സ​ദാ​ചാ​ര പോ​ലീ​സ്, കൊ​ല​ക്കേ​സ്, പോ​ലീ​സി​നെ ആ​ക്ര​മി​ക്ക​ൽ; ഇ​ത്ത​വ​ണ ത​മ്പു​രു കു​ടു​ങ്ങി​യ​ത് എം​ഡി​എം​എ വി​ൽ​പ​ന​ക്കി​ട​യി​ൽ; ത​ല​സ്ഥാ​ന​ത്തെ ത​ല​വേ​ദ​ന​യെ അ​ക​ത്താ​ക്കി പോ​ലീ​സ്

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്ത് സ​ദാ​ചാ​ര പോ​ലീ​സ് ച​മ​ഞ്ഞ് യു​വാ​വി​നെ​യും യു​വ​തി​യെ​യും ആ​ക്ര​മി​ച്ച കേ​സി​ൽ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ കു​പ്ര​സി​ദ്ധ കു​റ്റ​വാ​ളി എം​ഡി​എം​യു​മാ​യി പി​ടി​യി​ൽ. ത​മ്പു​രു വി​ഷ്ണു എ​ന്ന ക​ഠി​നം​കു​ളം മു​ണ്ട​ൻ​ചി​റ സ്വ​ദേ​ശി വി​ഷ്ണു ആ​ണ് പി​ടി​യി​ലാ​യ​ത്.

തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ ഡാ​ൻ​സാ​ഫ് സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കാ​പ്പ നി​യ​മ പ്ര​കാ​രം ക​രു​ത​ൽ ത​ട​ങ്ക​ൽ ക​ഴി​ഞ്ഞ് പു​റ​ത്തി​റ​ങ്ങി മൂ​ന്ന് മാ​സ​ത്തി​നി​ടെ നി​ര​വ​ധി കേ​സു​ക​ളാ​ണ് ഇ​യാ​ളു​ടെ പേ​രി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​ത്.

പോ​ലീ​സ് ച​മ​ഞ്ഞ് യു​വാ​വി​നെ​യും യു​വ​തി​യെ​യും ആ​ക്ര​മി​ച്ച കേ​സി​ൽ റി​മാ​ൻ​ഡി​ലാ​യി​രു​ന്ന പ്ര​തി ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ ശേ​ഷം എം​ഡി​എം​എ ക​ച്ച​വ​ടം ന​ട​ത്തു​ക​യാ​യി​രു​ന്നു. ഡാ​ൻ​സാ​ഫി​ന് ല​ഭി​ച്ച വി​വ​ര​ത്തെ തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്.

ഇ​യാ​ളി​ൽ നി​ന്ന് 2. 2ഗ്രാം ​എം​ഡി​എം​എ ക​ണ്ടെ​ടു​ത്തു. വ​ധ​ശ്ര​മ​വും പോ​ലീ​സി​നെ ആ​ക്ര​മി​ച്ച​തും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് ത​മ്പു​രു വി​ഷ്ണു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Related posts

Leave a Comment