തൃ​ശൂ​ർ വെ​ടി​ക്കെ​ട്ടു​പു​ര ദു​ര​ന്ത​ത്തി​ൽ ജു​ഡീ​ഷ​ൽ അ​ന്വേ​ഷ​ണം; മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ത്തി​നു 14 ല​ക്ഷ​വും പ​രി​ക്കേ​റ്റ​വ​ർ​ക്ക് 2 ല​ക്ഷ​വും സ​ർ​ക്കാ​ർ ധ​ന​സ​ഹാ​യം

തി​രു​വ​ന​ന്ത​പു​രം: തൃ​ശൂ​ര്‍ മു​ണ്ട​ത്തി​ക്കോ​ട് വെ​ടി​മ​രു​ന്ന് ദു​ര​ന്ത​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ ജു​ഡീ​ഷല്‍ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു. ഇ​ന്ന് രാ​വി​ലെ ചേ​ര്‍​ന്ന അ​ടി​യ​ന്തര മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.

ദു​ര​ന്ത​ത്തി​ല്‍ മ​ര​ണ​പ്പെ​ട്ട​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്ക് 14 ല​ക്ഷം രൂ​പ ധ​ന​സ​ഹാ​യം ന​ല്‍​കും. സി​എം​ഡി​ആ​ര്‍​എ​ഫി​ല്‍ നി​ന്നു പ​ത്ത് ല​ക്ഷം രൂ​പ​യും എ​സ്ഡി​ആ​ര്‍​എ​ഫി​ല്‍ നി​ന്നു നാ​ല് ല​ക്ഷം രൂ​പയും ​ഉ​ള്‍​പ്പെ​ടെ​യാ​ണ് പ​തി​നാ​ല് ല​ക്ഷം രൂ​പ ന​ല്‍​കു​ന്ന​ത്.

പ​രി​ക്കേ​റ്റ​വ​ര്‍​ക്ക് ര​ണ്ടു ല​ക്ഷം രൂ​പ​യും ന​ല്‍​കും. തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച​ട്ടം നി​ല​നി​ല്‍​ക്കു​ന്ന​തി​നാ​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ അ​നു​മ​തി​യോ​ടെ​യാ​ണ് ധ​ന​സ​ഹാ​യ​ കാ​ര്യ​ത്തി​ല്‍ തീ​രു​മാ​ന​മെ​ടു​ത്ത​ത്.

ഇ​ന്നു രാ​വി​ലെ ചേ​ര്‍​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ല്‍ മ​ന്ത്രി​മാ​രാ​യ കെ.​രാ​ജ​ന്‍, ആ​ര്‍. ബി​ന്ദു, വി.​എ​ന്‍.​വാ​സ​വ​ന്‍, എം.​ബി. രാ​ജേ​ഷ് എ​ന്നി​വ​ര്‍ ഓ​ണ്‍​ലൈ​നാ​യാ​ണു പ​ങ്കെ​ടു​ത്ത​ത്. നാ​ല് മ​ന്ത്രി​മാ​രും ദു​ര​ന്ത പ്ര​ദേ​ശ​ത്ത് ത​ങ്ങി സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്തു​ക​യാ​ണ്. തൃ​ശൂ​ര്‍ ക​ളക്ടറേറ്റി​ലാ​ണ് നാ​ല് മ​ന്ത്രി​മാ​രും ത​ങ്ങു​ന്ന​ത്.

Related posts

Leave a Comment