ഇതാണ് ചൈനയിലെ സൂപ്പർ ഡാഡ്… 300ലധികം കുഞ്ഞുങ്ങൾക്ക് പിതാവ്; ബായ് ജാൻ ലോകത്തിന് മാതൃക

ആ​രോ​രു​മി​ല്ലാ​ത്ത നൂ​റു​ക​ണ​ക്കി​നു പട്ടിണിപാവം ​കുഞ്ഞു​കുരുന്നുകൾ​ക്കു​വേ​ണ്ടി ജീ​വ​ൻ സ​മ​ർ​പ്പി​ച്ച ചൈ​ന​യി​ലെ ഒ​രു സെ​ക്ക​ന്‍​ഡ​റി സ്കൂ​ൾ അ​ധ്യാ​പ​ക​നാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ ഹീ​റോ. ക​ഴി​ഞ്ഞ 30 വ​ർ​ഷ​ങ്ങ​ളാ​യി അ​നേ​കം കു​ഞ്ഞു​ങ്ങ​ളു​ടെ ഭാ​വി​ക്കാ​യി അ​ദേ​ഹം പ്ര​യ​ത്നി​ച്ച​താ​യി ചൈ​ന​യി​ലെ പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്.

52 വ​യ​സു​കാ​ര​നാ​യ ബാ​യ് ജാ​ൻ എ​ന്ന കാ​യി​കാ​ധ്യാ​പ​ക​നാ​ണ് ഇ​പ്പോ​ൾ ചൈ​ന​യി​ലെ സൂ​പ്പ​ർ​ഡാ​ഡ് എ​ന്ന​റി​യ​പ്പെ​ടു​ന്ന​ത്.മാ​താ​പി​താ​ക്ക​ളി​ല്ലാ​ത്ത 300 കു​ഞ്ഞു​ങ്ങ​ളെ​യാ​ണ് ബാ​യ് ജാ​ൻ വ​ള​ർ​ത്തി​യ​ത്. ഇ​വ​രെ പാ​ർ​പ്പി​ക്കു​ന്ന​തി​നാ​യി 20 മു​ത​ൽ 30 വ​രെ കു​ട്ടി​ക​ൾ​ക്ക് താ​മ​സി​ക്കാ​ൻ ക​ഴി​യും വി​ധ​ത്തി​ൽ ബാ​യ് വ​ലി​യ ഒ​രു വ​സ്തു വാ​ട​ക​യ്ക്കെ​ടു​ക്കു​ക​യും ചെ​യ്തു.

1995 മു​ത​ൽ ഏ​ക​ദേ​ശം 276 കു​ട്ടി​ക​ളെ​യാ​ണ് ബാ​യ് ഇ​വി​ടെ താ​മ​സി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. കു​ട്ടി​ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും മാ​താ​പി​താ​ക്ക​ൾ അ​പേ​ക്ഷി​ച്ച​തോ അ​ല്ലെ​ങ്കി​ൽ അ​നാ​ഥ​ക​ളോ ആ​കും. ബാ​യ് ദ​ത്തെ​ടു​ത്ത കു​ട്ടി​ക​ൾ പ​ല മേ​ഖ​ല​ക​ളി​ൽ തി​ള​ങ്ങി​യ​വ​രാ​ണ്. വ​ള​രെ പാ​വ​പ്പെ​ട്ട വീ​ട്ടി​ൽ വ​ള​ർ​ന്ന ഭാ​യ്, ബി​രു​ദ​പ​ഠ​ന​ത്തി​നു​ശേ​ഷം ഒ​രു സ്കൂ​ളി​ൽ അ​ധ്യാ​പ​ക​നാ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കു​ക​യാ​യി​രു​ന്നു.

ബാ​യ് ത​ന്‍റെ യാ​ത്ര തു​ട​ങ്ങി​യ​ത്, ഒ​രു കു​ട്ടി സ്കൂ​ളി​ൽ വ​രാ​തി​രി​ക്കു​ന്ന​തും അ​വ​ൻ കൂ​ട്ടു​കാ​രു​ടെ​യൊ​പ്പം ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തും ശ്ര​ദ്ധി​ച്ച​തി​നെ​തു​ട​ർ​ന്നാ​ണ്. ആ ​കു​ട്ടി​യ്ക്ക് മാ​താ​പി​താ​ക്ക​ൾ ഇ​ല്ലെ​ന്ന് ബാ​യ് പി​ന്നീ​ട് തി​രി​ച്ച​റി​യു​ക​യും അ​വ​നെ ത​ന്നോ​ടൊ​പ്പം താ​മ​സി​പ്പി​ക്കു​ക​യും ചെ​യ്തു. ആ ​കു​ട്ടി ബാ​യി​യെ അ​ച്ഛ​ൻ എ​ന്ന് വി​ളി​ച്ച​തി​നു​ശേ​ഷ​മാ​ണ്, സ​മാ​ന​മാ​യ മ​റ്റ് കു​ട്ടി​ക​ളെ​യും ബാ​യ് ദ​ത്തെ​ടു​ത്ത് നോ​ക്കാ​ൻ തു​ട​ങ്ങി​യ​ത്. അ​വ​ർ​ക്ക് കാ​യി​ക​മാ​യ പ​രി​ശീ​ല​ന​വും ന​ല്കു​ന്ന​തി​ൽ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്കു​ന്നു​മു​ണ്ട്.

കു​ട്ടി​ക​ളെ കൃ​ത്യ​മാ​യാ​ണ് നോ​ക്കു​ന്ന​ത് അ​വ​ർ​ക്ക് വേ​ണ്ട​തെ​ല്ലാം കൊ​ടു​ക്ക​ക​യും ചെ​യ്യു​ന്ന​തും ബാ​യാ​ണ്. മാ​ന​സി​ക​മാ​യ ബ​ല​വും കു​ട്ടി​ക​ൾ​ക്ക് ന​ല്കു​ന്ന​തി​ൽ ബാ​യ് ഒ​റ്റും പി​ന്നോ​ട്ടി​ല്ല. കു​ട്ടി​ക​ൾ​ക്ക് വ​സ്ത്ര​വും പാ​ർ​പ്പി​ട​വും മാ​ത്ര​മ​ല്ല ബാ​യ് ന​ല്കു​ന്ന​ത് പു​തിയൊരു ജീ​വി​തം കൂ​ടി​യാ​ണ് ല​ക്ഷ്യം വ​യ്ക്കു​ന്ന​ത്.

Related posts

Leave a Comment