി​ഴ്‌​നാ​ട്ടി​ലു​ട​നീ​ളം ക​മ​ൽ​ഹാ​സ​ൻ താ​ര​പ്ര​ചാ​ര​ക​നാ​യി രം​ഗ​ത്തു​ണ്ട്.

Related posts

Leave a Comment