ഉ​ഷ്ണ​ത​രം​ഗ​ത്തി​ൽ ത​ള​ർ​ന്ന് ഇ​ന്ത്യ: ജി​ഡി​പി​യി​ൽ ഇ​ടി​വു​ണ്ടാ​കാം; തൊ​ഴി​ൽ​ന​ഷ്ട​വും ചി​കി​ത്സാ​ച്ചെ​ല​വും കു​തി​ച്ചു​യ​രു​ന്നു

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ൽ ഉ​ഷ്ണ​ത​രം​ഗം ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​ക്കു കാ​ര​ണ​മാ​കു​മെ​ന്നു വി​ദ​ഗ്ധ​രു​ടെ മു​ന്ന​റി​യി​പ്പ്. കാ​ലാ​വ​സ്ഥാ വ​കു​പ്പി​ന്‍റെ (ഐ​എം​ഡി) റി​പ്പോ​ർ​ട്ടു​ക​ൾ പ്ര​കാ​രം ഡ​ൽ​ഹി, ഹ​രി​യാ​ന, പ​ഞ്ചാ​ബ്, രാ​ജ​സ്ഥാ​ൻ, ബി​ഹാ​ർ തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ൽ താ​പ​നി​ല ക്ര​മാ​തീ​ത​മാ​യി ഉ​യ​രു​ന്ന​തു കേ​വ​ലം ആ​രോ​ഗ്യ​പ്ര​ശ്നം മാ​ത്ര​മ​ല്ല, രാ​ജ്യ​ത്തി​ന്‍റെ മൊ​ത്തം ആ​ഭ്യ​ന്ത​ര ഉ​ത്പാ​ദ​ന​ത്തെ (ജി​ഡി​പി) ബാ​ധി​ക്കു​ന്ന വ​ലി​യൊ​രു വി​പ​ത്താ​യി മാ​റു​ക​യാ​ണ്.

നി​ല​വി​ലെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം ജി​ഡി​പി​യി​ൽ 2.5 മു​ത​ൽ 4.5 ശ​ത​മാ​നം വ​രെ ഇ​ടി​വ് ഉ​ഷ്ണ​ത​രം​ഗം മൂ​ലം ഉ​ണ്ടാ​യേ​ക്ക​മെ​ന്നു ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. അ​മി​ത​മാ​യ ചൂ​ടു കാ​ര​ണം ഉ​ത്പാ​ദ​ന​ക്ഷ​മ​ത ഗ​ണ്യ​മാ​യി കു​റ​യു​ന്നു എ​ന്ന​താ​ണ് പ്ര​ധാ​ന വെ​ല്ലു​വി​ളി. പ്ര​തി​വ​ർ​ഷം 160 ബി​ല്യ​ണി​ല​ധി​കം തൊ​ഴി​ൽ മ​ണി​ക്കൂ​റു​ക​ൾ ചൂ​ടു​മൂ​ലം ഇ​ന്ത്യ​യി​ൽ ന​ഷ്ട​പ്പെ​ടു​ന്നു​ണ്ട്.

ഇ​ത് ഏ​ക​ദേ​ശം 159 ബി​ല്യ​ൺ ഡോ​ള​റി​ന്‍റെ സാ​മ്പ​ത്തി​ക ന​ഷ്ട​ത്തി​നു തു​ല്യ​മാ​ണ്. കൃ​ഷി, നി​ർ​മാ​ണം, അ​സം​ഘ​ടി​ത തൊ​ഴി​ൽ മേ​ഖ​ല എ​ന്നി​വ​യെ​യാ​ണ് ഏ​റ്റ​വും ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​ന്ന​ത്. പു​റം​ജോ​ലി​ക​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​വ​ർ​ക്കു കൊ​ടും ചൂ​ടി​ൽ ജോ​ലി ചെ​യ്യാ​ൻ സാ​ധി​ക്കാ​ത്ത​ത് അ​വ​രു​ടെ വ​രു​മാ​ന​ത്തെ സാ​ര​മാ​യി ബാ​ധി​ക്കു​ന്നു. താ​പ​നി​ല​യി​ൽ ഉ​ണ്ടാ​കു​ന്ന ഒ​രു ഡി​ഗ്രി സെ​ൽ​ഷ്യ​സി​ന്‍റെ വ​ർ​ധ​ന​പോ​ലും ദി​വ​സ​വേ​ത​ന​ത്തി​ൽ 16 ശ​ത​മാ​നം വ​രെ കു​റ​വു​ണ്ടാ​ക്കു​ന്നു​ണ്ടെ​ന്നു പ​ഠ​ന​ങ്ങ​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

തൊ​ഴി​ൽ ന​ഷ്ട​ത്തി​നു പു​റ​മെ, ചൂ​ടു​സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ൾ സാ​ധാ​ര​ണ​ക്കാ​രു​ടെ സാ​മ്പ​ത്തി​ക അ​ടി​ത്ത​റ ത​ക​ർ​ക്കു​ന്നു​ണ്ട്. സൂ​ര്യാ​ഘാ​ത​മേ​ൽ​ക്കു​ന്ന രോ​ഗി​യു​ടെ ചി​കി​ത്സ​യ്ക്കാ​യി ഒ​രു ല​ക്ഷം മു​ത​ൽ ര​ണ്ടു ല​ക്ഷം രൂ​പ വ​രെ ചെ​ല​വു വ​രു​ന്നു. ഇ​ത് പ​ല കു​ടും​ബ​ങ്ങ​ളു​ടെ​യും സാ​ന്പ​ത്തി​ക അ​ടി​ത്ത​റ ത​ക​ർ​ക്കു​ന്നു. ചി​ല​ർ ക​ട​ക്ക​ക്കെ​ണി​യി​ല​ക​പ്പെ​ടു​ന്നു. ചി​കി​ത്സാ​ച്ചെ​ല​വ് ക​ണ്ടെ​ത്താ​നാ​യി 40 ശ​ത​മാ​നം ന​ഗ​ര​വാ​സി​ക​ളും 60 ശ​ത​മാ​നം ഗ്രാ​മീ​ണ​രും വാ​യ്പ​യെ​ടു​ക്കു​ക​യോ ആ​സ്തി​ക​ൾ വി​ൽ​ക്കു​ക​യോ ചെ​യ്യേ​ണ്ടി വ​രു​ന്നു എ​ന്നാ​ണു ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.

കാ​ർ​ഷി​ക മേ​ഖ​ല​യി​ലും ഉ​ഷ്ണ​ത​രം​ഗം വ​ലി​യ ആ​ഘാ​ത​മാ​ണു സൃ​ഷ്ടി​ക്കു​ന്ന​ത്. ക​ടു​ത്ത ചൂ​ട് നെ​ല്ല് ഉ​ത്പാ​ദ​ന​ത്തെ​യും ഭ​ക്ഷ്യ​സു​ര​ക്ഷ​യെ​യും ബാ​ധി​ക്കു​ന്ന​ത് ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ളു​ടെ വി​ല​ക്ക​യ​റ്റ​ത്തി​നു കാ​ര​ണ​മാ​കും. ഉ​ത്പാ​ദ​നം കു​റ​യു​ന്ന​ത് ഗ്രാ​മീ​ണ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യെ ത​ള​ർ​ത്തും.

ഇ​ത്ത​രം പ്ര​തി​സ​ന്ധി​ക​ളെ നേ​രി​ടാ​ൻ സ​മ​ഗ്ര​മാ​യ ന​യ​രൂ​പീ​ക​ര​ണം ആ​വ​ശ്യ​മാ​ണെ​ന്ന് വി​ദ​ഗ്ധ​ർ അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു. കൃ​ത്യ​മാ​യ ആ​ക്ഷ​ൻ പ്ലാ​നു​ക​ൾ, മെ​ച്ച​പ്പെ​ട്ട തൊ​ഴി​ൽ നി​യ​മ​ങ്ങ​ൾ, ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ, ത​ണ​ൽ എ​ന്നി​വ ഒ​രു​ക്കേ​ണ്ട​തു​ണ്ട്. കൃ​ത്യ​മാ​യ മു​ൻ​ക​രു​ത​ലു​ക​ൾ എ​ടു​ത്താ​ൽ 90 ശ​ത​മാ​നം സൂ​ര്യ​ഘാ​ത​ങ്ങ​ളും ത​ട​യാ​നാ​കു​മെ​ന്ന് ആ​രോ​ഗ്യ​വി​ദ​ഗ്ധ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

Related posts

Leave a Comment