തി​രു​വ​ന​ന്ത​പു​ര​ത്ത് ഓ​ടു​ന്ന കാ​റി​ൽ പീ​ഡ​ന​ശ്ര​മം; കാ​റി​ൽ നി​ന്ന് ചാ​ടി​യ യു​വ​തി​ക്ക് അ​ത്ഭു​ത​ക​ര​മാ​യ ര​ക്ഷ​പ്പെ​ട​ൽ; 54കാ​ര​നും സു​ഹൃ​ത്തും പി​ടി​യി​ൽ

വി​ഴി​ഞ്ഞം: ഓ​ടു​ന്ന കാ​റി​ൽ യു​വ​തി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ട് പേ​ർ പി​ടി​യി​ൽ. കോ​വ​ളം സ്വ​ദേ​ശി​ക​ളാ​യ അ​ജി​ത് രാ​ജ് (44), അ​ശോ​ക​ൻ (54) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. വി​ഴി​ഞ്ഞം ക​ല്ലു​വെ​ട്ടാ​ൻ​കു​ഴി – വെ​ങ്ങാ​നൂ​ർ റോ​ഡി​ലാ​യി​രു​ന്നു സം​ഭ​വം.

ബു​ധ​നാ​ഴ്ച രാ​വി​ലെ 11ഓ​ടൊ​യാ​യി​രു​ന്നു സം​ഭ​വം. ന​ഗ​ര​ത്തി​ലേ​ക്ക് പോ​കാ​ൻ ക​ല്ലു​വെ​ട്ടാം​കു​ഴി ബ​സ് സ്റ്റോ​പ്പി​ൽ നി​ന്ന യു​വ​തി​യെ ഷെ​യ​ർ ടാ​ക്സി എ​ന്ന പേ​രി​ൽ ക​ബ​ളി​പ്പി​ച്ച് പ്ര​തി​ക​ൾ കാ​റി​ൽ ക​യ​റ്റു​ക​യാ​യി​രു​ന്നു. ‌‌

പ​രാ​തി​ക്കാ​രി വാ​ഹ​ന​ത്തി​ൽ ക​യ​റി​യ​തി​ന് പി​ന്നാ​ലെ ഡ്രൈ​വ​ർ സീ​റ്റി​ലി​രു​ന്ന അ​ജി​ത് രാ​ജ് പി​ൻ​സീ​റ്റി​ലേ​ക്ക് മാ​റി. തു​ട​ർ​ന്ന് അ​ശോ​ക​ൻ ഡ്രൈ​വ​ർ സീ​റ്റി​ൽ ക​യ​റി. വാ​ഹ​നം മു​ന്നോ​ട്ടെ​ടു​ത്ത​തോ​ടെ അ​ജി​ത് യു​വ​തി​യെ ഉ​പ​ദ്ര​വി​ക്കാ​ൻ തു​ട​ങ്ങി.

യു​വ​തി ബ​ഹ​ളം വ​ച്ച​തോ​ടെ വാ​ഹ​ന​ത്തി​ന്‍റെ വേ​ഗം കു​റ​ച്ചു. ഇ​തോ​ടെ യു​വ​തി ഡോ​ർ തു​റ​ന്ന് വാ​ഹ​ന​ത്തി​ൽ നി​ന്ന് പു​റ​ത്തു​ചാ​ടി. കാ​റു​മാ​യി ഇ​രു​വ​രും ക​ട​ന്നു​ക​ള​ഞ്ഞെ​ങ്കി​ലും യു​വ​തി വാ​ഹ​ന​ത്തി​ന്‍റെ ന​മ്പ​ർ സ​ഹി​തം ഫോ​ട്ടോ എ​ടു​ത്തി​രു​ന്നു.

തു​ട​ർ​ന്ന് പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. കോ​വ​ള​ത്ത് നി​ന്നാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Related posts

Leave a Comment