ആരോരുമില്ലാത്ത നൂറുകണക്കിനു പട്ടിണിപാവം കുഞ്ഞുകുരുന്നുകൾക്കുവേണ്ടി ജീവൻ സമർപ്പിച്ച ചൈനയിലെ ഒരു സെക്കന്ഡറി സ്കൂൾ അധ്യാപകനാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഹീറോ. കഴിഞ്ഞ 30 വർഷങ്ങളായി അനേകം കുഞ്ഞുങ്ങളുടെ ഭാവിക്കായി അദേഹം പ്രയത്നിച്ചതായി ചൈനയിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
52 വയസുകാരനായ ബായ് ജാൻ എന്ന കായികാധ്യാപകനാണ് ഇപ്പോൾ ചൈനയിലെ സൂപ്പർഡാഡ് എന്നറിയപ്പെടുന്നത്.മാതാപിതാക്കളില്ലാത്ത 300 കുഞ്ഞുങ്ങളെയാണ് ബായ് ജാൻ വളർത്തിയത്. ഇവരെ പാർപ്പിക്കുന്നതിനായി 20 മുതൽ 30 വരെ കുട്ടികൾക്ക് താമസിക്കാൻ കഴിയും വിധത്തിൽ ബായ് വലിയ ഒരു വസ്തു വാടകയ്ക്കെടുക്കുകയും ചെയ്തു.
1995 മുതൽ ഏകദേശം 276 കുട്ടികളെയാണ് ബായ് ഇവിടെ താമസിപ്പിച്ചിരിക്കുന്നത്. കുട്ടികളിൽ ഭൂരിഭാഗവും മാതാപിതാക്കൾ അപേക്ഷിച്ചതോ അല്ലെങ്കിൽ അനാഥകളോ ആകും. ബായ് ദത്തെടുത്ത കുട്ടികൾ പല മേഖലകളിൽ തിളങ്ങിയവരാണ്. വളരെ പാവപ്പെട്ട വീട്ടിൽ വളർന്ന ഭായ്, ബിരുദപഠനത്തിനുശേഷം ഒരു സ്കൂളിൽ അധ്യാപകനായി ജോലിയിൽ പ്രവേശിക്കുകയായിരുന്നു.
ബായ് തന്റെ യാത്ര തുടങ്ങിയത്, ഒരു കുട്ടി സ്കൂളിൽ വരാതിരിക്കുന്നതും അവൻ കൂട്ടുകാരുടെയൊപ്പം ഭക്ഷണം കഴിക്കുന്നതും ശ്രദ്ധിച്ചതിനെതുടർന്നാണ്. ആ കുട്ടിയ്ക്ക് മാതാപിതാക്കൾ ഇല്ലെന്ന് ബായ് പിന്നീട് തിരിച്ചറിയുകയും അവനെ തന്നോടൊപ്പം താമസിപ്പിക്കുകയും ചെയ്തു. ആ കുട്ടി ബായിയെ അച്ഛൻ എന്ന് വിളിച്ചതിനുശേഷമാണ്, സമാനമായ മറ്റ് കുട്ടികളെയും ബായ് ദത്തെടുത്ത് നോക്കാൻ തുടങ്ങിയത്. അവർക്ക് കായികമായ പരിശീലനവും നല്കുന്നതിൽ പ്രത്യേകം ശ്രദ്ധിക്കുന്നുമുണ്ട്.
കുട്ടികളെ കൃത്യമായാണ് നോക്കുന്നത് അവർക്ക് വേണ്ടതെല്ലാം കൊടുക്കകയും ചെയ്യുന്നതും ബായാണ്. മാനസികമായ ബലവും കുട്ടികൾക്ക് നല്കുന്നതിൽ ബായ് ഒറ്റും പിന്നോട്ടില്ല. കുട്ടികൾക്ക് വസ്ത്രവും പാർപ്പിടവും മാത്രമല്ല ബായ് നല്കുന്നത് പുതിയൊരു ജീവിതം കൂടിയാണ് ലക്ഷ്യം വയ്ക്കുന്നത്.
