റിക്കാ​ർ​ഡ് വി​ല​യി​ലും തി​ള​ക്കം കു​റ​യാ​തെ സ്വ​ർ​ണവി​പ​ണി; അ​ക്ഷ​യ തൃ​തീ​യ​യി​ൽ 20,000 കോ​ടി​യു​ടെ വ്യാ​പാ​രം

പ​ര​വൂ​ർ: റിക്കാർ​ഡ് വി​ല വ​ർ​ധന​യി​ലും സ്വ​ർ​ണ​ത്തോ​ടു​ള്ള മ​ല​യാ​ളി​യു​ടെ​യും ഇ​ന്ത്യ​ൻ വി​പ​ണി​യു​ടെ​യും പ്രി​യം കു​റ​യു​ന്നി​ല്ല. ഇ​ത്ത​വ​ണ​ത്തെ അ​ക്ഷ​യ തൃ​തീ​യ ദി​ന​ത്തി​ൽ രാ​ജ്യ​ത്ത് സ്വ​ർ​ണം, വെ​ള്ളി വ്യാ​പാ​രം 20,000 കോ​ടി രൂ​പ ക​വി​ഞ്ഞു. മു​ൻ വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് വി​ൽ​ക്ക​പ്പെ​ട്ട ലോ​ഹ​ത്തി​ന്‍റെ അ​ള​വി​ൽ നേ​രി​യ കു​റ​വു​ണ്ടാ​യെ​ങ്കി​ലും ഉ​യ​ർ​ന്ന വി​ല കാ​ര​ണം വി​റ്റു​വ​ര​വി​ൽ വ​ൻ വ​ർ​ധ​ന​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

നി​ക്ഷേ​പ​മെ​ന്ന നി​ല​യി​ൽ സ്വ​ർ​ണ​ത്തി​ന്‍റെ മൂ​ല്യം വ​ർ​ധി​ക്കു​ന്ന​താ​ണ് വി​പ​ണി​യി​ലെ ഈ ​മു​ന്നേ​റ്റ​ത്തി​ന് പ്ര​ധാ​ന കാ​ര​ണം. 2023-ലെ ​അ​ക്ഷ​യ തൃ​തീ​യ മു​ത​ൽ ഇ​തു​വ​രെ സ്വ​ർ​ണ​ത്തി​ൽ നി​ക്ഷേ​പി​ച്ച​വ​ർ​ക്ക് പ്ര​തി​വ​ർ​ഷം ശ​രാ​ശ​രി 25 ശ​ത​മാ​നം നേ​ട്ടം ല​ഭി​ച്ച​താ​യി വി​പ​ണി നി​രീ​ക്ഷ​ക​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. 2025-ൽ ​സ്വ​ർ​ണ​ത്തി​ൽ നി​ക്ഷേ​പം ന​ട​ത്തി​യ​വ​ർ​ക്ക് 39.2 ശ​ത​മാ​ന​മെ​ന്ന മി​ക​ച്ച ഉ​യ​ർ​ന്ന വ​രു​മാ​ന​മാ​ണ് ല​ഭി​ച്ച​ത്.

ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തി​നി​ടെ സ്വ​ർ​ണ വി​ല​യി​ൽ എ​ട്ടു ശ​ത​മാ​ന​ത്തോ​ളം ഇ​ടി​വ് രേ​ഖ​പ്പെ​ടു​ത്തി​യ​ത് പു​തി​യ നി​ക്ഷേ​പ​ക​രെ വി​പ​ണി​യി​ലേ​ക്ക് ആ​ക​ർ​ഷി​ക്കാ​ൻ സ​ഹാ​യി​ച്ചു.ആ​ഗോ​ള സാ​മ്പ​ത്തി​ക അ​നി​ശ്ചി​ത​ത്വ​വും പ​ണ​പ്പെ​രു​പ്പ​വും നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഏ​റ്റ​വും സു​ര​ക്ഷി​ത​മാ​യ നി​ക്ഷേ​പ​മാ​യി ഇ​പ്പോ​ഴും സ്വ​ർ​ണ​ത്തെ​യാ​ണ് ചി​ല്ല​റ നി​ക്ഷേ​പ​ക​രും കേ​ന്ദ്ര ബാ​ങ്കു​ക​ളും കാ​ണു​ന്ന​ത്.

പ്ലാ​റ്റി​നം അ​ലോ​യ്ക​ളു​ടെ ഇ​റ​ക്കു​മ​തി​യി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ വി​പ​ണി​യി​ൽ സ്വ​ർ​ണ ല​ഭ്യ​ത​യി​ൽ നേ​രി​യ കു​റ​വു​ണ്ടാ​ക്കി​യി​ട്ടു​ണ്ട്. എ​ന്നി​രു​ന്നാ​ലും, വ​രും മാ​സ​ങ്ങ​ളി​ലും സ്വ​ർ​ണ​ത്തി​ന് ആ​ഗോ​ള വി​പ​ണി​യി​ൽ ഡി​മാ​ൻഡ് വ​ർ​ധി​ക്കു​മെ​ന്നാ​ണ് വി​ദ​ഗ്ദ്ധ​രു​ടെ വി​ല​യി​രു​ത്ത​ൽ.

Related posts

Leave a Comment