ജനഹൃദയങ്ങളെ ആകർഷിച്ച ഏറ്റവും മനോഹരമായ ഒരു കഥ, ഒരു യുവാവ് പങ്കുവച്ച ഹൃദയസ്പർശിയായ കഥയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ചചെയപ്പെടുന്നത്. താൻ എന്നും പാനി പൂരി കഴിക്കാൻ പോകുന്ന വഴിയരികിലുള്ള കടയും അത് കച്ചവടം ചെയ്യുന്ന ചേട്ടനെയും ഒരു ദിവസം കാണാതാകുന്നത് അന്വേഷിച്ചുപോകുന്ന കഥയാണ് പങ്കുവച്ചിരിക്കുന്നത്.
ഒരു യുവാവ് സ്ഥിരമായി പാനി പൂരി കഴിക്കുന്ന വഴിയരികിലുള്ള കടയും അവിടെ ജോലി ചെയ്യുന്ന ചേട്ടനെയും പെട്ടന്ന് ഒരു ദിവസം കാണാതാകുന്ന സാഹചര്യത്തിൽ ഗൂഗിൾ പേയിലെ നന്പർ തപ്പി കണ്ട് പിടിച്ച്, എന്താണ് സംഭവിച്ചതെന്ന് തിരിച്ചറിയുന്ന നിമിഷം യുവാവിന്റെ മനസ് വേദനകൊണ്ട് നിറയുന്നു.
ഭാര്യയുടെ ആശുപത്രി ചെലവിന് പണം വേണ്ടിവന്നതുകൊണ്ട് കട വില്ക്കേണ്ടിവന്നുവെന്ന് ആ ചേട്ടൻമറുപടി പറഞ്ഞു. ഇതേതുടർന്ന് യുവാവ് അയാളെ സഹായിക്കാൻ മനസ് കാണിക്കുകയും ചെയ്യുന്നു. വഴിയോര കച്ചവടത്തിൽ നിന്നും പ്രധാനപ്പെട്ട ഒരു സ്ഥലത്തുള്ള കടയിലേക്ക് മാറുന്നതായിരുന്നു ലക്ഷ്യം. ഇതിനായി 15,000 രൂപ വാടകയും 50,000 രൂപ അഡ്വാൻസും നിശ്ചയിച്ചു. വൈകുന്നേരം 3 മണി മുതൽ രാത്രി 11 മണി വരെ ജോലി ചെയ്യാമെന്നും 20,000 രൂപ ശമ്പളം വാങ്ങാമെന്നും കച്ചവടക്കാരൻ സമ്മതിച്ചു.
കച്ചവടക്കാരന്റെ മോശം സാഹചര്യത്തിലും അദ്ദേഹത്തിനുള്ള ശുഭാപ്തിവിശ്വാസമാണ് നിക്ഷേപകനെ ആകർഷിച്ചത്. പ്രതിദിനം 5,000 രൂപ വരുമാനമുണ്ടാകുമെന്നും, മാസം ഏകദേശം 1.5 ലക്ഷം രൂപ ലഭിക്കുമെന്നും അതിൽ നിന്ന് 60,000 മുതൽ 70,000 രൂപ വരെ ലാഭമുണ്ടാക്കാമെന്നും അദേഹം പ്രതീക്ഷിച്ചു.എല്ലാം നഷ്ടപ്പെട്ട ഒരാൾ ഇപ്പോഴും വളർച്ചയെക്കുറിച്ച് ചിന്തിക്കുന്നു. സഹതാപം കൊണ്ടല്ല, മറിച്ച് അദ്ദേഹത്തിന്റെ ആ മനോഭാവത്തെ പിന്തുണയ്ക്കാനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
